രുകാലത്ത് മലയാള സിനിമയുടെ താങ്ങും തണലുമായിരുന്നു ഷക്കീല. തൊണ്ണൂറുകളിൽ മലയാള സിനിമാ വ്യവസായത്തെ തന്നെ താങ്ങി നിർത്തിയ നടി. പിന്നീട് ഫീൽഡിൽ നിന്ന് ഔട്ട് ആയെങ്കിലും ഷക്കീല എന്ന പേര് ഇന്നും പുരുഷന്മാരുടെ നെഞ്ചിടിപ്പ് കൂട്ടാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ച് എല്ലാം തുറന്ന് പറയുകയാണ് താരം. തന്റെ പ്രണയജീവിതത്തെക്കുറിച്ചും ഷക്കീല തുറന്ന് പറയുന്നുണ്ട്. ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്  ആ ബന്ധങ്ങളെ കണ്ടത്. പക്ഷേ വിധി മറിച്ചായിരുന്നു. പ്രണയ ബന്ധങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു പുതിയ പ്രണയത്തിനായി ഇപ്പോഴും താൻ കാത്തിരിക്കുകയാണെന്നും ഷക്കീല വെളിപ്പെടുത്തി.

ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ വീണ്ടും മുഖ്യധാരയിൽ സജീവമാകാൻ ശ്രമിക്കുകയാണ് താരം. ഇപ്പോൾ തന്റെ സിനിമയുടെ പേരിൽ സ്വന്തം വീട്ടിൽ നിന്ന് വരെ പുറത്താക്ക പെട്ടിരിക്കുകയാണ് താരം. തന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവർ പോലും തന്നെ തള്ളിപ്പറഞ്ഞുവെന്ന് ഷക്കീല വേദനയോടെ പറയുന്നു. അഭിനയിച്ചപ്പോൾ കിട്ടിയ പണം എല്ലാം ഏൽപ്പിച്ചത് അമ്മയേയാണ്. അമ്മ അത് ചേച്ചിയെ ഏൽപ്പിച്ചു. പണമെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ച ചേച്ചി ഇപ്പോൾ കോടീശ്വരിയായി ജീവിക്കുന്നു. പണം ഇല്ലാതായപ്പോൾ എന്നെ തള്ളി പറയുകയും ചെയ്തു. ചേച്ചിയുടെ പ്രവർത്തി തന്നെ മാനസികമായി തളർത്തിയെന്നും ഷക്കീല പറയുന്നു.

വീട്ടുകാരും തള്ളിപ്പറഞ്ഞതോടെ വാടക വീട്ടിലാണ് താമസം. പതിനായിരം രൂപയാണ് വാടക. തെറ്റായ മാർഗങ്ങളിൽ സഞ്ചരിക്കാതെ തന്നെ ഇത് മുടങ്ങാതെ കൊടുക്കുന്നുണ്ട്. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇല്ലെന്നും ഷക്കീല പറയുന്നു. തെറ്റായ വഴിക്ക് സഞ്ചരിച്ചിരുന്നെങ്കിൽ തന്റെ അക്കൗണ്ടിൽ കോടികളുണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ആയിരം രൂപ പോലും സമ്പാദ്യമില്ല.