- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി 'ലൈംഗികമായി പീഡിപ്പിച്ചെന്ന്' ആരോപിക്കുന്ന സരിതയുടെ വിവാദ കത്ത് പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്; പീഡിപ്പിച്ചത് ക്ലിഫ് ഹൗസിൽ വച്ചെന്ന് ആരോപണം; സർക്കാറിനെ അട്ടിമറിക്കാനുള്ള അവസാന ശ്രമമെന്ന് ഉമ്മൻ ചാണ്ടി; കത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സോളാർ തട്ടിപ്പുകാരി സരിത എസ് നായർ രംഗത്ത്. സരിത എസ്. നായർ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്താണ് പുറത്തവന്നതാണ് വീണ്ടും വിവാദങ്ങലെ ചൂടുപിടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് വിവാദമായ കത്ത് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തിൽ പറയുന്ന പ്രധാന ആരോപണം. ക്ലിഫ് ഹൗസിൽവച്ചാണ് പീഡിപ്പിച്ചതെന്നും സരിത കത്തിൽ പറയുന്നു. കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം. 2013 മാർച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാർ കേസിന്റെ നാൾവഴികളിലുടനീളം വൻ വിവാദമുണ്ടായിരുന്നു. ഇതിന്റെ യഥാർഥ പകർപ്പാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. ഇത് താൻ തന്റെ കൈപ്പടയിൽ എഴുതിയ യഥാർഥ കത്ത് തന്നെയാണെന്നു സരിത ചാനലിനോട് സമ്മതിച്ചു. അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകാനാണു കത്ത് എഴ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സോളാർ തട്ടിപ്പുകാരി സരിത എസ് നായർ രംഗത്ത്. സരിത എസ്. നായർ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്താണ് പുറത്തവന്നതാണ് വീണ്ടും വിവാദങ്ങലെ ചൂടുപിടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് വിവാദമായ കത്ത് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തിൽ പറയുന്ന പ്രധാന ആരോപണം. ക്ലിഫ് ഹൗസിൽവച്ചാണ് പീഡിപ്പിച്ചതെന്നും സരിത കത്തിൽ പറയുന്നു. കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം.
2013 മാർച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാർ കേസിന്റെ നാൾവഴികളിലുടനീളം വൻ വിവാദമുണ്ടായിരുന്നു. ഇതിന്റെ യഥാർഥ പകർപ്പാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. ഇത് താൻ തന്റെ കൈപ്പടയിൽ എഴുതിയ യഥാർഥ കത്ത് തന്നെയാണെന്നു സരിത ചാനലിനോട് സമ്മതിച്ചു.
അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകാനാണു കത്ത് എഴുതിയത്. ഒരു മുൻ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തിൽ സരിത പറയുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയിൽവച്ചാണു മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാർക്കു തന്നെ കാഴ്ചവയ്ക്കാൻ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നുമാണ് കത്തിലെ ആരോപണം.
പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് താൻ കത്തഴുതിയതെന്ന് സരിത പിന്നീട് ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പരാമർശം. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്തബന്ധമാണുള്ളത്. പലപ്പോഴായി അവിടെ പോയിട്ടുണ്ട്. ആ ബന്ധവും അടുപ്പവുമാണ് ഉമ്മൻ ചാണ്ടി ദുരുപയോഗം ചെയ്തത്. മുഖ്യമന്ത്രി തന്നെ ഉപയോഗിച്ച രീതികളും സരിത കത്തിൽ വിവരിക്കുന്നുണ്ട്. തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോൾ അറിയുന്നുണ്ടാവില്ലെന്നും കത്തിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് കോഴയായി കോടികൾ നൽകിയ കാര്യവും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഭൂമി ഇടപാടുകൾ നടത്തി എന്നുമാണ് സരിതയുടെ കത്തിൽ പറയുന്ന മറ്റൊരു കാര്യം. കൊച്ചിയിൽ അടക്കം പലയിടത്തായി ഭൂമി വാങ്ങിയത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വേണ്ടിയാണെന്നും സരിത പറഞ്ഞു.
സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുമ്പാകെ നൽകിയ മൊഴിയിൽ മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് സരിതയുടെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സരിതയുടെ കത്തിലെ പരാമർശങ്ങൾ. കേസിൽ മൊഴി നൽകാൻ സരിതയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്ന് സരിതയെ വിസ്തരിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാൽ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. അതേസമയം തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. സർക്കാറിനെ അട്ടിമറിക്കാനുള്ള അവസാന ശ്രമമാണെന്ന് ഉമ്മൻ ചാണ്ടി കോട്ടയത്ത് പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിൽ അവസാനത്തേതാണ് ഈ ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ ഇതര ശക്തികളാണ്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന് മുമ്പാകെ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തു. അപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.