- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനപ്രശ്നമായി കണ്ടിട്ടും എബിവിപി തകർന്നടിഞ്ഞു; ഇടതിനൊപ്പം നിൽക്കാതെ വേറിട്ട് മത്സരിച്ച എഐഎസ്എഫിനും വൻ തിരിച്ചടി; ഡി രാജയുടേയും ആനിരാജയുടേയും മകൾക്ക് മത്സരത്തിൽ നാലാംസ്ഥാനം മാത്രം; ജെഎൻയുവിൽ കോട്ട കെട്ടി എസ് എഫ് ഐ മുന്നണിയുടെ തേരോട്ടം: ദളിത് രാഷ്ട്രീയത്തിനും ക്യാമ്പസിൽ അംഗീകാരം
ന്യൂഡൽഹി: ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാല ഇടതുസഖ്യത്തിനു മികച്ച വിജയം. ജനറൽ സീറ്റുകളിലെല്ലാം സഖ്യം മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോ.സെക്രട്ടറി എന്നീ നാല് കേന്ദ്രസീറ്റുകളിലും ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എഫ്.ഐ., ഐസ, ഡി.എസ്.എഫ്. എന്നീ സംഘടനകൾ ചേർന്നതാണ് ഇടതുസഖ്യം. അഭിമാനപ്രശ്നമായി കണ്ട് വൻ പ്രചാരണം നടത്തിയെങ്കിലും എബിവിപിക്ക് ഒരു ജനറൽ സീറ്റ് പോലും നേടാനായില്ല. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച കാര്യമായ വോട്ടുവിഹിതവുമായി ബാപ്‌സ സാന്നിധ്യമറിയിച്ചു. 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഐസയുടെ ഗീതാകുമാരി ജെഎൻയു യൂണിയൻ പ്രസിഡന്റായി. ആകെ പോൾ ചെയ്ത 4620 വോട്ടുകളിൽ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാർത്ഥി നിധി ത്രിപാഠിക്ക് 1042 വോട്ടാണ് ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനാർത്ഥികളായി വനിതകളെ രംഗത്തിറക്കിയതാണ് ഇത്തവണത്തെ പ്രത്യേകത. സിമൻ സോയ ഖാ
ന്യൂഡൽഹി: ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാല ഇടതുസഖ്യത്തിനു മികച്ച വിജയം. ജനറൽ സീറ്റുകളിലെല്ലാം സഖ്യം മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോ.സെക്രട്ടറി എന്നീ നാല് കേന്ദ്രസീറ്റുകളിലും ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എഫ്.ഐ., ഐസ, ഡി.എസ്.എഫ്. എന്നീ സംഘടനകൾ ചേർന്നതാണ് ഇടതുസഖ്യം. അഭിമാനപ്രശ്നമായി കണ്ട് വൻ പ്രചാരണം നടത്തിയെങ്കിലും എബിവിപിക്ക് ഒരു ജനറൽ സീറ്റ് പോലും നേടാനായില്ല. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച കാര്യമായ വോട്ടുവിഹിതവുമായി ബാപ്‌സ സാന്നിധ്യമറിയിച്ചു.
464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഐസയുടെ ഗീതാകുമാരി ജെഎൻയു യൂണിയൻ പ്രസിഡന്റായി. ആകെ പോൾ ചെയ്ത 4620 വോട്ടുകളിൽ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാർത്ഥി നിധി ത്രിപാഠിക്ക് 1042 വോട്ടാണ് ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനാർത്ഥികളായി വനിതകളെ രംഗത്തിറക്കിയതാണ് ഇത്തവണത്തെ പ്രത്യേകത. സിമൻ സോയ ഖാനാണ് വൈസ് പ്രസിഡന്റ്(ഭൂരിപക്ഷം-848 വോട്ട്) ജനറൽ സെക്രട്ടറിയായി ഇടതുസ്ഥാനാർത്ഥി ദുഗ്ഗിരാല ശ്രീകൃഷ്ണനും(ഭൂരിപക്ഷം-1107 വോട്ട്) ജോയന്റ് സെക്രട്ടറി സ്ഥാനാർത്ഥി സുഭാൻഷു സിങ്ങും(ഭൂരിപക്ഷം-835 വോട്ട്) വിജയിച്ചു.
കൗൺസിലർ സീറ്റുകളിലും വൻ വിജയം നേടി വിവിധ പഠന വിഭാഗങ്ങളിലും ഇടതു സഖ്യം ആധിപത്യമുറപ്പിച്ചു. ജനറൽ സീറ്റുകളിലേയ്ക്കുള്ള വോട്ടെണ്ണൽ പുലർച്ചയോടെയാണ് പൂർത്തിയായത്. ഫലപ്രഖ്യാപനം ഔദ്യോഗികമായി തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ വർഷവും വിദ്യാർത്ഥി യൂണിയൻ ഇടതു സഖ്യം നേടിയിരുന്നു. എ.ഐ.എസ്.എഫ്. ഇത്തവണ സഖ്യത്തിൽ ചേരാതെ വേറെ മത്സരിച്ചു. എ.ഐ.എസ്.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐ നേതാവ് ഡി രാജയുടെ മകൾ അപരാജിത ഡി രാജ നാലാം സ്ഥാനത്തായി. 416 വോട്ട് മാത്രമാണ് അവർക്ക് ലഭിച്ചത്
ജെ.എൻ.യു.വിലെ ഏറ്റവും പ്രധാന സ്‌കൂളുകളായ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്‌കൂൾ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കൺവീനർ സ്ഥാനം ഇടതുസഖ്യം സ്വന്തമാക്കി. സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ അഞ്ച് കൗൺസിലർ സീറ്റുകളും ഇടതുസഖ്യം വിജയിച്ചു. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ അഞ്ചിൽ നാല് കൗൺസിലർ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റിൽ സ്വതന്ത്രൻ ജയിച്ചു.
ഇടതുസഖ്യ സ്ഥാനാർത്ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സാർഥക് ഭാട്ടിയ (250), ശശികാന്ത് ത്രിപാഠി (247) എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥി പ്രഹ്‌ളാദ് കുമാർ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോൾ ചെയ്തത്. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അഞ്ചിൽ നാല് കൗൺസിലർ സീറ്റുകളും ഇടതുസഖ്യം നേടി. ഒരു സീറ്റിൽ ബി.എ.എസ്.ഒ. ജയിച്ചു.



