പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ പെൺകുട്ടികൾക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ച് സെൽഫിയെടുത്തെന്ന് പൊലീസ് സ്‌റ്റേഷനിൽ പരാതി. കാറിൽ നിന്നിറങ്ങിയ ശേഷം പെൺകുട്ടികൾക്കപ്പം നിന്ന് നഗ്നത പ്രദർശിപ്പിച്ച്  ഫോട്ടോ എടുത്തുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നകത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയപ്പോൾ നടൻ ശ്രീജിത്ത് രവിയുടെ പേരിലുള്ള കാർനമ്പറിൽ എത്തിയ ആളാണ് പെൺകുട്ടികൾക്കൊപ്പം നിന്ന് നഗ്ന സെൽഫി എടുത്തതെന്നാണ് ഉയരുന്ന ആരോപണം.  എന്നാൽ, നടൻ തന്നെയാണോ കാറിൽ നിന്നും ഇറങ്ങിയ വ്യക്തിയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പൊലീസിൽ പരാതി നൽകിയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം കൂടുതൽ വിവാദത്തിലായി.

ഇക്കഴിഞ്ഞ 27ന് പാലക്കാട് പത്തിരിപ്പാലയിൽ വച്ചാണ് സംഭവം. അവിടുത്തെ ഒരു പ്രമുഖ സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി സെൽഫി എടുക്കുന്നതിനിടെ സ്വയം നഗ്‌നത പ്രദർശിപ്പിച്ചുവെന്നുമാണ് പരാതി. പെൺകുട്ടികൾ തന്നെയാണ് ഈ പരാതി പൊലീസിന് നല്കിയത്. പരാതി പൊലീസിന് നൽകിയ പെൺകുട്ടികളിലൊരാളാണ് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്‌കൂൾ അധികൃതരും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ഇടപെട്ട് പരാതി നൽകിയിട്ടും ഒറ്റപ്പാലം പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നില്ല. മാത്രമല്ല വാർത്ത മാദ്ധ്യമങ്ങൾക്കു നൽകാതെ മൂടിവയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണം ശ്രീജിത്ത് രവിയുടെ പേര് ഇഇതിൽ ഉൾപ്പെട്ടതു കൊണ്ടാണെന്നാണ് ആരോപണം. തൃശൂർ നമ്പർ കാറുമായത്തെി ഡ്രൈവർ സീറ്റിലിരുന്ന് കുട്ടികൾ അടുത്തത്തെിയപ്പോൾ നഗ്‌നത കാണിച്ച് ഇയാൾ സെൽഫി എടുക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടികൾ ബഹളം വെക്കുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടുന്നതു കണ്ട കാർ വേഗത്തിൽ ഓടിച്ചു പോകുകയും ചെയ്തു. കാർ നമ്പറുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോൾ ശ്രീജിത്ത് രവിയാണെന്ന വ്യക്തമായത്.

രക്ഷിതാക്കൾക്കോപ്പം പരാതി നൽകിയ വിദ്യാർത്ഥിനിയെ ഒറ്റപ്പാലം പൊലിസ് സ്റ്റേഷനിൽ നിന്ന് വൈകീട്ട് ഏഴോടെ വിളിക്കുകയും ഉടൻ ചെല്ലണമെന്നും ഇല്‌ളെങ്കിൽ വനിതാപൊലീസ് വീട്ടിൽ വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഇന്നലെ വൈകിട്ട് ബന്ധുക്കൾ പരാതിപ്പെട്ടത്. പൊലീസിന്റെ ഫോൺകോൾ വന്നതിനുശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തക്ക സമയത്ത് വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായെന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെൺകുട്ടികളെ മൊഴിയെടുക്കാനെന്ന പേരിൽ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുട്ടികളെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ആരോഫണമുണ്ട്. ഭാവി ഇല്ലാതാകുമെന്നും കേസ് പിൻവലിച്ചില്ലങ്കെിൽ മറ്റ് കള്ളക്കേസുകൾ ചുമത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ ബാക്കിയാണ് ഇന്നലെ നടന്നതെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. എന്നാൽ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവെയ്ക്കാൻ ഒറ്റപ്പാലം പൊലീസ് തയ്യാറായിട്ടില്ല.

കുട്ടികളുടെ പരാതിയിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹിന് നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ പി. മേരിക്കുട്ടി അറിയിച്ചു. പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്ന് ജില്ലാ കലക്ടറെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നു രക്ഷിതാക്കൾ അറിയിച്ചു. സംഭവത്തിൽ െചെൽഡ്െലെനും ഇടപെട്ടിട്ടുണ്ട്.

അതേസമയം കാറിൽ എത്തിയ ആൾ നടനാണെന്ന കാര്യം പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മദ്യലഹരിയിൽ എത്തിയത് യുവനടൻ തന്നെയാണെന്നാണ് കുട്ടികൾ പരാതിപ്പെടുന്നതും. അതിനിടെ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപം ശക്തമാണ്.