- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹാനയെ കാണാതായത് ശനിയാഴ്ച്ച ഉച്ചയോടെ; പൊലീസും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ കോളിക്കടവ് പുഴയിൽ മൃതദേഹം കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
ഇരിട്ടി: ഇരിട്ടി പുഴയിൽ ബി.ബി.എ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരിട്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇരിട്ടി പുന്നാട് സ്വദേശിനി ഷഹാന ഷെറിൻ (19) കോളിക്കടവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു എന്നാൽ ഇതേ കുറിച്ചു കൂടുതൽ അന്വേഷിച്ചു വരികയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇരിട്ടി പൊലിസ് അറിയിച്ചു. ശനിയാഴ്ച്ച ഉച്ചയോടെ ഷഹാന യെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു ശേഷം പൊലിസും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെയാണ് കോളിക്കടവ് പുഴയുടെ പാലത്തിന് സമീപത്തു നിന്നും ഷഹാനയുടെ മൃതദേഹം കണ്ടെത്തി. ഇരിട്ടി സിഐ കെ.ജെ ബിനോയി , പ്രിൻസിപ്പൽ എസ്ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു പുന്നാട് സ്വദേശി സെയ്ദ് - മുനീറ ദമ്പതികളുടെ മകളാണ് ഷഹാന.
വീർപ്പാട് എസ്.എൻ.ഡി.പി കോളേജിൽ രണ്ടാം വർഷ ബിബി.എ വിദ്യാർത്ഥിനിയാണ് നിഹാലാണ് സഹോദരൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കും.
മറുനാടന് മലയാളി ബ്യൂറോ