- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാർത്ഥ ശബ്ദരേഖ പുറത്തുവിടും; പിണറായിയും കോടിയേരിയും അമേരിക്കയിലേക്ക് ഫണ്ട് കടത്തി എന്ന് പറഞ്ഞിട്ടില്ല; സംസാരിച്ചത് വാർത്തകളെ കുറിച്ച്; മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും ഷാജ് കിരൺ
കൊച്ചി: സ്വപ്‌ന സുരേഷും താനുമായുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് അത് എഡിറ്റ് ചെയ്തതെന്ന വാദവുമായി ഷാജ് കിരൺ. യഥാർത്ഥ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നും അതുപുറത്തുവിടുമെന്നും ഷാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
''സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാൽ, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാൻ പുറത്തുവിടും.' ഷാജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നൻ വക്കീൽ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നൻ വക്കീൽ വിളിച്ചത്. ഗൂഢാലോചനയിൽ പങ്കാളിയല്ല' ഷാജ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാർത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്‌സിആർഎ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തെ അറിയില്ല. അദ്ദേഹവുമായി ബന്ധവുമില്ല' ഷാജ് പറഞ്ഞു.
ഷാജിനെ പരിചപ്പെടുത്തിയത് ശിവശങ്കറെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. പുറത്തുവിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതേസമയം, ഷാജ് താനുമായി വിലപേശലടക്കം നടത്തിയെന്ന് സ്മണിക്കൂറുകളുടെ മാനസിക പീഡനമാണ് നടന്നത്. ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് 164 കൊടുത്തത്. അല്ലാതെ മറ്റാരുടെയും സമ്മർദ്ദമല്ല. സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയി. വാടകഗർഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജിനും ഭാര്യയ്ക്കും വർഷങ്ങളായി കുട്ടികളില്ലായിരുന്നു.ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഇത്.
കോടതിയിൽ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോൾ കളിച്ചത് ആരോടാണെന്ന് അറിയാമോ?.അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജൻ പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തിൽ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജൻ പറഞ്ഞു. ഷാജൻ പറഞ്ഞ പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചപ്പോഴാണ് താൻ ഷാജനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. താൻ എച്ച്ആർഡിഎസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയിൽ താൻ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു
ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ് പരിചയമുണ്ടായിരുന്നു. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരൺ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു.
താനും ഷാജ് കിരണും തമ്മിൽ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേർത്തു. രഹസ്യമൊഴിക്ക് ശേഷം കാണണമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ താൻ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കൊണ്ട് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.
ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ