- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയിലെ പരിഷ്കാരങ്ങൾക്ക് തടസ്സമായി നിന്നിരുന്ന കർദിനാളിനെ മാറ്റി പോപ്പ് ഫ്രാൻസിസ്; വിശ്വാസത്തിലെ കടുംപിടിത്തം ഉപേക്ഷിച്ച് കത്തോലിക്കാ സഭയെ അഴിച്ചുപണിയാൻ ഉടൻ നീക്കങ്ങൾ നടന്നേക്കും
സഭയിൽകൊണ്ടുവന്ന പരിഷ്‌കാരങ്ങളെയൊക്കെ എതിർത്തുനിന്നിരുന്ന പ്രമുഖ തിയോളജിസ്റ്റിനെ പുറത്താക്കി മാർപാപ്പ വത്തിക്കാനിൽ അഴിച്ചുപണിക്ക് തുടക്കമിട്ടു. കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മ്യൂളറെയാണ് പോപ്പ് പുറത്താക്കിയത്. വിവാഹമോചനത്തിലുൾപ്പെടെ, പോപ്പ് ഫ്രാൻസിസ് കൊണ്ടുവന്ന പരിഷ്‌കാരങ്ങളെയൊക്ക തുറന്നെതിർത്തിരുന്നയാളായിരുന്നു ല്യൂഡ്‌വിഗ് മ്യൂളർ. ല്യൂഡ്‌വിഗിന്റെ പകരക്കാരനായി അദ്ദേഹത്തിന്റെ ഡപ്യൂട്ടിയായി പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് ആർച്ച് ബിഷപ്പ് ലൂയിസ് ലദരിയയെ പോപ്പ് നിയോഗിച്ചു. മുൻ മാർപാപ്പ ബെനഡിക്ട് മാർപാപ്പയാണ് ജർമനിയിലെ മെയ്ൻസിൽനിന്നുള്ള ല്യൂഡ്‌വിഗിനെ 2012-ൽ ഡോക്ട്രിൻ ഓഫ് ഫെയ്ത്ത് കോൺഗ്രിഗേഷന്റെ അദ്ധ്യക്ഷനാക്കിയത്. 2014-ൽ അദ്ദേഹം കർദിനാളായി്. ലൈംഗികാരോപണങ്ങൾ നേരിടുന്നവർക്കെതിരായ നടപടികൾ സ്വീകരിക്കുന്ന സമിതിയുടേതുൾപ്പെടെ ഒട്ടേറെ സുപ്രധാന പദവികൾ അദ്ദേഹത്തിനുണ്ടായിരുന്നു. യാഥാസ്ഥിതിക നിലപാടുകളാണ് ല്യൂഡ്‌വിഗിനെ ശ്രദ്ധേയനാക്കിയത്. പല നിലപാടുകളും പോപ്പുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നു. പോപ്പിനെതിര
സഭയിൽകൊണ്ടുവന്ന പരിഷ്‌കാരങ്ങളെയൊക്കെ എതിർത്തുനിന്നിരുന്ന പ്രമുഖ തിയോളജിസ്റ്റിനെ പുറത്താക്കി മാർപാപ്പ വത്തിക്കാനിൽ അഴിച്ചുപണിക്ക് തുടക്കമിട്ടു. കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മ്യൂളറെയാണ് പോപ്പ് പുറത്താക്കിയത്. വിവാഹമോചനത്തിലുൾപ്പെടെ, പോപ്പ് ഫ്രാൻസിസ് കൊണ്ടുവന്ന പരിഷ്‌കാരങ്ങളെയൊക്ക തുറന്നെതിർത്തിരുന്നയാളായിരുന്നു ല്യൂഡ്‌വിഗ് മ്യൂളർ.
ല്യൂഡ്‌വിഗിന്റെ പകരക്കാരനായി അദ്ദേഹത്തിന്റെ ഡപ്യൂട്ടിയായി പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് ആർച്ച് ബിഷപ്പ് ലൂയിസ് ലദരിയയെ പോപ്പ് നിയോഗിച്ചു. മുൻ മാർപാപ്പ ബെനഡിക്ട് മാർപാപ്പയാണ് ജർമനിയിലെ മെയ്ൻസിൽനിന്നുള്ള ല്യൂഡ്‌വിഗിനെ 2012-ൽ ഡോക്ട്രിൻ ഓഫ് ഫെയ്ത്ത് കോൺഗ്രിഗേഷന്റെ അദ്ധ്യക്ഷനാക്കിയത്. 2014-ൽ അദ്ദേഹം കർദിനാളായി്. ലൈംഗികാരോപണങ്ങൾ നേരിടുന്നവർക്കെതിരായ നടപടികൾ സ്വീകരിക്കുന്ന സമിതിയുടേതുൾപ്പെടെ ഒട്ടേറെ സുപ്രധാന പദവികൾ അദ്ദേഹത്തിനുണ്ടായിരുന്നു.
യാഥാസ്ഥിതിക നിലപാടുകളാണ് ല്യൂഡ്‌വിഗിനെ ശ്രദ്ധേയനാക്കിയത്. പല നിലപാടുകളും പോപ്പുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നു. പോപ്പിനെതിരെ 2015-ൽ 13 കർദിനാളുമാർ ചേർന്ന് രഹസ്യമായി തയ്യാറാക്കിയ കത്തിലും ല്യൂഡ്‌വിഗ് ഒപ്പുവെച്ചിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വാതന്ത്ര്യവാദികൾക്കനുകൂലമായാണ് സഭ തീരുമാനമെടുക്കുന്നതെന്ന് കത്തിൽ ഇവർ ആരോപിച്ചിരുന്നു.
വിവാഹമോചിരതെയും പുനർവിവാഹം ചെയ്തവരെയും സഭ കൂടുതലായി ഉൾക്കൊള്ളുന്നതിന് അനുകൂലമായി നിലപാടെടുത്ത പോപ്പിനെതിരെയും ല്യൂഡ്‌വിഗ് രംഗത്തുവന്നിരുന്നു. വിവാഹമോചനം നേടുന്നതും പുനർവിവാഹം ചെയ്യുന്നതും പാപമാണെന്ന് കരുതുന്നതരത്തിലുള്ള യാഥാസ്ഥിതിക നിലപാടുകളാണ് ല്യൂഡ്‌വിഗ് സ്വീകരിച്ചിരുന്നത്.
ഗർഭഛിദ്രം, സ്വവർഗരതി, വിവാഹമോചനം തുടങ്ങിയ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്തുന്നതിനെ ല്യൂഡ്‌വിഗ് എതിർത്തുപോന്നിരുന്നു. ഇത് ലംഘിക്കുന്നവരെ പൂർണമായും സഭയിലേക്ക് സ്വാഗതം ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് പോപ്പിന്റെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.