- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രണ്ടാമതും അറസ്റ്റിലായി യുവാവ്; യുവതി ആദ്യം പരാതി നല്കിയത് യുവാവ് മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ; കേസ് ഒത്തുതീർപ്പായപ്പോൾ വീണ്ടും ബന്ധം തുടർന്നു; രണ്ടാമത്തെ പരാതി യുവതിക്കു കല്യാണാലോചന വന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി ഒരേ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലു വർഷത്തിനിടെ രണ്ടാം തവണയും യുവാവ് അറസ്റ്റിൽ. ഇത്തിത്താനം സ്വദേശി ജീവനെ(32)യാണ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ പരാതിയിൽ 2013 ലും ഇത്തിത്താനം പൊലീസ് ജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ഇരുവരുടെയും പരാതിയെ തുടർന്നു രണ്ടു പേരുടെയും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തിത്താനം സ്വദേശിയായ യുവാവും 28 കാരിയായ യുവതിയും തമ്മിൽ 2008 മുതൽ അടുപ്പമുണ്ടായിരുന്നു. 2013 ൽ ജീവൻ മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ജീവൻ വിവാഹം കഴിച്ചതായി അറിഞ്ഞ യുവതി ഇത്തിത്താനം പൊലീസിൽ പരാതി നൽകി. ഇത്തിത്താനത്തെ ജീവന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയിൽ പൊലീസ് കേസെടുത്തു ജീവനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി. പിന്നീടും സുഹൃത്തായ യുവതിയും ജീവനും തമ്മിലുള്ള ബന്
കോട്ടയം: വിവാഹ വാഗ്ദാനം നൽകി ഒരേ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലു വർഷത്തിനിടെ രണ്ടാം തവണയും യുവാവ് അറസ്റ്റിൽ. ഇത്തിത്താനം സ്വദേശി ജീവനെ(32)യാണ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ പരാതിയിൽ 2013 ലും ഇത്തിത്താനം പൊലീസ് ജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ഇരുവരുടെയും പരാതിയെ തുടർന്നു രണ്ടു പേരുടെയും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തിത്താനം സ്വദേശിയായ യുവാവും 28 കാരിയായ യുവതിയും തമ്മിൽ 2008 മുതൽ അടുപ്പമുണ്ടായിരുന്നു.
2013 ൽ ജീവൻ മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ജീവൻ വിവാഹം കഴിച്ചതായി അറിഞ്ഞ യുവതി ഇത്തിത്താനം പൊലീസിൽ പരാതി നൽകി. ഇത്തിത്താനത്തെ ജീവന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയിൽ പൊലീസ് കേസെടുത്തു ജീവനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി.
പിന്നീടും സുഹൃത്തായ യുവതിയും ജീവനും തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ കഴിഞ്ഞ ദിവസം യുവതിക്കു മറ്റൊരു വിവാഹാലോചന വന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ ആലോചന മുടങ്ങിയതിനു പിന്നിൽ ജീവനാണെന്നാണ് യുവതിയുടെ ആരോപണം.
ഇതോടെ കഴിഞ്ഞ മാർച്ചിൽ ജീവൻ തന്നെ പീഡിപ്പിച്ചതായി കാട്ടി യുവതി മണർകാട് എസ്ഐ അനൂപ് ജോസിനു പരാതി നൽക്കുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.