- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ജി യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പൊലീസിന് കൈമാറിയ ഉടൻ ലീഗ് നേതാവായ അദ്ധ്യാപകനെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം; പരാതി പിൻവലിക്കാൻ എത്തിയ പെൺകുട്ടികൾക്കെതിരെയും കേസ് ഉണ്ടായേക്കും
കോട്ടയം: രാജ്യത്ത് ഏറ്റവും അധികം വിവാദ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത് യൂണിവേഴ്‌സിറ്റികളിൽ നിന്നാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ വിഷയം രോഹിത് വെമൂലയുടെ ആത്മഹത്യയായപ്പോൾ ഡൽഹി യൂണിവേഴ്‌സിറ്റി വാർത്തകളിൽ നിറഞ്ഞത് രാജ്യദ്രോഹ വിഷയവും മറ്റുമായിരുന്നു. ഇത് കൂടാതെ ദേശീയ തലത്തിൽ പല യൂണിവേഴ്‌സിറ്റികളിൽ നിന്നും പീഡന വാർത്തകളും പുറത്തുവന്നിരുന്നു. ഗവേഷണ വിദ്യാർത്ഥിനിളെ അദ്ധ്യാപകരും ഗൈഡുകളും ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപമാണ് നിരവധി തവണ ഉയർന്നത്. ഇതൊക്കെ ദേശീയ തലത്തിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ച വാർത്തകളുമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആൺകുട്ടികൾ ലൈംഗികമായി അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കോട്ടയം എംജി സർവകലാശാലയിലും ഇപ്പോൾ പീഡന ആരോപണം ഉയർന്നിരിക്കയാണ്. സർവകലാശാല മുതിർന്ന അദ്ധ്യാപകനും പ്രമുഖ സംഘടാന നേതാവിന്റെ മേധാവി കൂടിയായ അദ്ധ്യാപകനെതിരെ പീഡന ശ്രമത്തിനാണ് പരാതി ഉയർന്നിരിക്കുന്നത്. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയ
കോട്ടയം: രാജ്യത്ത് ഏറ്റവും അധികം വിവാദ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത് യൂണിവേഴ്‌സിറ്റികളിൽ നിന്നാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ വിഷയം രോഹിത് വെമൂലയുടെ ആത്മഹത്യയായപ്പോൾ ഡൽഹി യൂണിവേഴ്‌സിറ്റി വാർത്തകളിൽ നിറഞ്ഞത് രാജ്യദ്രോഹ വിഷയവും മറ്റുമായിരുന്നു. ഇത് കൂടാതെ ദേശീയ തലത്തിൽ പല യൂണിവേഴ്‌സിറ്റികളിൽ നിന്നും പീഡന വാർത്തകളും പുറത്തുവന്നിരുന്നു. ഗവേഷണ വിദ്യാർത്ഥിനിളെ അദ്ധ്യാപകരും ഗൈഡുകളും ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപമാണ് നിരവധി തവണ ഉയർന്നത്. ഇതൊക്കെ ദേശീയ തലത്തിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ച വാർത്തകളുമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആൺകുട്ടികൾ ലൈംഗികമായി അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കോട്ടയം എംജി സർവകലാശാലയിലും ഇപ്പോൾ പീഡന ആരോപണം ഉയർന്നിരിക്കയാണ്.
സർവകലാശാല മുതിർന്ന അദ്ധ്യാപകനും പ്രമുഖ സംഘടാന നേതാവിന്റെ മേധാവി കൂടിയായ അദ്ധ്യാപകനെതിരെ പീഡന ശ്രമത്തിനാണ് പരാതി ഉയർന്നിരിക്കുന്നത്. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ അദ്ധ്യാപകനായ മുഹമ്മദ് മുസ്തഫയ്‌ക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. മുസ്ലിംലീഗിന്റെ അദ്ധ്യാപക സംഘടനയുടെ നേതാവായ ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നതോടെ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയും മറ്റും പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മുഹമ്മദ് മുസ്തഫ രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങിയ സംഘം വൈസ് ചാൻസിലർക്ക് പരാതി നൽകിയത്. പീഡന വിഷയമായതിനാൽ ക്രിമനൽ കേസ് എടുക്കേണ്ടതുള്ളതുകൊണ്ട് പരാതി സർവകലാശാല രജിസ്ട്രാർ കോട്ടയം എസ്‌പിക്ക് കൈമാറുകയും ചെയ്തു. വിഷയത്തിൽ ഗാന്ധി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി പിൻവലിപ്പിക്കാനും വാദികളെ പ്രതികളാക്കാനുമുള്ള ശ്രമം ശക്തമായത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് പൊലീസ് പരാതിപരിശോധിച്ച് അന്വേഷണം ആരംഭിച്ചത്. ഇതോടെ വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുമെന്ന വിധത്തിലുള്ള ഭീഷണികളുമായി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളാണ് സജീവമായി നടക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തുവന്നത്. ഒരു അവധി ദിവസം അദ്ധ്യാപകനായ മുഹമ്മദ് മുസ്തഫ ഒരു പെൺകുട്ടിയെ വിളിച്ചു വരുത്തി അശ്ലീല ചുവയോടെ സംസാരിച്ചു എന്നതാണ് ആക്ഷപം. അന്ന് ഈ സംഭവം വലിയ കാര്യമായി എടുക്കാതെ വിട്ടു. എന്നാൽ, ഈ അടുത്ത് പിന്നീട് മറ്റൊരു വിദ്യാർത്ഥിയോടും സമാനമായ രീതിയിൽ സംസാരിച്ചതോടെയാണ് പരാതി നൽകിയതെന്നാണ് വിദ്യാർത്ഥികൾ തുടങ്ങിയത്. സർവകലാശാല അധികൃതർ പരാതി പൊലീസിന് കൈമാറിയതോടെ വിദ്യാർത്ഥികൾക്ക് മേൽ കടുത്ത സമ്മർദ്ദമായി. വിദ്യാഭ്യാസ വകുപ്പ്് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന്റെ പോഷക സംഘടനാ നേതാവിനെതിരെ ഉയർന്ന ആരോപണത്തെ ചെറുക്കാനായി കടുത്ത സമ്മർദ്ദമുണ്ടായെന്നാണ് സൂചന.
പരീക്ഷയിൽ തോൽപ്പിക്കുമെന്ന് അടക്കം വിദ്യാർത്ഥികൾ ഭയപ്പെട്ടു. ഇതോടെ പരാതിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാൽ പൊലീസ് തങ്ങൾക്ക് ലഭിച്ച പരാതിയിൽ തെളിവെടുക്കാൻ ഒരുങ്ങുകയാണ്. പരാതി നൽകിയ വിദ്യാർത്ഥികൾ പൊലീസ് തെളിവെടുപ്പിനെത്തുമ്പോൾ മലക്കം മറയാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ വിദ്യാർത്ഥികളുടെ മേൽ കേസുണ്ടാകുന്ന അവസ്ഥയുമുണ്ട്. വ്യാജ ആരോപണം ഉന്നയിച്ചുവെന്നകേസിൽ ഇവർ കുടുങ്ങുകയും ചെയ്യും. ചുരുക്കത്തിൽ അദ്ധ്യാപകനിൽ നിന്നും ദുരനുഭവം ഉണ്ടായ വിവരം ചൂണ്ടിക്കാട്ടി പരാതി നൽകിയ പെൺകുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ പെട്ടിരിക്കയാണ്.