ഷാരൂഖിന്റെ മകൾ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. മകൾ ഉടൻ സിനിമയിലേക്കില്ലെന്നും പഠനത്തിനാണ് ഇപ്പോൾ ശ്രദ്ധിക്കുന്ന തെന്നുമാണ് ഇതിനുള്ള മറുപടിയായി ഷാരൂഖ് ഖാൻ പറഞ്ഞത്. പക്ഷേ സുഹാനയുടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രം ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന്റെ മുന്നോടിയെന്നാണ് സൂചന.സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽനിന്നുള്ള സുഹാനയുടെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്

ചിത്രത്തിലെ സുഹാനയുടെ നോട്ടമാണ് ഏറ്റവും ആകർഷണീയത. ഭാവിയിലെ സൂപ്പർ താരമെന്നാണ് ഇപ്പോഴേ സുഹാന ബോളിവുഡിലറിയപ്പെടുന്നത്.ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും ബോളിവുഡ് ചുവടുവയ്‌പ്പിനുള്ള ഒരുക്കത്തിലാണത്രേ.

അമ്മ ഗൗരീ ഖാൻ മകളുടെ ബോളിവുഡ് പ്രവേശനത്തിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തു വന്നിട്ടില്ല. സുഹൃത്തുക്കളോടൊപ്പമുള്ള സുഹാനയുടെ ചിത്രങ്ങൾ ഇൻസ്റ്റാ ഗ്രാമിൽ വൈറലാണ്.