ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ബോർഡ് ഓഫ് ട്രസ്റ്റി അധ്യക്ഷനായ ഷാജി വർഗീസ് ഫൊക്കാന ട്രഷറർ സ്ഥാനത്തേക്ക് മൽസരിക്കുന്നു.

മഞ്ചിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഷാജി വർഗീസ്, പ്രസിഡന്റായിരുന്ന കാലത്ത് സംഘടനകൾക്കിടയിലെ ഐക്യം ശ്രദ്ധേയമായിരുന്നു.

'നാമ'വുമായി ചേർന്നു നിരവധി സാംസ്‌കാരികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നോർത്ത് അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഫൊക്കാനയുടെ ട്രഷറർ സ്ഥാനത്തേക്ക് ഷാജി വർഗീസിനെ നിർദേശിക്കുന്നതിൽ മഞ്ചിന് അഭിമാനമുണെ്ടന്നു പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. ഷാജി വർഗീസിന്റെ നേതൃത്വഗുണങ്ങളും കഴിവുകളും ഫൊക്കാനയ്ക്ക് പ്രയോജനപ്രദമാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കോളജ് പഠനകാലത്ത് പൊതുപ്രവർത്തനം ആരംഭിച്ച ഷാജി വർഗീസ് കെഎസ്‌യുവിലും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. നിലവിൽ അമേരിക്കൻ ഭദ്രാസനത്തിലെ കൗൺസിൽ മെംബറാണ്. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മാധവൻനായരെ പിന്തുണയ്ക്കുന്ന ഷാജി 2018 ഫൊക്കാന കൺവൻഷനു ഗാർഡൻ സ്റ്റേറ്റ് വേദിയാകുമെന്ന് പ്രത്യാശിക്കുന്നു.