- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയ വൈകൃതത്തിന്റെ പുതിയ ഇരകളുടെ കൂട്ടത്തിൽ ഷാഹിദ് കപൂറും; നടന് കാൻസറാണെന്നുള്ള പ്രചരണം വ്യാജം;താൻ ആരോഗ്യവാനാണെന്നും മറ്റു വാർത്തകൾ വിശ്വസിക്കരുതെന്നും നടന്റെ ട്വീറ്റ്; നടൻ ഭാര്യ മിറയ്ക്കും മക്കൾക്കുമൊപ്പം അവധിയാഘോഷത്തിൽ
ജീവിച്ചിരിക്കുന്നവർ മരിച്ചെന്ന് പറയുന്നതും രോഗികളല്ലാത്തവരെ രോഗിയാക്കാനും സോഷ്യൽ മീഡിയയിൽ പുത്തരിയുള്‌ല കാര്യമല്ല. മലയാളസിനിമയിലെ അടക്കം നിരവധി നടന്മാരെയും നടിമാരെയും സോഷ്യൽ മീഡിയ ഇതുപോലെ 'പെട്ടെന്നങ്ങ്' കൊന്നുകളഞ്ഞിട്ടും വ്യാജപ്രചരണങ്ങൾകൊണ്ട് വിഷമത്തിലാക്കിയിട്ടുമുണ്ട്. ഹിന്ദി നടൻ ഷാഹിദ് കപൂറാണ് സോഷ്യൽ മീഡിയയുടെ ഏറ്റവും പുതിയ ഇര. ഷാഹിദിന് വയറിൽ കാൻസർ ആണെന്ന രീതിയിലായിരുന്നു ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി വാർത്ത ഷെയർ ചെയ്യപ്പെടുകയും ചെയ്തു. അതോടെ വാർത്ത നിഷേധിച്ച് നടൻ തന്നെ രംഗത്തെത്തി. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അടിസ്ഥാനമില്ലാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂർ ട്വീറ്റ് ചെയ്തു. നേരത്തെ തന്റേയും ഭാര്യ മിറയുടേയും ചിത്രം ഷാഹിദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഉദരത്തിൽ കാൻസറാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്.താരം ചികിത്സയിലാണെന്നും അതിനാലാണ് സിനിമകൾ ഒഴിവ
ജീവിച്ചിരിക്കുന്നവർ മരിച്ചെന്ന് പറയുന്നതും രോഗികളല്ലാത്തവരെ രോഗിയാക്കാനും സോഷ്യൽ മീഡിയയിൽ പുത്തരിയുള്‌ല കാര്യമല്ല. മലയാളസിനിമയിലെ അടക്കം നിരവധി നടന്മാരെയും നടിമാരെയും സോഷ്യൽ മീഡിയ ഇതുപോലെ 'പെട്ടെന്നങ്ങ്' കൊന്നുകളഞ്ഞിട്ടും വ്യാജപ്രചരണങ്ങൾകൊണ്ട് വിഷമത്തിലാക്കിയിട്ടുമുണ്ട്. ഹിന്ദി നടൻ ഷാഹിദ് കപൂറാണ് സോഷ്യൽ മീഡിയയുടെ ഏറ്റവും പുതിയ ഇര.
ഷാഹിദിന് വയറിൽ കാൻസർ ആണെന്ന രീതിയിലായിരുന്നു ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി വാർത്ത ഷെയർ ചെയ്യപ്പെടുകയും ചെയ്തു. അതോടെ വാർത്ത നിഷേധിച്ച് നടൻ തന്നെ രംഗത്തെത്തി. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അടിസ്ഥാനമില്ലാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂർ ട്വീറ്റ് ചെയ്തു.
നേരത്തെ തന്റേയും ഭാര്യ മിറയുടേയും ചിത്രം ഷാഹിദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഉദരത്തിൽ കാൻസറാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്.താരം ചികിത്സയിലാണെന്നും അതിനാലാണ് സിനിമകൾ ഒഴിവാക്കുന്നതെന്നുമായിരുന്നു വാർത്ത. 'ബാട്ടി ഗുൽ മീറ്റർ ചലു'വാണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സന്ദീപ് വാംഗ സംവിധാനം ചെയ്യുന്ന കബീർസിങ്ങ് എന്ന ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്.
അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലെന്നും സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞതേയുള്ളു എന്നും ചിത്രത്തന്റെ സഹസംവിധായകൻ അശ്വിൻ വാർഡെ പ്രതികരിച്ചു. ലോണെവാലയിൽ ഭാര്യ മീറയ്ക്കും മക്കൾക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് ഷാഹിദിപ്പോൾ. അതേസമയം ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ സിനിമാപ്രവർത്തകരും ഷാഹിദിന്റെ ആരാധകരും രോഷത്തോടെയാണ് പ്രതികരിക്കുന്നത്.