മലപ്പുറം: വീട്ടമ്മയെ സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് കാറിൽ കൊണ്ടുപോയി അട്ടപ്പാടിയിലെ റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിൽ അറസ്റ്റിലായ 22 കാരനായ പ്രതി തൂങ്ങിമരിച്ചു. പീഡനക്കേസിലെ റിമാന്റിൽ കഴിയുകയായിരുന്ന പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തിൽവച്ചാണ് തൂങ്ങി മരിച്ചത്.

പെരിന്തൽമണ്ണ കോടമല ചോലക്കാടൻ ബാവക്കുട്ടിയുടെ മകൻ ഷമീം (22) ആണ് മരിച്ചത്. കോട്ടക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം 28നാണ് ഷമീം അറസ്റ്റിലാകുന്നത്. 31ന് കോവിഡ് സ്ഥിരീകരിച്ച ഷമീമിനെ മഞ്ചേരി കോഴിക്കോട് റോഡിലെ സിഎഫ്എൽസിടി സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

പെരിന്തൽമണ്ണ അർഡിഒ ഇൻക്വസ്റ്റ് ചെയ്യുന്ന മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയായിരുന്ന ഷമീം.

.കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഇയാൾ കോവിഡ് പോസിറ്റീവ് ആയതോടെയാണ് മഞ്ചേരിയിലേക്കു കൊണ്ടുപോയത്. ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.