- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് മരിച്ചു; വീട് പൂർണ്ണമായും തകർന്നു; വീട്ടുകാർ പരിക്കുകളോടെ രക്ഷപെട്ടു
കട്ടപ്പന: വീടിന് മുകളിൽ മണ്ണും പാറയും ഇടിഞ്ഞുവീണ് എസ്. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കൗന്തി കിഴക്കേപ്പറമ്പിൽ ജോണിയുടെ മകൻ ജോബി ജോണിയാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മയും സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ചെങ്കുത്തായ മലയടിവാരത്തിലാണ് അപകടം നടന്ന സ്ഥലം. ഏതാനും ദിവസങ്ങളായി മഴ ചെയ്തു നിൽക്കുകയായിരുന്നു. ഏറെ മുകളിൽനിന്നാണ് പാറയും മണ്ണും അടർന്നു വീണത്. വീട് പൂർണമായും തകർന്നു. വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുകയായിരുന്നു. മണ്ണിനടയിൽപ്പെട്ട ജോബിയെ ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കണ്ടെത്താനായത്. അപ്പോഴേക്കും മരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ തങ്ങിയിരുന്ന ജോബി ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് പോയത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്നു പുറത്തെടുത്ത ജോബിയുടെ ജഡം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കട്ടപ്പന: വീടിന് മുകളിൽ മണ്ണും പാറയും ഇടിഞ്ഞുവീണ് എസ്. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കൗന്തി കിഴക്കേപ്പറമ്പിൽ ജോണിയുടെ മകൻ ജോബി ജോണിയാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മയും സാരമായ പരുക്കുകളോടെ രക്ഷപെട്ടു.
ചെങ്കുത്തായ മലയടിവാരത്തിലാണ് അപകടം നടന്ന സ്ഥലം. ഏതാനും ദിവസങ്ങളായി മഴ ചെയ്തു നിൽക്കുകയായിരുന്നു. ഏറെ മുകളിൽനിന്നാണ് പാറയും മണ്ണും അടർന്നു വീണത്. വീട് പൂർണമായും തകർന്നു. വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുകയായിരുന്നു. മണ്ണിനടയിൽപ്പെട്ട ജോബിയെ ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കണ്ടെത്താനായത്. അപ്പോഴേക്കും മരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ തങ്ങിയിരുന്ന ജോബി ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് പോയത്.
നാട്ടുകാരും അഗ്നിശമനസേനയും ചേർന്നു പുറത്തെടുത്ത ജോബിയുടെ ജഡം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.