- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ സ്ഥലങ്ങളിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നു; 17 ശതമാനം സ്ത്രീകളും ഏഴു ശതമാനം പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്
ബെർലിൻ: രാജ്യത്ത് തൊഴിലിടങ്ങളിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജർമനിയിലെ ആന്റി ഡിസ്‌ക്രിമിനേഷൻ ഓഫീസ് ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജോലി ചെയ്യുന്ന 17 ശതമാനം സ്ത്രീകളും ഏഴു ശതമാനം പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലൈംഗിക പീഡനങ്ങ
ബെർലിൻ: രാജ്യത്ത് തൊഴിലിടങ്ങളിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജർമനിയിലെ ആന്റി ഡിസ്‌ക്രിമിനേഷൻ ഓഫീസ് ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജോലി ചെയ്യുന്ന 17 ശതമാനം സ്ത്രീകളും ഏഴു ശതമാനം പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലൈംഗിക പീഡനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹപ്രവർത്തകരെക്കാൾ കൂടുതലായി മേലുദ്യോഗസ്ഥന്മാരിൽ നിന്നാണ് സ്ത്രീകൾക്ക് പീഡനങ്ങൾ സഹിക്കേണ്ടി വരുന്നത്. തങ്ങളെ അനുവാദമില്ലാതെ ചുംബിക്കുക, തഴുകുക തുടങ്ങിയ കലാപരിപാടികൾ മേലുദ്യോഗസ്ഥരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം 31 ശതമാനമാണ്.
അതേസമയം തൊഴിലിടങ്ങളിൽ തങ്ങൾക്കുള്ള അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിട്ടുള്ളത് 19 ശതമാനം പേർ മാത്രമാണെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. ലൈംഗിക പീഡനങ്ങൾക്കെതിരേ പ്രതികരിച്ചാൽ കമ്പനി തങ്ങളുടെ ഭാഗം നിൽക്കുമോയെന്ന ഭയത്താൽ ഇക്കാര്യം പരാതിപ്പെടാതെ പോകുകയാണെന്നും റിപ്പോർട്ട് പറയുന്നു. തൊഴിൽ സ്ഥലങ്ങളിൽ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് ജർമൻകാർ ഒട്ടും ബോധവാന്മാരല്ലാത്തത് ലൈംഗിക പീഡനങ്ങൾ വർധിക്കാൻ ഇടയാക്കുന്നു.
മേലുദ്യോഗസ്ഥനിൽ നിന്ന് ലൈംഗിക പീഡനം ഏറ്റുവാങ്ങുകയാണെങ്കിൽ എംപ്ലോയർ തങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നുള്ള നിയമവശം അഞ്ചിൽ ഒരാൾക്കു മാത്രമേ അറിയാവൂ. ലൈംഗിക പീഡനങ്ങൾക്കെതിരേ കമ്പനി നടപടികൾ സ്വീകരിക്കുമെന്ന് 60 ശതമാനം പേർക്കും അറിവുള്ള കാര്യമല്ല. തൊഴിലാളികളെ തൊഴിൽ സ്ഥലങ്ങളിലെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ആന്റി ഡിസ്‌ക്രിമിനേഷൻ ഓഫീസ് Same law, every gender, എന്ന പേരിൽ തീം ഇയർ ആചരിക്കാൻ ഒരുങ്ങുകയാണ്. ജർമനിയിൽ തുല്യപരിഗണന ലഭിക്കാൻ വഴി കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
യഥാർഥത്തിൽ Same law, every gender എന്ന തീം സ്ത്രീകൾക്കു വേണ്ടിയുള്ളതല്ലെന്നും ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് വിഭാഗത്തിൽ പെട്ടവർക്കു വേണ്ടിയുള്ളതാണെന്നും ബെർലിൻ സെന്റർ ഫോർ സോഷ്യൽ റിസർച്ച് പ്രഫസർ ആൾമെൻഡിംഗർ വ്യക്തമാക്കി. തൊഴിൽ സ്ഥലത്തെ ക്ലീനിങ് തൊഴിലാളി മുതൽ മാനേജർ തലത്തിലുള്ള സ്ത്രീകൾക്ക് തുല്യപരിഗണന ലഭിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ആൽമെൻഡിംഗർ പറയുന്നു.