- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനം: കേസിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണുർ: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവിനെതിരേ കേസ്. കാഞ്ഞിരക്കൊല്ലി സ്വദേശിനിയും രണ്ടു മക്കളുടെ മാതാവുമായ 37കാരിയുടെ പരാതിയിലാണ് ഉളിക്കൽ കത്വാപറമ്പ് സ്വദേശി സൂരജി(39)നെതിരേ ഇരിട്ടി ഡിവൈ.എസ്‌പി പ്രിൻസ് അബ്രഹാം കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
സൗഹൃദം നടിച്ച് ഇയാൾ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ ഭർത്താവുമായി ബന്ധം ഉപേക്ഷിക്കാനും ഇയാൾ നിർബന്ധിച്ചിരുന്നു. യുവതിയുമായി ഇരിട്ടിയിലെത്തിയ പ്രതി സുഹൃത്തിന്റെ വീട്ടിൽ കൂട്ടികൊണ്ടുപോകുകയും അവിടെ വച്ച് ഇയാളുടെ സുഹൃത്ത് ജോജി മാനഭംഗത്തിന് ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് ഉളിക്കൽ പൊലീസ് കേസെടുത്ത് ഇരിട്ടി ഡിവൈ.എസ്‌പിക്ക് കേസ് കൈമാറുകയായിരുന്നു.


