ചെന്നൈ: ഒരു കാലത്ത് കച്ചവട സിനിമകളുടെ അഭിവാജ്യ ഘടകമായിരുന്നു, 'ഹോട്ട് ആൻഡ് സെക്‌സി' ഷെക്കീല. ഒരിക്കൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് പോലും കാണികൾ ഇല്ലാതിരുന്നപ്പോൾ തിയേറ്റർ നിറച്ചു നിർമ്മാതാക്കളേയും സംവിധാക്കളേയും സഹായിച്ച ഹിറ്റ് മേക്കർ! വളരെ വേഗം സിനിമയിൽ എത്തി തെലുങ്ക്, കന്നട, തമിഴ് ,മലയാളം സിനിമകൾക്ക് ഹിറ്റുകൾ ധാരാളം സമ്മാനിച്ച ഷക്കീലയെ ഇടക്കാലത്ത് സിനിമാ ലോകത്ത് കണ്ടിരുന്നില്ല.

പ്ലേ ഗേൾസ്' എന്ന സിൽക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോൺ' ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തി. അവസരങ്ങൾ കുറഞ്ഞ സമയത്ത് ചെന്നൈയിലെ വസതിയിൽ തനിച്ചു കഴിഞ്ഞു. ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയപ്പോഴാണ് ഷക്കീല വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിലൂടെയാണ് നടിയെ കാണുന്നത്. ഒരു കാലത്ത് മാദക നടിയെന്ന് മുദ്രകുത്തി മാറ്റി നിർത്തുകയും പോൺ താരങ്ങളെപ്പോലും സ്വീകരിച്ചിരുത്തുന്ന നിലയിലേക്ക് വളർന്നപ്പോൾ ഷക്കീലയെ നമ്മൾ ഓർത്തു. ഫ്‌ളവേഴ്‌സ് ചാനലിൽ നടി പങ്കെടുക്കുകയും ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ച് പരമാർശിക്കുകയും ചെയ്തതോടെ ചാനലിന്റെ റേറ്റിങ് ഉയർന്നു.

ചാനൽ ഷോയിലൂടെ മാദക സുന്ദരി ഷക്കീലയ്ക്ക് ഒരു പുനർജന്മം നൽകിയപ്പോൾ ആ പാത പിന്തുടർന്ന് ചാനൽ റേറ്റിങ് ഉയർത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തമിഴ് ചാനലുകളും. സദാചാരപരമായ അശ്ലീലം എന്നു കേട്ടിട്ടുണ്ടോ? തമിഴ് ടെലിവിഷൻ ചാനലുകളിലെ ഇപ്പോഴത്തെ തരംഗം ഇതാണ്. സെക്സോളജി പ്രോഗ്രാമുകൾ ന്നാണ് ഇത്തരം പരിപാടികളെ വിശേഷിപ്പിക്കുന്നത്. കാഴ്ചക്കാരെ കൂട്ടുക എന്നതിലുപരി മറ്റൊന്നുമല്ല ഇത്തരം ഷോകളുടെ ആത്യന്തിക ലക്ഷ്യം.

ഒരു സെക്സോളജിസ്റ്റായ ഡോക്ടർ പരിപാടിയിൽ ഉണ്ടാകും (ഡോ. എം പളനി എന്ന സിദ്ധ വൈദ്യനാണ് ഇതിൽ ജനപ്രിയൻ). പരിപാടി അവതരിപ്പിക്കുന്നത് സ്വാഭാവികമായും ഒരു സ്ത്രീയാണ്. സെക്സ് ഷോ ആയതു കൊണ്ടു തന്നെ അവതാരകയുടെ വസ്ത്രധാരണം അതിനോടു നീതി പുലർത്തുന്നതായിരിക്കുമെന്ന് ന്യൂസ് മിനുറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇത്രയുമായിക്കഴിഞ്ഞാൽ ബാക്കി എളുപ്പമാണ്. കത്തുകളിലൂടെയും ടെലഫോണുകളിലൂടെയും പ്രേക്ഷകർ ചോദിക്കുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അവരനുഭവിക്കുന്ന ലൈംഗിക പ്രശ്നങ്ങൾക്കും ഡോക്ടർ മറുപടി പറയുന്നതാണ് ഷോയുടെ കാതൽ.

ഒരു ദിവസം പ്രത്യേകമായൊരു വിഷയത്തെ അധികരിച്ചായിരിക്കും ചില ചാനലുകളിലെ ഷോ. ഇന്ത്യ പോലെ ലൈംഗിക അരാജകത്വം നിലനിൽക്കുന്ന രാജ്യത്ത് സമൂഹത്തിന് ടെലിവിഷനിലൂടെ ലൈംഗിക വിദ്യാഭ്യാസം നൽകുന്നു എന്നത് നല്ല കാര്യം തന്നെയാണ്. കാരണം ഇവിടെ ലൈംഗികതയെ കുറിച്ച് സംസാരിക്കുക എന്നത് പാപം ചെയ്യുന്നത് പോലെയാണ് കണക്കാക്കുന്നത്. എന്നാൽ തമിഴ് ചാനലുകളിലെ ഇത്തരം പരിപാടികൾ സമൂഹത്തിന് നൽകുന്ന പല സംശയ നിവാരണങ്ങളും തെറ്റാണ് എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരിപാടിയിൽ ഷക്കീലയുടെ ശബ്ദത്തിന്റെ മോഡുലേഷൻശ്രദ്ധിച്ചാൽ മനസിലാകും, ലൈംഗികാകർഷണം തോന്നിപ്പിക്കുന്ന രീതിയിലാണ് സംസാരം. ഇനി ഡോക്ടറോട് ചോദിച്ച സംശയവും അതിന്റെ മറുപടിയും പരിശോധിക്കാം. ആഴ്ചയിൽ രണ്ട് തവണ സ്വയംഭോഗം ചെയ്യാറുണ്ടെന്നും ഇടയ്ക്ക് സ്വപ്നസ്ഖലനം ഉണ്ടെന്നുമായിരുന്നു ഒരു പ്രേക്ഷകന്റെ സംശയം. സ്വയംഭോഗം തെറ്റാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി. മാത്രമല്ല, സ്വയംഭോഗം ആണുങ്ങളുടെ പുരുഷത്വം ഇല്ലാതാക്കുമത്രെ! ഞരമ്പുകൾ ദുർബലമാകുന്ന അവസ്ഥയിലെത്തുമെന്നും ഇതിന് ചികിത്സയില്ലെന്നും കൂടി പറയുന്നുണ്ട് ഈ ഡോക്ടർ എന്നാൽ വാസ്തവം എന്താണ്? സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. ഇത് വഴി യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വപ്നസ്ഖലനവും ഒരു അസുഖമല്ല. സ്വയംഭോഗത്തിന് അടിമയാകുന്നത് ദോഷമാണെങ്കിലും ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമല്ല. ഈ രീതിയിലുള്ള സംശയ നിവാരണം സമൂഹത്തെ എങ്ങോട്ടാണ് നയിക്കുക എന്നത് ആശങ്കയോടെ നോക്കിക്കാണേണ്ടത് തന്നെയാണ്.ഇത്തരം തെറ്റിദ്ധാരണാജനകമായ ഷോകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

എന്തായാലും സംഗതി ഇങ്ങനെയൊക്കെയാണങ്കിലും ചാനൽ പരിപാടി സൂപ്പർ ഹിറ്റാണ് കേട്ടോ.. അന്ന് കച്ചവട സിനിമകൾ ഷക്കീലയെ ഉപയോഗിച്ചപ്പോൾ ഇന്ന് ആ റോൾ ഏറ്റെടുത്തിരിക്കുന്നത് ചാനലുകളാണെന്ന് മാത്രം..