- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷബീർഷയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു; കശ്മീരിലെ വിഘടന വാദി നേതാവ് അറസ്റ്റിലായത് പാക് ഫണ്ട് കൈപ്പറ്റി ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി കഴിഞ്ഞ ദിവസത്തെ അറസ്റ്റിന്റെ തുടർച്ചയെന്ന് സൂചന
ന്യൂഡൽഹി : കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷായെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രീനഗറിൽ വച്ച് അറസ്റ്റ് ചെയ്തു. പാക്ക് ഫണ്ട് കൈപ്പറ്റി കശ്മീരിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചതിനാണ് അറസ്റ്റ്. ഏഴ് വിഘടനവാദികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഷബീറിന്റെയും അറസ്റ്റ്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ഡൽഹിയിലേക്ക് കൊണ്ടു പോകും. 2005ൽ 63 ലക്ഷം രൂപയുമായി ഡൽഹിയിൽ വച്ച് മുഹമ്മദ് അസ്‌ലം വാനി എന്നയാൾ പിടിയിലായതു മുതൽ ഷബീർ ഷാ കേസ് നേരിടുന്നുണ്ട്. പിടിയിലായ പണത്തിൽ 50 ലക്ഷം രൂപ ഷബീറിന് വേണ്ടിയായിരുന്നു എന്നാണ് അസ്‌ലം പൊലീസിനോട് പറഞ്ഞത്. 10 ലക്ഷം രൂപ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ശ്രീനഗർ കമാൻഡർക്കുവേണ്ടിയും ബാക്കിയുള്ളത് തന്റെ കമ്മിഷനാണെന്നുമായിരുന്നു അസ്‌ലം പൊലീസിനു നൽകിയ മൊഴി. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.25 കോടി രൂപ ഹവാല ഇടപാടിലൂടെ ഷബീറിന്റെ കൈവശമെത്തിയെന്നാണ് പൊലീസ് നിഗമനം. കശ്മീരിലെ ഹുറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകൻ അടക്കം കഴിഞ്ഞ ദിവസം
ന്യൂഡൽഹി : കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷായെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രീനഗറിൽ വച്ച് അറസ്റ്റ് ചെയ്തു. പാക്ക് ഫണ്ട് കൈപ്പറ്റി കശ്മീരിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചതിനാണ് അറസ്റ്റ്. ഏഴ് വിഘടനവാദികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഷബീറിന്റെയും അറസ്റ്റ്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ഡൽഹിയിലേക്ക് കൊണ്ടു പോകും.
2005ൽ 63 ലക്ഷം രൂപയുമായി ഡൽഹിയിൽ വച്ച് മുഹമ്മദ് അസ്‌ലം വാനി എന്നയാൾ പിടിയിലായതു മുതൽ ഷബീർ ഷാ കേസ് നേരിടുന്നുണ്ട്. പിടിയിലായ പണത്തിൽ 50 ലക്ഷം രൂപ ഷബീറിന് വേണ്ടിയായിരുന്നു എന്നാണ് അസ്‌ലം പൊലീസിനോട് പറഞ്ഞത്. 10 ലക്ഷം രൂപ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ശ്രീനഗർ കമാൻഡർക്കുവേണ്ടിയും ബാക്കിയുള്ളത് തന്റെ കമ്മിഷനാണെന്നുമായിരുന്നു അസ്‌ലം പൊലീസിനു നൽകിയ മൊഴി. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.25 കോടി രൂപ ഹവാല ഇടപാടിലൂടെ ഷബീറിന്റെ കൈവശമെത്തിയെന്നാണ് പൊലീസ് നിഗമനം.
കശ്മീരിലെ ഹുറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകൻ അടക്കം കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴു വിഘടനവാദികളെയും ഡൽഹി കോടതി 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകുന്നത് പ്രതികളാണെന്നും ഇവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള വാദം ശരിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലെ മറ്റൊരു പ്രധാന വിഘടനവാദി നേതാവിനെ അറസ്റ്റ് ചെയ്തത്.
ഗീലാനിയുടെ മരുമകൻ അൽതാഫ് ഷാ, ഗീലാനിയുമായി അടുത്ത ബന്ധമുള്ള ഷാഹിദ് ഉൽ ഇസ്‌ലാം, ഹുറിയത് വക്താവ് അയസ് അക്‌ബർ, സസ്‌പെൻഡ് ചെയ്ത ഹുറിയത് നേതാവ് നയീം ഖാൻ, മെഹർജുദ്ദീൻ കവാൽ, സൈഫുല്ല, ബിട്ട കരാട്ടെ തുടങ്ങിയവരാണ് പിടിയിലായത്. ഇതിൽ ബിട്ട കരാട്ടെയെ ഡൽഹിയിൽനിന്നും മറ്റുള്ളവരെ ശ്രീനഗറിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിചു വിഘടനവാദി വിഭാഗങ്ങൾ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ബന്ദിന് ആഹ്വാനം ചെയ്തു.