- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദിക വിദ്യാർത്ഥികളെ നിരന്തരം ലൈംഗിക ചേഷ്ടകൾക്ക് ഇരയാക്കിയ വൈദികൻ അറസ്റ്റിൽ; പീഡനത്തിന് ഇരയായ വൈദിക വിദ്യാർത്ഥിയുടെ പരാതിയിൽ അറസ്റ്റിലായ ഫാ. ജെയിംസ് തെക്കേമുറിയെ കോടതി റിമാൻഡു ചെയ്തു
കണ്ണൂർ: ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന സെമിനാരിയിലെ വൈദിക വിദ്യാർത്ഥിയുടെ പരാതിയിൽ വികാരി അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ ഒരു സെമിനാരിയിലെ റെക്ടറായിരുന്ന ഫാ. ജയിംസ് തെക്കേമുറിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. നിരന്തരം സെമിനാരിയിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്‌ററ് ചെയ്യുകയായിരുന്നു. നാലു കൊല്ലം മുമ്പ് 16-ാം വയസിൽ സെമിനാരിയിലെത്തിയ ബാലനാണ് ജയിംസിനെതിരെ പരാതി നൽകിയത്. മൂന്നാം വർഷമാണ് ഇയാൾ ബാലനെ ലൈംഗികവേഴ്ചകൾക്കു വിധേയനാക്കിയതെന്നു പരാതിയിൽ പറയുന്നു. ആദ്യം ഇംഗിതത്തിനു വഴങ്ങാതിരുന്ന കുട്ടിയോടു പ്രതികാര മനോഭാവത്തോടെയാണ് വികാരി പെരുമാറിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ കുട്ടിയായിരുന്നതിനാൽ മടങ്ങിപ്പോകാനും കഴിയുമായിരുന്നില്ലെന്നു ബാലന്റെ പരാതിയിൽ പറയുന്നു. പഠനത്തേയും ജീവിതത്തേയും ബാധിച്ചതോടെ വൈദികന്റെ വൈകൃതങ്ങൾക്ക് വഴങ്ങേണ്ടിവന്നുവെന്നാണു പരാതി. പഠനാവശ്യ
കണ്ണൂർ: ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന സെമിനാരിയിലെ വൈദിക വിദ്യാർത്ഥിയുടെ പരാതിയിൽ വികാരി അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ ഒരു സെമിനാരിയിലെ റെക്ടറായിരുന്ന ഫാ. ജയിംസ് തെക്കേമുറിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
നിരന്തരം സെമിനാരിയിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്‌ററ് ചെയ്യുകയായിരുന്നു. നാലു കൊല്ലം മുമ്പ് 16-ാം വയസിൽ സെമിനാരിയിലെത്തിയ ബാലനാണ് ജയിംസിനെതിരെ പരാതി നൽകിയത്.
മൂന്നാം വർഷമാണ് ഇയാൾ ബാലനെ ലൈംഗികവേഴ്ചകൾക്കു വിധേയനാക്കിയതെന്നു പരാതിയിൽ പറയുന്നു. ആദ്യം ഇംഗിതത്തിനു വഴങ്ങാതിരുന്ന കുട്ടിയോടു പ്രതികാര മനോഭാവത്തോടെയാണ് വികാരി പെരുമാറിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ കുട്ടിയായിരുന്നതിനാൽ മടങ്ങിപ്പോകാനും കഴിയുമായിരുന്നില്ലെന്നു ബാലന്റെ പരാതിയിൽ പറയുന്നു. പഠനത്തേയും ജീവിതത്തേയും ബാധിച്ചതോടെ വൈദികന്റെ വൈകൃതങ്ങൾക്ക് വഴങ്ങേണ്ടിവന്നുവെന്നാണു പരാതി. പഠനാവശ്യത്തിനായി റാഞ്ചിയിലെ മേജർ സെമിനാരിയിലേക്കു പോകും വഴി ട്രെയിനിൽ വച്ചും ഇയാൾ പീഡിപ്പിച്ചുവെന്നും ബാലൻ പറയുന്നു.
റാഞ്ചിയിലെ പഠനകാലത്ത് ഫോണിലൂടെയും ലൈംഗികച്ചുവയോടെ വൈദികൻ സംസാരിച്ചിരുന്നു. 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ ബാലനെ സെമിനാരിയിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത് എതിർത്തു. തുടർന്നു വൈദികനെതിരെ സഭാ കോടതിയിൽ പരാതി കൊടുക്കുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു മനസിലാക്കിയ സഭാകോടതി ഇയാളെ റെക്ടർ സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു.
മറ്റു വിദ്യാർത്ഥികളും ഇയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ടെന്നാണു വിവരം. നേരത്തെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ജയിംസ് തെക്കേമുറിക്കെതിരെ സഭാകോടതിയിൽ പരാതി ലഭിച്ചിട്ടുണ്ട്.
ഇയാളെ റെക്ടർ സ്ഥാനത്തു നിന്നു നീക്കിയിട്ടും മറ്റൊരു വിദ്യാർത്ഥിയുടെ സഹായത്തോടെ വേറൊരു സ്ഥലത്തെത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നും മറ്റൊരാളുമായി ലൈംഗികവൈകൃതത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. അതിനു പിന്നാലെ കഴുത്തിൽ കത്തിവച്ചു നഗ്നനാക്കി ക്രൂരമായി മർദിച്ചുവെന്നും ബാലൻ പറഞ്ഞു. ഇയാൾക്കെതിരെ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലാണ് ഇതൊക്കെ ചെയ്തതെന്നും വിദ്യാർത്ഥി പറഞ്ഞു.
കുട്ടിയുടെ ഇമെയിൽ അക്കൗണ്ടുകളുടെ പാസ്സ്വേർഡുകൾ ഭീഷണിപ്പെടുത്തി വാങ്ങുകയും ക്യാമറയിൽ പകർത്തിയതൊക്കെ ഫേസ്‌ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ തങ്ങൾ പറയുന്നതുപോലെ എഴുതിത്ത്ത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന ബാലൻ ജയിംസ് ആവശ്യപ്പെട്ടതുപോലെ എഴുതിക്കൊടുത്തു. ഫാദർ ജെയിംസ് തെക്കേമുറിയുടെ അസിസ്റ്റന്റിനും ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനുമെതിരെ ബലപ്രയോഗത്തിലൂടെ എഴുതി വാങ്ങിയ പരാതിയിൽ കുട്ടി ചെയ്തുവെന്ന നിലയിലുള്ള കുറ്റസമ്മതങ്ങളുമുണ്ടായിരുന്നു. ചില മലയാളികളുടെ ഇടപെടലിലൂടെയാണു പീഡനത്തിനിരയായ ബാലനെ റാഞ്ചിയിൽ നിന്ന് കേരളത്തിലെത്തിച്ചത്. ഇക്കാര്യം കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുകയും ചെയ്തു. തുടർന്നായിരുന്നു വൈദികനെതിരെ കേസെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത വൈദികനിപ്പോൾ കണ്ണൂരിലെ ഒരു ജയിലിൽ കഴിയുകയാണ്.