കാസർഗോഡ്: ഇന്നു പുലർച്ചെ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിൽ അഹമദ് അഫ്സൽ(23) ആണ് മരിച്ചത്. പുല്ലൂർ സ്വദേശി വിനോദ് (23) സീതാംഗോളിയിൽ നാസർ (23) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.

പുലർച്ചേ നാലുമണിയോടെ നായമാർമൂല പാണലത്ത് വച്ച് കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരേയും മംഗളൂരു ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി എങ്കിലും അഫ്സൽ മരിക്കുകയായിരുന്നു.