- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച മുമ്പ് അബദാബിയിൽ വെച്ച് മരണപ്പെട്ട് മകന്റെ മൃതദേഹം നാട്ടിലെത്തിച്ചത് ഇന്നലെ; ഉമ്മയെ മരണ വിവരം അറിയിച്ചത് രണ്ട് ദിവസം മുമ്പ് മാത്രം; മരണ വിവിരം അറിഞ്ഞതോടെ തളർന്നു വീണു; മകന് പിന്നാലെ ഉമ്മയും യാത്രയായി; കാളികാവിലെ ഷഹർബാനുവിന്റെ മരണം മകന്റെ ഖബറടക്കത്തിന് പിന്നാലെ
മലപ്പുറം: മകന്റെ മരണ വിവരം അറിഞ്ഞ് തളർന്നുവീണ മാതാവ് മരണപ്പെട്ടു. മലപ്പുറം കാളികാവ് ഉദാരംപൊയിൽ സ്വദേശിനിയായ ഷഹർബാനുവാണ് മകന്റെ മരണ വിവരം അറിഞ്ഞ് തളർന്നുവീണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷഹർബാനുവിന്റെ മകൻ നിയാസ് അബൂദാബിയിൽ വെച്ച് മരണപ്പെടുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നിയാസിന്റെ മരണ വിവിരം മാതാവിനെ അറിയിച്ചിരുന്നത്. മരണ വിവരം അറിഞ്ഞ ഉടനെ ഷഹർബാനു തളർന്നു വീണിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പ് മരണപ്പെട്ട നിയാസിന്റെ മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ചതും ഖബറടക്കിയതും. ഈ സമയത്തും ഷഹർബാനു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാളികാവ് അങ്ങാടിയിലെ എൻ.സി.എം. ഗോൾഡ് പാർക്ക് ഉടമയും ഉദരംപൊയിൽ നിവാസിയുമായ നജീബ് പെരുണ്ടയുടെ ഭാര്യയാണ് ഷഹർബാനു. 50 വയസ്സുണ്ടായിരുന്നു. വിദ്യാർത്ഥികളായ നിയാദ്, നിദ എന്നിവരാണ് മറ്റു മക്കൾ. കാളികാവിലെ ന്യൂഇന്ത്യ ഇൻഷുറൻസ് എജന്റ് അഷ്റഫ്, കാളികാവിലെ കുരിക്കൾ ജൂവലറി ഉടമ അബ്ദുൽ റഷീദ്, ഹസീന എന്നിവർ സഹോദരങ്ങളാണ്.മേലെ കാളികാവിലെ മഞ്ചേരി കുരിക്കൾ അഹമ്മദ് കുട്ടി ഹാജിയുടെയും വയങ്കര ആയിഷക്കുട്ടിയുടെയും മകളായി 1970ൽ കാളികാവിൽ ജനിച്ച ഷഹർബാനുവിനെ മുപ്പത് വർഷം മുമ്പ് വിവാഹം ചെയതയച്ചത് പൂക്കോട്ടുംപാടം മാമ്പറ്റയിലേക്കായിരുന്നു.
എട്ടു വർഷം മുമ്പാണ് കുടുംബസമേതം കാളികാവ് ഉദരംപൊയിലിലേക്ക് താമസം മാറ്റുന്നത്. മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് ഉദരംപൊയിൽ ജുമാ മസ്ജിദിൽ ഖബറടക്കി.