- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയൊക്കെ ശരിയാക്കിത്തരാം.. എന്നാൽ വേണ്ട വിധത്തിൽ കണ്ടറിയണം..! അഭിമുഖത്തിനെത്തിയ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയ തവനൂർ കാർഷിക കോളേജിലെ വകുപ്പു മേധാവി 'കൊണ്ടറിഞ്ഞ'തിന് പിന്നാലെ കുരുക്കിൽ; മന്ത്രി സുനിൽകുമാറിന്റെ ഉത്തരവിൽ ഞരമ്പു രോഗിയായ പ്രൊഫസർക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി; സസ്പെന്റ് ചെയ്യണമെന്ന ആവശ്യം ശക്തം
മലപ്പുറം: തവനൂർ കേളപ്പജി കാർഷിക കോളേജിലെ പ്രസിഷ്യൻ ഡവലപ്പ്മെന്റ് ഫാമിൽ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂവിന് എത്തിയ ഉദ്യോഗാർത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയ വകുപ്പ് മേധാവിയെ യുവതിയുടെ വീട്ടുകാർ കൈകാര്യം ചെയ്‌തെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉത്തരവിട്ടു. ഡോ. അബ്ദുൽ ഹക്കീമിനെതിരെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തവിട്ടത്. എഐ.വൈ.എഫ് മണ്ഡലം കമ്മിറ്റകളും അഗ്രിക്കൾച്ചർ എംപ്ലോയീസ് ഫെഡറേഷനും ഇക്കാര്യത്തിൽ പ്രൊഫസർക്കെതിരെ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചത്. താൽക്കാലിക തസ്തികയിലേക്ക് ഇന്റർവ്യൂവിന് വന്ന വേളിയിൽ യുവതിയുടെ ഫോൺനമ്പർ കരസ്ഥമാക്കിയ പ്രൊഫസർ ഫോണിലൂടെ ശല്യപ്പെടുത്തുകയായിരുന്നു. ജോലി ശരിയാക്കിത്തരാം എന്നാൽ വേണ്ടവിധത്തിൽ കാണണം എന്ന വിധത്തിലാണ് പ്രൊഫസർ അശ്ലീല സംഭാഷണം നടത്തിയത്. തുടക്കത്തിൽ യുവതി വിഷയം അവഗണിച്ചെങ്കിലും നിരന്തരമാ
മലപ്പുറം: തവനൂർ കേളപ്പജി കാർഷിക കോളേജിലെ പ്രസിഷ്യൻ ഡവലപ്പ്മെന്റ് ഫാമിൽ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂവിന് എത്തിയ ഉദ്യോഗാർത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയ വകുപ്പ് മേധാവിയെ യുവതിയുടെ വീട്ടുകാർ കൈകാര്യം ചെയ്‌തെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉത്തരവിട്ടു. ഡോ. അബ്ദുൽ ഹക്കീമിനെതിരെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തവിട്ടത്. എഐ.വൈ.എഫ് മണ്ഡലം കമ്മിറ്റകളും അഗ്രിക്കൾച്ചർ എംപ്ലോയീസ് ഫെഡറേഷനും ഇക്കാര്യത്തിൽ പ്രൊഫസർക്കെതിരെ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചത്.
താൽക്കാലിക തസ്തികയിലേക്ക് ഇന്റർവ്യൂവിന് വന്ന വേളിയിൽ യുവതിയുടെ ഫോൺനമ്പർ കരസ്ഥമാക്കിയ പ്രൊഫസർ ഫോണിലൂടെ ശല്യപ്പെടുത്തുകയായിരുന്നു. ജോലി ശരിയാക്കിത്തരാം എന്നാൽ വേണ്ടവിധത്തിൽ കാണണം എന്ന വിധത്തിലാണ് പ്രൊഫസർ അശ്ലീല സംഭാഷണം നടത്തിയത്. തുടക്കത്തിൽ യുവതി വിഷയം അവഗണിച്ചെങ്കിലും നിരന്തരമായ ശല്യപ്പെടുത്തൽ കൂടിയായപ്പോൾ സഹോദരനോട് വിഷയം പറയുകയും അദ്ധ്യാപകനെ ശരിക്കും കൈകാര്യം ചെയ്യുകയും ചെയ്തു. അദ്ധ്യാപകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് വിഷയം ഗൗരവത്തലായത്.
ജോലി വേണമെങ്കിൽ സഹകരിക്കണമെന്നായിരുന്നു ഇന്റർവ്യൂവിന് വന്ന ഉദ്യോഗാർത്ഥിയോട് മേധാവി ഫോൺ വിളിച്ചു പറഞ്ഞത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി വി എസ്.സുനിൽകുമാർ അറിയിച്ചു. തവനൂർ കേളപ്പജി കാർഷിക കോളേജിലെ പ്രസിഷ്യൻ ഡവലപ്പ്മെന്റ് ഫാമിൽ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യുവിനെത്തിയ ഉദ്യോഗാർത്ഥിയോടാണ് മേധാവി ഫോണിലൂടെ കണ്ടറിയണമെന്ന് ആവശ്യപ്പെട്ടത്.
യുവതി വീട്ടുകാരോട് പറഞ്ഞതനുസരിച്ച് സഹോദരനടക്കം എത്തി മേധാവിയെ കൈകാര്യം ചെയ്യുകയുമുണ്ടായി. ഇക്കാര്യം പുറത്തു വന്നതോടെ മേധാവിക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നു കഴിഞ്ഞു. മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥി മുഖ്യമന്ത്രിക്കും പരാതി അയച്ചിരുന്നു.ഉദ്യോഗാർത്ഥിയെ അപമാനിച്ച മേധാവിയെ സസ്പെന്റ് ചെയ്ത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഐ എ ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിളും അഗ്രിക്കൾച്ചർ എംപ്ലോയീസ് ഫെഡറേഷനും വകപ്പു മന്ത്രിക്ക് പരാതി നൽകിയിരുന്നു.
തവനൂരിലെ കേളപ്പജി കാർഷിക എഞ്ചിനീയറിങ്ങ് കോളേജിലെ പ്രിസിഷ്യൻ ഫാമിങ്ങ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താൽക്കാലിക നിയമനത്തിന് ഇന്റർവ്യൂ നടക്കുന്നതിനിടെ ഹാജരായ ഉദ്യോഗാർത്ഥികളിൽ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത് മേധാവി ഫോണിൽ വിളിക്കുകയായിരുന്നു. വിളി രാത്രിയിലും തുടർന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. അശ്ലീല ചുവയിലുള്ള പ്രഫസറുടെ സംസാരം യുവതിയെ വിഷമിപ്പിച്ചെന്നാണ് പറയുന്നത്.
ഇക്കാര്യം യുവതി പറഞ്ഞതോടെ സഹോദരനടക്കം വീട്ടുകാർ മേധാവിയുടെ തവനൂർ മുമാങ്കരയിലെ വീട്ടിലെത്തി ശരിക്കും കൈകാര്യം ചെയ്തു.ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വർഷങ്ങളായി വിദ്യാർത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്. പുതിയ സംഭവം കൂടി ഉൾപ്പെടുത്തി പ്രൊഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോളേജിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഒരു തെളിവു കൂടിയാണ് ഈ സംഭവമെന്ന പരാതി ശക്തമാണ്. തല്ലുകൊണ്ട് പ്രൊഫസർക്കെതിരെ മുമ്പും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.