- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് സംസ്‌കൃത സർവകലാശാലയിൽ എംഎക്ക് പ്രവേശനം നൽകി; ഇപ്പോൾ തോറ്റ എസ് എഫ് ഐ നേതാവിന് ജയിക്കാൻ യുവജനോത്സവത്തിൽ പങ്കെടുത്തുവെന്ന വ്യാജ സർട്ടിഫിക്കറ്റും; ഗ്രേസ് മാർക്ക് വിവാദത്തിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകം; കാലടിയെ രാജ്ഭവൻ പാഠം പഠിപ്പിച്ചേക്കും; ജയിച്ച നേതാവ് തോൽക്കാൻ സാധ്യത
തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ ഗ്രേസ് മാർക്ക് വിവാദത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടും. യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്എഫ്‌ഐ വനിതാ നേതാവിനു ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്‌കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ് ചാൻസലർ ഒപ്പിട്ടു സർട്ടിഫിക്കറ്റ് നൽകിയതായി ആരോപണം അതീവ ഗൗരവമുള്ളതാണ്.
വിസിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി. സർവ്വകലാശാലയിലെ അഴിമതികളും കെടുകാര്യസ്ഥതയും കൊണ്ടു വന്നത് ഈ സംഘടനയണ്. ഇവർ കണ്ണും കാതും തുറന്നിരിക്കുന്നതിനുള്ള മറ്റൊരു തെളിവാണ് കാലടിയിലെ പുതിയ വിവാദം. ബിഎ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനിയെ ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കാൻ വിസി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. ഇതിലൂടെ 10 മാർക്ക് ആണ് ലഭിച്ചത്. സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർട്ടിഫിക്കറ്റ് നൽകിയത്.
ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് സംസ്‌കൃത സർവകലാശാലയിൽ എംഎക്ക് പ്രവേശനം നൽകിയത് വിവാദമായതിനു പിന്നാലെയാണിത്. ഈ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റ് പിൻവലിച്ചശേഷം ഗ്രേസ് മാർക്കിലൂടെ ബിഎ (ഭരതനാട്യം) ഡി ഗ്രേഡിൽ പാസായെന്ന സർട്ടിഫിക്കറ്റ് പ്രോ വൈസ് ചാൻസലർ ഒപ്പിട്ട് നൽകി. മലയാളം സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയവർ തങ്ങളുടെ ടീമിൽ വനിതാ നേതാവ് പങ്കെടുത്തില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മത്സര വിജയികൾ വിസിക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം
സർവകലാശാല എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് എൽസ ജോസഫിനാണ് വ്യാജ ഗ്രേസ് മാർക്ക് നൽകി ബിരുദ പരീക്ഷയിൽ ജയിപ്പിക്കാൻ ശ്രമം നടത്തിയത്. യുവജനോത്സവത്തിന്റെ ഗ്രേസ് മാർക്കാണ് എൽസയ്ക്ക് സർവകലാശാല നൽകിയത്. യുവജനോത്സവത്തിൽ എൽസ പങ്കെടുത്തിരുന്നില്ല. എന്നാൽ മലയാളം സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചന്നൊണ് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റിൽ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട രേഖകളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സർവകലാശാലയ്‌ക്കെതിരെ എൽസ പങ്കെടുത്തെന്നു പറയുന്ന സ്‌കിറ്റിലെ വിജയികളാണ് ആദ്യം രംഗത്ത് വന്നത്. എസ്എഫ്‌ഐ നേതാവിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കത്ത് നൽകി. പിന്നാലെ വിഷയം സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഏറ്റെടുത്തു. പരാതി ഗവർണ്ണർ ഗൗരവത്തോടെ എടുത്തുവെന്നാണ് സൂചന. വിസിയോട് റിപ്പോർട്ടും തേടും. അതിന് ശേഷം തുടർ നടപടിയും ഉണ്ടാകും.
ഈ സാഹചര്യത്തിൽ തിരുത്തൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ എസ് എഫ് ഐ നേതാവ് പരീക്ഷയിൽ തോൽക്കാനാണ് സാധ്യത. വിഷയത്തിൽ എസ് എഫ് ഐ ഇനിയും പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ