ർമനിയിലെ ഓഫൻബാച്ചിലുള്ള ഒരു സ്‌കൂൾ സന്ദർശിക്കാൻ പോയ ജർമൻ പ്രസിഡന്റ് ജോച്ചിം ഗൗക്കിന് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റം കനത്ത നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്. സ്‌കൂൾ വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയ പ്രസിഡന്റ് കൈ കൊടുത്തപ്പോൾ ഷെയ്ക്ക് ഹാൻഡിന് വിസമ്മതിച്ച് ഒരു മുസ്ലിം പെൺകുട്ടി ഒഴിഞ്ഞ് മാറിയതാണ് അദ്ദേഹത്തെ ഞെട്ടിച്ചിരിക്കുന്നത്. തുടർന്ന് പ്രസിഡന്റിന്റെ ചമ്മൽ കണ്ട് സ്‌കൂൾ അധികൃതർ ആശങ്കപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. കുടിയേറ്റക്കാരെ കൂട്ടിയിണക്കുന്നതിൽ ഇവിടുത്തെ വിദ്യാർത്ഥികൾ ചെയ്ത സേവനത്തെ പ്രശംസിക്കാൻ വേണ്ടിയായിരുന്നു പ്രസിഡന്റ് സ്‌കൂൽലെത്തിയിരുന്നത്. തിയോഡോർ ഹിയൂസ് സ്‌കൂളിൽ വച്ചാണ് പ്രസിഡന്റിന് ഈ തിക്താനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.

സംഭവത്തിന്റെ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പ്രസിഡന്റ് തന്റെ ഔദ്യോഗിക കാറിൽ സ്‌കൂളിൽ വന്നിറങ്ങുന്നത് കാണാം. വിദ്യാർത്ഥികൾ കവാടത്തിൽ തന്നെ അദ്ദേഹത്തിന് സ്വാഗതമോതുന്ന ബോർഡുകളുമായി നിലകൊണ്ടിരുന്നു. ജർമൻ, അറബിക് തുടങ്ങിയ വിവിധ ഭാഷകളിൽ എഴുതിയ ബോർഡുകളായിരുന്നു അവ. കുടിയേറ്റക്കാരായ വിദ്യാർത്ഥികളെ ജർമൻ ഭാഷയും സംസ്‌കാരവും പഠിപ്പിച്ചതിലൂടെയാണ് ഈ സ്‌കൂൾ പ്രസിഡന്റിന്റെ പ്രശംസയ്ക്ക് പാത്രമായത്. തുടർന്ന് വരിവരിയായി നിന്നിരുന്ന കുട്ടികൾക്ക് ഹസ്തദാനം നൽകി കൊണ്ട് പ്രസിഡന്റ് നടന്ന് നീങ്ങുന്നതും കാണം. എന്നാൽ വരിയിൽ നിന്നിരുന്ന ഹിജാബ് ധരിച്ചിരുന്ന മുസ്ലിം പെൺകുട്ടിക്ക് നേരെ പ്രസിഡന്റ് കൈ നീട്ടിയപ്പോൾ അവൾ തന്റെ പകൈ പിൻവലിക്കുകയായിരുന്നു. കൈകകൾ തന്റെ നെഞ്ചിൽ വച്ച് അവൾ പ്രസിഡന്റിനെ വണങ്ങുകയായിരുന്നു ചെയ്തത്.

മറ്റ് കുട്ടികൾ പ്രസിഡന്റിനെ സ്വീകരിക്കാനായി കവാടത്തിലേക്ക് പോയപ്പോൾ ഈ പെൺകുട്ടി അത് ചെയ്തില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. തനിക്ക് കൈ തരാത്ത പെൺകുട്ടിയോട് ചിരിച്ച് പ്രസിഡന്റ് അടുത്ത കുട്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ചില മുസ്ലിം സ്ത്രീകൾ അന്യപുരുഷന്മാരുമായി ശാരീരിക സ്പർശനം നടത്താൻ ഇഷ്ടപ്പെടാത്തതിന്റെ ഭാഗമായിട്ടാണ് പെൺകുട്ടി കൈ പിൻവലിച്ചിരിക്കുന്നതെന്നാണ് സൂചന. ജർമനിയിൽ ഇതാദ്യമായിട്ടല്ല ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ജൂലൈയിൽ മുസ്ലിം ബാലൻ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്റെ വനിതാ ടീച്ചർക്ക് കൈ കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഹാംബർഗിലെ കുർട്ട്-ടുച്ചോർസ്‌കി സ്‌കൂളിലെ ടീച്ചർ ഒരു ഇവന്റിൽ വച്ച് കുട്ടിയുടെ കൈ പിടിച്ച് കുലുക്കാൻ ചെന്നപ്പോൾ അവൻ വിസമ്മതിക്കുകയായിരുന്നു.

ഇതിനെതിരെ മറ്റ് ടീച്ചർമാർ രംഗത്തെത്തുകയും ഇതിന്റെ പേരിൽ പ്രസ്തുത കുട്ടിയെ ഇവന്റിൽ പങ്കെടുക്കാൻ അനുവദിക്കാതെ വീട്ടിലേക്ക് മടക്കി അയക്കണമെന്നും നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ഹെഡ്ടീച്ചർ ഇതിന് വിസമ്മതിക്കുകയായിരുന്നു. എന്നാൽ അതേ സമയം സ്വിറ്റ്സർലണ്ടിൽ തന്റെ വനിതാ ടീച്ചർക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച 15കാരനെ ഇതിന് നിർബന്ധിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൈ കൊടുത്ത് സ്വീകരിക്കുകയെന്ന സ്വിസ് പാരമ്പര്യം തന്റെ മതപരമായ വിശ്വാസത്തിന് എതിരാണെന്ന അമെർ സൽഹാനിയുടെ വാദം സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. എതിർ ലിംഗത്തിലുള്ള അന്യന്മാർക്ക് കൈ കൊടുക്കാൻ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നായിരുന്നു സൽഹാനി വാദിച്ചത്. ഇതിനെ തുടർന്ന് ചൂട് പിടിച്ച ചർച്ചയും രാജ്യത്ത് അരങ്ങേറിയിരുന്നു.