ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗൺസിലിലേക്ക് ഫെബ്രുവരി മാസത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അമ്പതാം വാർഡിൽ നിന്ന് മത്സരിക്കുന്ന മലയാളി ഷാജൻ കുര്യാക്കോസിന്റെ  25-ന് ചൊവ്വാഴ്ച വൈകിട്ട് 7.30-ന് മോർട്ടൻഗ്രോവ് സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് ഷിക്കാഗോ മലയാളി ബിസിനസ് ഓണേഴ്‌സ് ഫോറത്തിന്റെ (സി.എം.ബി.ഒ.എഫ്) ആഭിമുഖ്യത്തിൽ പൊതുയോഗവും തെരഞ്ഞെടുപ്പ് അവലോകനവും സംഘടിപ്പിക്കുന്നു.

ഷിക്കാഗോ സിറ്റി കൗൺസിലിൽ മലയാളി സാന്നിധ്യം അനിവാര്യമാണെന്നും കൂടുതൽ മലയാളികൾ അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും സ്വന്തമായി ബിസിനസ് നടത്തുന്ന മലയാളികളുടെ കൂട്ടായ്മയായ ഷിക്കാഗോ മലയാളി ബിസിനസ് ഓണേഴ്‌സ് ഫോറം അഭിപ്രായപ്പെടുകയും, സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഷാജൻ കുര്യാക്കോസിന്റെ വിജയത്തിനായി പ്രവർത്തിക്കുവാനും തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മലയാളി സമൂഹത്തിന് എങ്ങനെ പ്രവർത്തിക്കാം എന്ന് ആലോചിക്കുന്നതിനായി ചൊവ്വാഴ്ച വൈകിട്ട് 7.30-ന് നടക്കുന്ന യോഗത്തിലേക്ക് മഴുവൻ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഷാജൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായി അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടത് മുഴുവൻ മലയാളികളുടേയും ഉത്തരവാദിത്വമാണെന്ന് സംഘാടകർ പറയുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക്: സിറിയക് കൂവക്കാട്ടിൽ (630 673 3382), പീറ്റർ കുളങ്ങര (847 769 0050), സക്കറിയ (847 361 1244). സൈമൺ മുട്ടത്തിൽ അറിയിച്ചതാണിത്.