- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകമോ, അബദ്ധമോ? നായാട്ടു സംഘത്തിനൊപ്പം പോയയാൾ വെടിയേറ്റുമരിച്ചു; കൊലപാതകമെന്ന് ഭാര്യ; തോട്ടമുടമയ്ക്കും കൂട്ടാളിക്കുമെതിരെ കേസെടുത്തു
വണ്ടിപ്പെരിയാർ: നായാട്ടു സംഘത്തോടൊപ്പം പോയ ഗൃഹനാഥൻ സ്വകാര്യ ഏലത്തോട്ടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നിറയുന്നു. സംഭവത്തിൽ തോട്ടമുടമ മത്തച്ചനും കൂട്ടാളിക്കുമെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് മാത്തച്ചനും മറ്റൊരാൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മുപ്പതു മീറ്റർ ദൂരെ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. ഇവർ രണ്ടാളും ഒളിവിലാണ്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ പേർ പ്രതിപ്പട്ടികയിലെത്തുമോയെന്ന് പറയാനാകൂ. ഇതുകൊലപാതകം തന്നെയാണെന്ന് ഭാര്യ ഓമന പറയുന്നു. തോട്ടം ഉടമ ഭർത്താവിനെ കൊലയ്ക്ക് കൊടുത്തതാണെന്നാണ് ഭാര്യ പറയുന്നു. വാസ്തവവിരുദ്ധമായാണ് തോട്ടമുടമ മത്തച്ചൻ സംസാരിക്കുന്നത്. വണ്ടിപ്പെരിയാർ നെല്ലിമല കവലയിൽ വർക്ക്ഷോപ്പ് മെക്കാനിക്കാണ് മരിച്ച ഷാജി. ഞായറാഴ്‌ച്ച വർക്ക്ഷോപ്പ് അവധി ആയതിനാൽ മൊബൈൽ ഫോൺ കൈയിൽ കൊണ്ടുപോകാതെയാണ് ഷാജി വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ഇയാൾ മരിച്ചു കിടന്ന തോട്ടത്തിലെ ഉടമയുടെ ഫോൺ വന്നിരുന്നു. ഓമനയാണ് ഫോൺ എ
വണ്ടിപ്പെരിയാർ: നായാട്ടു സംഘത്തോടൊപ്പം പോയ ഗൃഹനാഥൻ സ്വകാര്യ ഏലത്തോട്ടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നിറയുന്നു. സംഭവത്തിൽ തോട്ടമുടമ മത്തച്ചനും കൂട്ടാളിക്കുമെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് മാത്തച്ചനും മറ്റൊരാൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മുപ്പതു മീറ്റർ ദൂരെ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. ഇവർ രണ്ടാളും ഒളിവിലാണ്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ പേർ പ്രതിപ്പട്ടികയിലെത്തുമോയെന്ന് പറയാനാകൂ.
ഇതുകൊലപാതകം തന്നെയാണെന്ന് ഭാര്യ ഓമന പറയുന്നു. തോട്ടം ഉടമ ഭർത്താവിനെ കൊലയ്ക്ക് കൊടുത്തതാണെന്നാണ് ഭാര്യ പറയുന്നു. വാസ്തവവിരുദ്ധമായാണ് തോട്ടമുടമ മത്തച്ചൻ സംസാരിക്കുന്നത്. വണ്ടിപ്പെരിയാർ നെല്ലിമല കവലയിൽ വർക്ക്ഷോപ്പ് മെക്കാനിക്കാണ് മരിച്ച ഷാജി. ഞായറാഴ്‌ച്ച വർക്ക്ഷോപ്പ് അവധി ആയതിനാൽ മൊബൈൽ ഫോൺ കൈയിൽ കൊണ്ടുപോകാതെയാണ് ഷാജി വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ഇയാൾ മരിച്ചു കിടന്ന തോട്ടത്തിലെ ഉടമയുടെ ഫോൺ വന്നിരുന്നു. ഓമനയാണ് ഫോൺ എടുത്തത്. ഷാജി വന്നാൽ വൈകിട്ട് തോട്ടത്തിൽ എത്തണമെന്നാണ് തോട്ടം ഉടമ പറഞ്ഞത്. വൈകിട്ട് അഞ്ചു മണിയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ തോട്ടം ഉടമ പറഞ്ഞ കാര്യം അറിയിച്ചു.
ഒരു മണിക്കൂറിനു ശേഷം കോട്ടും ടോർച്ചും എടുത്തു ഷാജി രാജമുടിയിലെ തോട്ടത്തിലേക്ക് പോവുകയും ചെയ്തു. ഏകദേശം 7.30 മണിയോടെ തോട്ടം ഉടമയുടെ വാഹനവും ഇതുവഴി തോട്ടത്തിലേക്ക് പോവുന്നതും ഓമന കണ്ടു. പത്തു മണിക്ക് ശേഷം തോട്ടം ഉടമയുടെ വാഹനം അമിതവേഗതയിൽ തിരിച്ചു പോവുന്നതും ശ്രദ്ധയിൽപ്പെട്ടു. എന്നാൽ രാത്രി വൈകിയും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് തോട്ടം ഉടമയുടെ ഫോണിൽ വിളിച്ചപ്പോൾ ഷാജി നേരത്തെ തന്നെ പോയെന്നായിരുന്നു മറുപടി. സംശയം തോന്നിയതിനെ തുടർന്ന് വീണ്ടും വിളിച്ചപ്പോൾ മോശമായാണ് മറുപടി ലഭിച്ചതെന്നും പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ എന്തു വേണമെങ്കിലും ചെയ്യൂ എന്നാണ് പറഞ്ഞതെന്നും ഓമന പറയുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്‌ച്ച പുലർച്ചെ തോട്ടത്തിനുള്ളിൽ ഷാജി വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
നായാട്ടിനിടയിൽ ഒപ്പമുണ്ടായിരുന്നവരുടെ തോക്കിൽ നിന്നും അബദ്ധത്തിലോ മനപ്പൂർവ്വമോ വെടിയേറ്റതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറിന്റെ ഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. ഷാജിയുടെ കൈവശമുണ്ടായിരുന്ന തോക്ക് സ്വയം കൈയിലിരുന്നു വെടിയേറ്റതാണെങ്കിൽ വെടിയേറ്റ ശരീരഭാഗം ചിന്നി ചിതറി പോകുമായിരുന്നു എന്നാൽ ദൂരെ നിന്നും വെടിയേറ്റതിനാലാണ് ശരീരത്തിൽ അമ്പതിലേറെ മുറിവുണ്ടാകാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. മൃതദേഹത്തിനു സമീപത്തു നിന്നും ഒരു കിലോമീറ്റർ അകലെ മരത്തിന്റെ ചില്ലയിൽ രക്തം പുരണ്ട തോർത്തും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സ്വകാര്യ തേയില തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ ഷാജിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടു സംഘത്തോടൊപ്പം ഞായറാഴ്ചയാണ് ഷാജി വീട്ടിൽ നിന്നും പോയത്. മൃതദേഹത്തോട് ചേർന്നു വലതു കൈയിൽ ഒറ്റക്കുഴൽ നാടൻ തോക്ക് നെഞ്ചിനു ചേർന്ന നിലയിലാണ് കണ്ടെത്തിയത്. വയറിനാണ് വെടിയേറ്റിരിക്കുന്നത്. വയറു മുതൽ നെഞ്ചു വരെയുള്ള ശരീരഭാഗത്ത് തോക്കിൽ നിന്നുമുള്ള ചില്ലു തെറിച്ച മുറിവുകൾ ഉണ്ട്. തോട്ടം ഉടമയെ ചോദ്യം ചെയ്താൽ മാത്രമെ സംഘത്തിൽ എത്ര പേർ ഉണ്ടെന്ന് പൊലീസിന് കണ്ടെത്താൻ കഴിയു. ഇയാൾ ഒളിവിലാണ്. തോട്ടം ഉടമ മാത്തച്ചൻ, ഇയാളോടൊപ്പം ഉണ്ടായിരുന്ന നായാട്ടുകാരൻ എന്നീ രണ്ടു പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.