- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവയ്ക്കാൻ സാമ്പത്തിക സഹായം; പ്രത്യുപകാരമായി പ്രവാസി ചോദിച്ചത് സഹോദരിയുടെ മകളെ; എല്ലാത്തിനും കാരണം ആ ദുഷിച്ച ഭർത്താവും; തലശ്ശേരിയിലെ രാഷ്ട്രീയ ശത്രുക്കൾ പോലും പണത്തിന്റെ മീതെ; പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രവാസി വ്യവസായി ഷറാറ ഷറഫുദ്ദീന്റെ ലൈംഗിക ക്ഷമതയിൽ മെഡിക്കൽ ബോർഡ് വരുമോ?
തലശേരി: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രവാസി വ്യവസായി ഷറാറ ഷറഫുദ്ദീന്റെ ലൈംഗികക്ഷമത ഉൾപ്പെടെ പരിശോധിക്കുന്നതിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ഹർജി തലശേരി കോടതി ഇന്ന് പരിഗണിക്കും. പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ട് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രൊസിക്യൂഷൻ ഹരജി നൽകിയത്.
ഇതു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെ പ്രവാസി വ്യവസായിക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കാൻ കൂട്ടു നിന്ന മാതൃസഹോദരിയെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ലാഭം മോഹിച്ചാണ് ഇവരും ഭർത്താവും കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്ന മൊഴി പൊലിസിന് ലഭിച്ചിട്ടുണ്ട്. ഈ കേസിൽ നേരത്തെ റിമാൻഡിലായ ഇവരുടെ ഭർത്താവായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്.
വർഷങ്ങളായി വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തങ്ങൾക്ക് വീടുവയ്ക്കാൻ സാമ്പത്തിക സഹായം ഷറാറ ഷറഫുദ്ദീൻ വാഗ്്ദ്ധാനം ചെയ്തിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമായി സഹോദരിയുടെ മകളെ പത്തുദിവസത്തേക്ക് ഷറഫുദ്ദീന്റെ തലശേരി ഗുഡ് ഷെഡ് റോഡിലൂടെ വീട്ടിൽ കൊണ്ടുവരണമെന്നുമായിരുന്നു ഡീൽ. എന്നാൽ ഇതിനായി പണം മുൻകൂറായി വാങ്ങിയിട്ടില്ല. തനിക്ക് പല്ലെടുക്കുന്നതിനായി തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടുവരണമെന്നു നിർബന്ധിച്ചതു കൊണ്ടാണ് കുട്ടി വന്നത്.
പല്ലെടുക്കുമ്പോൾ ബോധരഹിതയായാൽ പരിചരിക്കാൻ ആളുവേണമെന്നാവശ്യപ്പെട്ടതു പ്രകാരമാണ് കുട്ടിയെ സഹോദരി വിട്ടയച്ചത്. ഇതിനു ശേഷം ഒരാഴ്്ച്ച പെൺകുട്ടി കൂട്ടിന് തന്റെ കൂടെ കതിരൂരിലെ ക്വാർട്ടേഴ്സിൽ നിൽക്കുമെന്നും പറഞ്ഞിരുന്നു. തന്റെ ഭർത്താവിനെ പേടിച്ച് പെൺകുട്ടി ആദ്യം വരാൻ മടിച്ചുവെങ്കിലും അയാൾ ഇല്ലെന്നു പറഞ്ഞപ്പോഴാണ് കൂടെ പോന്നത്. എന്നാൽ കുയ്യാലി റോഡിൽ ഷറഫുദ്ദീന്റെ വീടിനരികെ ഭർത്താവ് കാത്തുനിന്നിരുന്നു.
ഒരുപാട് വീട്ടുജോലിക്കാരുള്ള ബംഗ്ലാവാണ് ഷറഫുദ്ദീന്റെത്. അവിടെ ജോലിക്കു നിർത്താനെന്ന വ്യാജേനെയാണ് കുട്ടിയെ കൊണ്ടു വന്നത്. കുട്ടിയെ കാണിച്ചതിനു ശേഷം അവിടെ നിർത്തിപ്പോയ തങ്ങൾക്ക് പിന്നെയെന്താണ് സംഭവിച്ചതെന്നു അറിയില്ലെന്നും ഇവർ പറഞ്ഞു. തന്റെ ഭർത്താവ് സഹോദരിയുടെ മകളോട് മോശമായി പലവട്ടം പെരുമാറിയത് അറിയാമായിരുന്നുവെന്നും ഈ വിവരം മറ്റാരോടും പറയരുതെന്നും തന്റെ കുടുംബം തകരുമെന്നും കരഞ്ഞുപറഞ്ഞതു കൊണ്ടാണ് കുട്ടി വിവരം പുറത്തു പറയാതിരുന്നതെന്നും ഇവർ പറയുന്നു.
കതിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും ധർമടം പൊലിസ് അറസ്റ്റു ചെയ്ത ഇവരെ കൈക്കുഞ്ഞുമായാണ് കോടതി റിമാൻഡ് ചെയ്തത്. എന്നാൽ ഇതിനിടെ വിവാദവ്യവസായി ഷറഫുദ്ദീനെ കേസിൽ നിന്നും രക്ഷിക്കുന്നതിനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നുവരികയാണ്. ഇയാൾക്കു വേണ്ടി ബദ്ധവൈരികളായി തലശേരി താലൂക്കിൽ പരസ്പരം ആയുധമെടുത്തു പോരാടുന്ന രണ്ടു പാർട്ടികളിലെ ചിലനേതാക്കളാണ് ഒറ്റക്കെട്ടായി കരുക്കൾ നീക്കുന്നത്. ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഇവരുടെ സ്വാധീനഫലമായാണ് കോടതിയിൽ അനുകൂലമായി നൽകിയതെന്ന ആരോപണവും പുറത്തുവരുന്നുണ്ട്.
ഏകദേശം അരക്കോടിയോളം രൂപവാരിയെറിഞ്ഞാണ് ഷറഫുദ്ദീനു വേണ്ടി ചില പാർട്ടി നേതാക്കളെ വിലയ്ക്കെടുത്തിരിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രമുഖ ഭരണകക്ഷിയുടെ സഹയാത്രികനായ അഭിഭാഷകനെ ഷറഫുദ്ദീനുവേണ്ടി കളത്തിലിറക്കിയത് ഇദ്ദേഹത്തിന്റെ കീചെയിനായി നടക്കുന്ന മറ്റൊരു പാർട്ടിയുടെ നേതാവാണെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ ഷറഫുദ്ദീന്റെ വീടിനു സമീപം പള്ളി പണിയുന്നതുമായി ബന്ധപ്പെട്ടു സ്വന്തം പാർട്ടിക്കാരുമായുണ്ടായിരുന്ന തർക്കം ഒതുക്കി തീർത്തതും ഈ നേതാവാണ്. ഇതിനു പുറമേ സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബന്ധുക്കളും പാർട്ടി പ്രവർത്തകരും രോഷാകൂലരായി ഷറഫുദ്ദീനെ ഓഫിസിൽ കയറി മർദ്ദിച്ച സംഭവവും ഒതുക്കി തീർത്തതും ഈ നേതാവു തന്നെയാണെന്നാണ് അണികൾ പറയുന്നത്. ഇയാൾ ഉപയോഗിക്കുന്ന വാഹനവും മറ്റും ഷറഫുദ്ദീൻ നേരത്തെ നൽകിയതാണെന്നും വിവരമുണ്ട്.
തലശേരി നഗരത്തിൽ ഷറാറ ഗ്രൂപ്പിനായി ഷറഫുദ്ദീൻ വാങ്ങിക്കൂട്ടിയ സ്്ഥലങ്ങൾ എതിർപാർട്ടികളിൽ നിന്നും ചുളുവിലയ്ക്ക് വിലപേശി വാങ്ങി നൽകിയതും ഇതിന്റെ കമ്മിഷൻ ഈ നേതാവിന് ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി യുവജനസംഘടനയുടെ നേതൃത്വത്തിൽ ഗുഡ് ഷെഡ് റോഡിലുള്ള ഷറാറ ഷറഫുദ്ദീന്റെ വീട്ടിലേക്ക് മാർച്ചു നടത്തിയപ്പോൾ മറ്റു പാർട്ടി നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും ഈ നേതാവിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.പോക്സോ കേസിൽ അറസ്റ്റിലായ വിവാദവ്യവസായിയെ രക്ഷിക്കുന്നതിന് പാർട്ടിയിലെ ചിലനേതാക്കൾ അണിയറയിൽ ഒത്തുകളിക്കുന്നതും സ്ത്രീസുരക്ഷയ്ക്കു വേണ്ടി നാടു മുഴുവൻ പ്രചരണം നടത്തുമ്പോഴും കുയ്യാലി പീഡനസംഭവത്തിൽ മൗനം പാലിക്കുന്നതും ഭരണകക്ഷി പാർട്ടിയിലും പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്.
ഷറഫുദ്ദീനെതിരെ പരസ്യപ്രസ്താവന നടത്താനോ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനോ പാർട്ടിയിലെ മഹിളാ സംഘടനകൾ പോലും തയ്യാറാവാത്തത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികളുടെയും അവസ്ഥ ഇതു തന്നെയാണ് ഈ പാർട്ടികളൊന്നും ഈ വിഷയത്തിൽ പ്രതികരിക്കാത്തത് വിവാദ വ്യവസായിക്കായി നേതാക്കൾ ഒറ്റക്കെട്ടായി ഒത്തുകളിക്കുന്നതിന്റെ ഭാഗമായാണെന്നാണ് അണികൾ സംശയിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്