- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊതുകു വഴി മാത്രമല്ല, ലൈംഗിക ബന്ധം വഴിയും സിക്ക വൈറസ് പകരും; ലൈംഗിക ബന്ധം വഴി സിക്ക വൈറസ് ബാധിച്ച ആദ്യത്തെ കേസ് ടെക്‌സാസിൽ
ടെക്‌സാസ്: കൊതുകു വഴി മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പടരുമെന്ന് റിപ്പോർട്ടുകൾ. ലൈംഗിക ബന്ധം വഴി സിക്ക വൈറസ് ബാധിച്ച ആദ്യത്തെ കേസ് ടെക്‌സാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സിക്ക വൈറസ് പുതുതായി ബാധിച്ച ആൾ രോഗബാധയുള്ള നാടുകളിലൊന്നും യാത്ര ചെയ്യാത്തയാളാണ്. എന്നാൽ ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തി വൈറസ് ബാധ രൂക്ഷമാ
ടെക്‌സാസ്: കൊതുകു വഴി മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പടരുമെന്ന് റിപ്പോർട്ടുകൾ. ലൈംഗിക ബന്ധം വഴി സിക്ക വൈറസ് ബാധിച്ച ആദ്യത്തെ കേസ് ടെക്‌സാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സിക്ക വൈറസ് പുതുതായി ബാധിച്ച ആൾ രോഗബാധയുള്ള നാടുകളിലൊന്നും യാത്ര ചെയ്യാത്തയാളാണ്. എന്നാൽ ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തി വൈറസ് ബാധ രൂക്ഷമായിട്ടുള്ള വെനിസ്വേലയിൽ നിന്ന് മടങ്ങിയയാളാണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് സിക്ക വൈറസ് ബാധയെ തുടർന്ന് രോഗം ഉണ്ടാകുകയും ചെയ്തിട്ടുള്ളതാണ്. വൈറസ് ബാധ പുതുതാതി കണ്ടെത്തിയ വ്യക്തിക്ക് കൊതുകിലൂടെയല്ല സിക്ക വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് ഡാളസ് കൗണ്ടി ഹെൽത്ത് അധികൃതർ വെളിപ്പെടുത്തി.
ഇക്കാര്യം യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത , വൈറസ് കൊതുകുകൾ കടിച്ചിട്ടില്ലാത്തയാൾക്ക് ആദ്യമായണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് എന്ന തരത്തിൽ മാത്രമായിരുന്നു റിപ്പോർട്ടുകൾ. ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ ടെക്‌സാസിലെ സംഭവത്തോടു കൂടി സിക്ക വൈറസ് കൂടുതൽ ഭയാശങ്കകളാണ് ലോകജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
കുട്ടികളിൽ ജനനവൈകല്യങ്ങൾക്കും ഗർഭസ്ഥശിശുവിന്റെ തലച്ചോറിനു കേടുവരുത്തുന്നതിനും സിക്ക വൈറസ് കാരണമാകുന്നു. സിക്ക വൈറസ് 23 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സിക്ക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.