ശ്വര്യ റായ് പൊതുവേദിയിലെത്തുമ്പോൾ സൗന്ദര്യത്തിനൊപ്പം ഇടംപിടിക്കുന്നതാണ് നടി ധരിക്കുന്ന വസ്ത്രങ്ങളും. പലപ്പോഴും നടിയുടെ ഡിസൈനർ വസ്ത്രങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. വസ്ത്രത്തിന്റെ ലുക്കിനൊപ്പം അത് മെയ്‌ന്റെയ്ൻ ചെയ്യാൻ നടിമാർ പെടുന്ന പാടും ക്യാമറയിൽ പകരാറുണ്ട്. നീളമുള്ള ഗൗണുകൾ അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന ഐശ്വര്യ ഇത്തവണയും വസ്ത്രം മൂലം പാടുപെടുന്നതാണ് പുതിയ വീഡിയോയിലും ഉള്ളത്. വോഗ് വുമൺ ഓഫ് ഇയർ അവാർഡ്സിന്റെ റെഡ് കാർപെറ്റിൽ ആണ് സംഭവം നടന്നത്. അതും ഏറെ നാളുകൾക്ക് ശേഷം ഐശ്വര്യയും ഷാരൂഖും ഈ വേദിയിൽ വച്ച് ഒന്നിച്ചു എന്ന പ്രത്യേകതയും ഉണ്ട്.

ഷാരൂഖ് ആണ് റെഡ് കാർപെറ്റിൽ ആദ്യം എത്തിയത്. ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ഐശ്വര്യ റായ് വരുന്നത് ഷാരൂഖ് കണ്ടത്. ഉടൻതന്നെ അടുത്തുചെന്ന് ഐശ്വര്യയെ ആലിംഗനം ചെയ്തു. ഒപ്പം കറുത്ത നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ ഐശ്വര്യയെ നടക്കാൻ സഹായിക്കുകയും ചെയ്തു. ഷാരൂഖ് കൈപിടിച്ച് ഐശ്വര്യയെ റെഡ്കാർപെറ്റിലേക്ക് നടത്തി. ഷാരൂഖിന്റെ ഈ പ്രവൃത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

2016 ൽ പുറത്തിറങ്ങിയ യേ ദിൽ ഹേ മുഷ്‌കിൽ ആണ് അവസാനമായി ഇരുവരും ഒന്നിച്ച ചിത്രം. റെഡ്കാർപെറ്റിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾ കണ്ട ആരാധകർ വെള്ളിത്തിരയിലും ഉടൻ ഇരുവരും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ്.