- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചത്; സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നു; തന്നെ ഇതിനകത്ത് പെടുത്തിയിരിക്കുകയാണ്; അന്വേഷണ സംഘത്തിന് മൊഴി നൽകി ഷാജ് കിരൺ
കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരൺ എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകി. ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിനുമുന്നിലാണ് മൊഴി നൽകിയത്. ബുധൻ ഉച്ചയ്ക്ക് എത്തിയ ഷാജ്കിരണിന്റെ മൊഴിയെടുക്കൽ രാത്രിവരെ നീണ്ടു.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷകസംഘത്തെ അറിയിച്ചെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയതെന്നും ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു.
സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയിൽ കൃത്രിമം നടന്നതായി ഷാജ് ആവർത്തിച്ചു. സ്വപ്ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണ്. ഡി.ജി.പിക്ക് താൻ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണ സംഘത്തെ അറിയിച്ചതായി ഷാജ് കിരൺ പറഞ്ഞു. തന്റെ മൊബൈൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നും ഷാജ് വ്യക്തമാക്കി.തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്തത്. കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ഓഡിയോയും സ്വപ്ന പുറത്തുവിട്ടിരുന്നു.
ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതികളല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ