- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തതു കേരളത്തെ നടുക്കിയ ദുരന്തത്തിലെ അഞ്ചാം പ്രതി
തിരുവനന്തപുരം: പട്ടാപ്പകൽ റെയിൽവെ ഗേറ്റിനു സമീപം നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ചു. വക്കം, കുഞ്ചൻ വിളാകം വീട്ടിൽ പരേതനായ രമണന്റെ മകനായ രജു(26)വാണ് മരിച്ചത്. വക്കത്തുള്ള കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണുകയായിരുന്നു. ആറ്റിങ്ങലിനു സമീപം വക്കം തൊപ്പിക്കവിളാകം റെയിൽവെ ഗേറ്റിനു സമീപത്തായിരുന്നു ആറംഗ ഗുണ്ടാസംഘം യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് പട്ടാപ്പകൽ തല്ലിക്കൊന്നത്. ജനുവരി 31നായിരുന്നു കിരാതമായ കൊലപാതകം നടന്നത്. നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും വക്കത്തേക്ക് ബൈക്കിൽ വരുകയായിരുന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും തൊപ്പിക്കവിളാകം റയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് ഗുണ്ടാസംഘം തടഞ്ഞു നിർത്തിയത്. ഷെബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉണ്ണിക്കൃഷ്ണൻ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കാറ്റാടികഴകളുമായി കാത്ത് നിന്ന ഗുണ്ടാസംഘം ഇവരെ തടഞ്ഞ് നിർത്തി. തടികൊണ്ടുള്ള മർദ്ദനമേറ്റ് ഉണ്ണിക്കൃഷ്ണൻ നിലത്ത് വീണു. ഷെബീർ ഇറങ്ങിയോടിയെങ്കിലും പിന്തുടർന്
തിരുവനന്തപുരം: പട്ടാപ്പകൽ റെയിൽവെ ഗേറ്റിനു സമീപം നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ചു. വക്കം, കുഞ്ചൻ വിളാകം വീട്ടിൽ പരേതനായ രമണന്റെ മകനായ രജു(26)വാണ് മരിച്ചത്. വക്കത്തുള്ള കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണുകയായിരുന്നു.
ആറ്റിങ്ങലിനു സമീപം വക്കം തൊപ്പിക്കവിളാകം റെയിൽവെ ഗേറ്റിനു സമീപത്തായിരുന്നു ആറംഗ ഗുണ്ടാസംഘം യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് പട്ടാപ്പകൽ തല്ലിക്കൊന്നത്. ജനുവരി 31നായിരുന്നു കിരാതമായ കൊലപാതകം നടന്നത്.
നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും വക്കത്തേക്ക് ബൈക്കിൽ വരുകയായിരുന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും തൊപ്പിക്കവിളാകം റയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് ഗുണ്ടാസംഘം തടഞ്ഞു നിർത്തിയത്. ഷെബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉണ്ണിക്കൃഷ്ണൻ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കാറ്റാടികഴകളുമായി കാത്ത് നിന്ന ഗുണ്ടാസംഘം ഇവരെ തടഞ്ഞ് നിർത്തി. തടികൊണ്ടുള്ള മർദ്ദനമേറ്റ് ഉണ്ണിക്കൃഷ്ണൻ നിലത്ത് വീണു. ഷെബീർ ഇറങ്ങിയോടിയെങ്കിലും പിന്തുടർന്നെത്തിയ സംഘം അടിച്ചു വീഴ്‌ത്തി നിർത്താതെ ശരീരമാസകലം മർദ്ദിച്ചു. അബോധാവസ്ഥയിൽ ആയതിന് ശേഷവും മർദ്ദനം തുടർന്നു. നാട്ടുകാർ ഓടി കൂടിയതിന് ശേഷമാണ് അക്രമി സംഘം പിന്മാറിയത്.
കൊലപാതകത്തെ തുടർന്നു പ്രദേശവാസികളായ ഗുണ്ടകൾ ഒളിവിൽപോയിരുന്നു. ക്ഷുഭിതരായ നാട്ടുകാർ പ്രതികളുടെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ അഞ്ചാം പ്രതിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച രജു.
ഒരു മാസംമുമ്പാണ് രജു ജാമ്യത്തിലിറങ്ങിയത്. തുടർന്ന് കൊല്ലം കരിങ്ങന്നൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മൂന്ന് ദിവസം മുമ്പ് വക്കത്ത് എത്തിയിരുന്നു. രജുവിന്റെ അമ്മ ഷൈലജ വീട്ടു ജോലിക്കായി ബാംഗ്ളൂരിലാണ് താമസിക്കുന്നത്. സഹോദരൻ തമിഴ്‌നാട്ടിലാണ്. വക്കത്തുള്ള കുടുംബവീട്ടിൽ ഒറ്റയ്ക്കാണ് രജു കഴിഞ്ഞിരുന്നത്.
ഇയാളുടെ വലിയമ്മ താമസിക്കുന്നത് രജു താമസിക്കുന്നതിന് തൊട്ടടുത്താണ്. അവിടെ നിന്നാണ് രജു ആഹാരം കഴിച്ചുകൊണ്ടിരുന്നത്. എന്നാൽ തിങ്കളാഴ്ച പകൽ മുഴുവൻ മുഴുവൻ ഇയാളെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പരിശോധന നടത്തിയപ്പോഴാണ് രജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
ഷെബീർ വധക്കേസിൽ രജു ഉൾപ്പെടെ എട്ട് പ്രതികളുണ്ടായിരുന്നത്. സംഭവത്തിൽ നേരിട്ട് പങ്കാളികളല്ലാത്തതിനാൽ രണ്ടുപേർക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നത്. അതിലൊരാളായിരുന്നു രജു. ജാമ്യത്തിലിറങ്ങിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് രജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വെളിപ്പെടുത്തി. ജയിലിനുള്ളിലും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നു കടയ്ക്കാവൂർ സി.ഐ ജി.ബി മുകേഷ് പറഞ്ഞു.