തിരുവനന്തപുരം: തിന്മക്കെതിരെ പോരാടുന്ന പ്രസ്താനമെന്ന നിലയിലാണു സിപിഐ എം തന്നെ ആകർഷിച്ചത്. അതേ ഞാൻ കമ്മ്യൂണിസ്റ്റാണ് എന്നു ഷാജി കൈലാസ്. ദേശാഭിമാനിക്കു നൽകിയ അഭിമുഖത്തിലാണു സംവിധായകൻ ഷാജി കൈലാസ് നയം വ്യകതമാക്കിയത്.

അടിയന്തിരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരം മോഡൽ സ്‌കൂളിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ നിയമസഭയിലേക്ക് മാർച്ച് നടത്തി. അതിലൊരാൾ ഞാനായിരുന്നു. എന്നാൽ സിനിമയിൽ സജീവമായതോടെ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവാൻ കഴിഞ്ഞില്ല. സിപിഐഎം ഒരു പായ്ക്കപ്പലെങ്കിൽ ഒരു കൊടുങ്കാറ്റിലും ഉലയാതെ അതിനെ മുന്നോട്ട് കൊണ്ടു പോകുന്നത് പിണറായി വിജയനെന്ന കപ്പിത്താനാണ്.

പിണറായിയെ പോലെ സമരങ്ങളിലൂടെ വളർന്നുവന്ന ഒരഗ്‌നിജ്വാല കേരളത്തിലെ പ്രസ്ഥാനത്തെ നയിക്കുമ്പോൾ ഒരു മാധ്യമ ഭീകരതക്കും പാർട്ടിയെ തകർക്കാൻ കഴിയില്ലെന്ന് നെഞ്ചിൽ കൈവെച്ച് ഏതൊരു പാർട്ടി പ്രവർത്തകനെയും പോലെ എനിക്കും പറയാൻ കഴിയും. ഷാജി കൈലാസ് പറയുന്നു.