- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമം തെറ്റിച്ചതിന് ബൈക്ക് തടഞ്ഞപ്പോൾ പൊലീസുകാരനെ തള്ളിയിട്ട് എസ്എഫ്‌ഐ നേതാവ്; സഹായത്തിന് എത്തിയ രണ്ട് പൊലീസുകാരെ റോഡിലിട്ട് അടിച്ചും മർദ്ദിച്ചും മൃതപ്രായരാക്കി ഓടിയെത്തിയ ഇരുപതോളം വരുന്ന എസ്എഫ്ഐക്കാർ; കസ്റ്റഡിയിൽ എടുത്ത ക്രിമിനലുകളെ പൊലീസ് വണ്ടി തടഞ്ഞ് രക്ഷപെടുത്തി നേതാക്കൾ: പിണറായി ഭരിക്കുന്ന നാട്ടിൽ കുട്ടിനേതാക്കൾ വിലസുന്നത് ഇങ്ങനെ
തിരുവനന്തപുരം: പൊലീസിന്റെ മനോവീര്യം തകർക്കുന്ന നടപടി ഒന്നും കൈക്കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ പറയുന്നത്. എന്നാൽ പലപ്പോഴും സ്വന്തം പാർട്ടിക്കാർ തെറ്റു ചെയ്താൽ നിയമപാലനം എന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാൻ ആകാത്ത അവസ്ഥയാണുള്ളത്. കുട്ടികസഖാക്കളുടെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. പൊലീസ് എന്നാൽ അവർക്ക് കുതിര കയറാനുള്ളവരാണെന്ന ധാരണയാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയിൽ ഉള്ളവർക്ക്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നിയമലംഘനം തടഞ്ഞതിന്റെ പേരിൽ നഗരത്തിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകർ പൊതിരെ തല്ലിയെന്ന വിവരമാണ് പുറത്തുവരുന്നത്. സിഗ്‌നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലാണ് എസ്എഫ്‌ഐ പ്രവർത്തകർ പൊലീസുകാരെ മർദ്ദിച്ചത്. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് മർദനമേറ്റത്. പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ് യൂണിഫോമിലായിരുന്ന പൊലീസുകാരെ ഇരുപതോ
തിരുവനന്തപുരം: പൊലീസിന്റെ മനോവീര്യം തകർക്കുന്ന നടപടി ഒന്നും കൈക്കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ പറയുന്നത്. എന്നാൽ പലപ്പോഴും സ്വന്തം പാർട്ടിക്കാർ തെറ്റു ചെയ്താൽ നിയമപാലനം എന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാൻ ആകാത്ത അവസ്ഥയാണുള്ളത്. കുട്ടികസഖാക്കളുടെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. പൊലീസ് എന്നാൽ അവർക്ക് കുതിര കയറാനുള്ളവരാണെന്ന ധാരണയാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയിൽ ഉള്ളവർക്ക്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നിയമലംഘനം തടഞ്ഞതിന്റെ പേരിൽ നഗരത്തിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകർ പൊതിരെ തല്ലിയെന്ന വിവരമാണ് പുറത്തുവരുന്നത്. സിഗ്‌നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലാണ് എസ്എഫ്‌ഐ പ്രവർത്തകർ പൊലീസുകാരെ മർദ്ദിച്ചത്. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് മർദനമേറ്റത്. പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ് യൂണിഫോമിലായിരുന്ന പൊലീസുകാരെ ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ പൊലീസ് എത്താനും വൈകുകയും അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ഉണ്ടായിട്ടും സംഭവത്തിൽ പൊലീസിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പൊലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ പിടിച്ചു തള്ളുകയായിരുന്നു. ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. െ
ഇതോടെ സംഘർഷം കൈവിട്ടുപോയി. ബെക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികൻ ഫോൺചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപൊലീസുകാരെയും വളഞ്ഞിട്ട് മർദ്ദിച്ചു. വിദ്യാർത്ഥികളുടെ അക്രമണത്തിൽ നിന്നും ഓടിമാറിയ ട്രാഫിക് പൊലീസുകാരൻ അമൽകൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ഇരു പൊലീസുകാരെയും വിദ്യാർത്ഥികൾ തല്ലി അവശരാക്കിയിരുന്നു. ഇരുവരും എഴുന്നേൽക്കാൻ പോലും കഴിയാതെ റോഡിൽ കിടക്കേണ്ടിയും വന്നു.
അതേസമയം പൊലീസ് സ്ഥളത്തെത്തി ക്രിമിനലുകളായ വിദ്യാർത്ഥികളെ പിടികൂടി. ഇവരെ ജീപ്പിൽകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ. നേതാക്കൾ സ്ഥലത്തെത്തി. ഇവർ തങ്ങളുടെ സഖാക്കളെ തൊട്ടുപോകരുതെന്ന് പറഞ്ഞ് വിരട്ടി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഇവരെ ഞങ്ങൾ വീട്ടിൽകൊണ്ടുപോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കോളേജ് യൂണിയൻ നേതാവ് പൊലീസ് ജീപ്പ് തടഞ്ഞത്. കൂടുതൽ വിദ്യാർത്ഥികളും നേതാക്കളും സംഘടിച്ചതോടെ പൊലീസുകാർ പിന്മാറി. അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹമാസകലം പരിക്കുണ്ട്.
അതേസമയം സംഭവം വിവാദമായതോടെ പൊലീസുകാരെ അക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ എസ്.എഫ്.ഐ. പ്രവർത്തകരില്ലെന് ന്യായീകരണണമാണ് എസ്എഫ്‌ഐ നേതാക്കൾ നിരത്തുന്നത്. അതേസമയം അക്രമിക്കളെ നേതാക്കൾ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നുണ്ട്. തല്ലുകൊള്ളി പൊലീസുകാരായി മാറുന്നത് വകവെച്ചു കൊടുക്കാനാവില്ലെന്നാണ് ഇവർക്കിടയിലെ പൊതുവികാരം.
അതേസമയം പൊലീസുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ സ്ഥലത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ.ആദിത്യ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരും തയാറായിട്ടില്ല. പൊലീസുകാർക്കിടയിൽ അമർഷം പുകയുമ്പോഴും സിപിഎം നേതാക്കളെ പേടിച്ചും പ്രതികാര നടപടി ഭയന്നും തല്ലുകൊണ്ട് വേദന സഹിക്കാനാണ് ഒരു വിഭാഗം പൊലീസുകാരുടെ തീരുമാനം.