- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; കല്പണിക്കാരനായി ഒളിവിൽ കഴിഞ്ഞത് മലപ്പുറം കോഴിക്കോട് ജില്ലകളിൽ; ഒളിവുകാലത്ത് പ്രതി വിവാഹം കഴിച്ചോയെന്നും അന്വേഷണം
ആലപ്പുഴ :അയൽക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയിൽ. കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്കുംമുറിയിൽ ചെറിയകാട്ടിൽ വീട്ടിൽ രാജീവ് (34)ആണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം നാട്ടിൽനിന്നും മുങ്ങിയ രാജീവ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കറങ്ങി നടക്കുകയായിരുന്നു. മലപ്പുറം , കോഴിക്കോട്, കൊല്ലം ജില്ലകളിലായി എട്ടു കൊല്ലത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്നലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് കസ്റ്റഡിയിൽ എടുത്തത്. രാജീവ് സ്ഥലത്തെത്തിയെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് സാധ്യമായത്. 2009 ൽ ആയിരുന്നു അയൽവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ ഒളിവിൽകഴിഞ്ഞ വിവിധ ജില്ലകളിൽ വിവാഹം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ഇയാൾ പീഡിപ്പിച്ച പെൺകുട്ടി ഇപ്പോൾ വിവാഹിതയായി കുടുംബസമേതം താമിക്കുന്നതിനാൽ അന്വേഷണത്തിൽ വ്യക്തമായ രഹസ്യധാരണയാണ്നൽകിയിട്ടുള്ളത്. കൽപണിക്കാരനായാണ് വിവിധ ജില്ലകളിൽ ഇ
ആലപ്പുഴ :അയൽക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയിൽ. കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്കുംമുറിയിൽ ചെറിയകാട്ടിൽ വീട്ടിൽ രാജീവ് (34)ആണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം നാട്ടിൽനിന്നും മുങ്ങിയ രാജീവ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ
കറങ്ങി നടക്കുകയായിരുന്നു.
മലപ്പുറം , കോഴിക്കോട്, കൊല്ലം ജില്ലകളിലായി എട്ടു കൊല്ലത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്നലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് കസ്റ്റഡിയിൽ എടുത്തത്. രാജീവ് സ്ഥലത്തെത്തിയെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് സാധ്യമായത്. 2009 ൽ ആയിരുന്നു അയൽവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഇയാൾ ഒളിവിൽകഴിഞ്ഞ വിവിധ ജില്ലകളിൽ വിവാഹം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ഇയാൾ പീഡിപ്പിച്ച പെൺകുട്ടി ഇപ്പോൾ വിവാഹിതയായി കുടുംബസമേതം താമിക്കുന്നതിനാൽ അന്വേഷണത്തിൽ വ്യക്തമായ രഹസ്യധാരണയാണ്
നൽകിയിട്ടുള്ളത്. കൽപണിക്കാരനായാണ് വിവിധ ജില്ലകളിൽ ഇയാൾ
കഴിഞ്ഞിരുന്നത്.
പീഡനത്തിനുശേഷം പൊലീസ് ഇയാളെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾ പിന്നിട്ടതോടെ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റി ഗുണ്ടാ സ്‌ക്വാഡും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സപ്പോർട്ടിങ് ടീമും ചേർന്നാണ് ഇയാളെ അറസ്റ്റു
ചെയ്തത്.
ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിർദേശാനുസരണം ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ ജില്ലയിലെ തെക്കൻ മേഖലയുടെ ചുമതലയുള്ള കായംകുളം സർക്കിൾ ഇൻസ്പെക്ടർ കെ സദൻ, സീനിയർ സി പി ഒ മാരായ വൈ ഇല്ല്യാസ്, റ്റി സന്തോഷ്, എ അജിത്ത്, യു. അമീർഖാൻ സി പി ഒമാരായ പ്രതാപ് ചന്ദ്രമേനോൻ, കെ ബി സിറിൾ, എ ഇല്യാസ് എന്നിവരാണ്
സംഘത്തിലുണ്ടായിരുന്നത്.