കാസർഗോഡ്: ഫാത്തിമയ്ക്ക് പിന്നാലെ കാസർഗോഡുകാരെ കണ്ണീരിലാഴ്‌ത്തി കുഞ്ഞ് ഷൈബാനും യാത്രയായി. ഫാത്തിമയെ പോലെ തന്നെ വെള്ളത്തിൽ വീണായിരുന്നു ഓണനാളിൽ രണ്ടര വയസുകാരൻ ഷൈബാന്റെ അന്ത്യവും. കളിച്ചു കൊണ്ടിരിക്കവേ എങ്ങനെയോ കുട്ടിയും ഒഴുക്കിൽ പെടുകയായിരുന്നു. 

ചെങ്കള ചേരൂർ കടവിൽ നിന്നുമാണ് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. തളങ്കര ഹാർബറിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റഎ മൃതദേഹം ലഭിച്ചത്. 
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഷൈബാനെ കാണാതായത്. വീടിന് സമീപത്തുള്ള പുഴയിൽ ഒഴുക്കിൽ പെട്ടാണ് ഷൈബാനെ കാണാതായതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചേരൂർക്കടവ് കബീർ-റുഖ്‌സാന ദമ്പതികളുടെ മകനാണഅ ഷൈബാൻ.