മുംബൈ: ഇന്ത്യൻ മിനി സ്‌ക്രീനിലെ ഏറ്റവും ജനികീയ സൂപ്പർ ഹീറോയായിരുന്ന ശക്തിമാൻ ഇനി ബിഗ് സ്‌ക്രീനിലേക്ക്. മുകേഷ് ഖന്ന അവതരിപ്പിച്ച് നിരവധി കുട്ടി-ആരാധക വൃന്ദത്തെ നേടിയെടുത്ത ശക്തമാൻ മൂന്ന് ഭാഗങ്ങളിലായിട്ടാണ് അവതരിപ്പിക്കുന്നത്. സോണി പിക്‌ച്ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു.

മിനി സ്‌ക്രീനിൽ ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന ചിത്രത്തിന്റെ ഭാഗമാകും. ശക്തിമാന്റെ എല്ലാ പകർപ്പ് അവകാശം സ്വന്തമാക്കിയതിന് ശേഷമാണ് സോണി ജനകീയനായ ഇന്ത്യൻ സൂപ്പർ ഹീറോയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയാണ് 'ശക്തിമാൻ'. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ശക്തിമാനി'ൽ മുകേഷ് ഖന്നയായിരുന്നു നായകൻ. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരിൽ തന്നെ. 'ശക്തിമാൻ' ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോർട്ട്.

ദൂരദർശനിൽ 1997 മുതൽ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' സംപ്രേഷണം ചെയ്തത്. ഇന്ത്യയുടെ സൂപ്പർഹീറോ വൈകാതെ ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്ന പ്രഖ്യാപനമാണ് ഇന്നുണ്ടായിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാൻ ബ്ര്യൂവിങ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്ം ഇന്റർനാഷണലുമായി കരാർ ഒപ്പിട്ടെന്നാണ് സോണി ഇന്റർനാഷണൽ അറിയിച്ചിരിക്കുന്നത്.

സംവിധായകൻ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളുണ്ടായിരിക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. സൂപ്പർഹീറോ നായകന്മാരായിട്ടുള്ള ചിത്രങ്ങൾ ഇന്ത്യയിൽ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റർനാഷണലിന്റെ പ്രഖ്യാപനം. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റർനാഷണൽ പറയുന്നു.

തൊണ്ണൂറുകളിൽ ആരാധകർ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. ദൂരദർശനിൽ 'ശക്തിമാൻ' സീരിയൽ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്തത്.

തൊണ്ണൂറുകളിലെ കുട്ടികളെ കോരിത്തരിപ്പിച്ച കഥാപാത്രമായിരുന്നു ശക്തിമാൻ. കൈപൊക്കി ചൂണ്ടുവിരലുയർത്തി ആപത്തിൽ പെട്ടവരെ രക്ഷിക്കാനെത്തുന്ന ശക്തിമാനെ അത്ര പെട്ടെന്നൊന്നു മറക്കാൻ വഴിയില്ല. ഏവരുടെയും ആരാധനാ കഥാപാത്രം തന്നെയായിരുന്നു ശക്തിമാൻ. ദുരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ പരമ്പര നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരുപോലെ കീഴടക്കിയിട്ടുണ്ട്.

തൊണ്ണൂറുകളിലെ കുട്ടികളുടെ മനം കവർന്ന ശക്തിമാനെക്കുറിച്ച് വാതോരാതെ പറഞ്ഞ് തരും. മിഠായികൾക്കൊപ്പം കിട്ടുന്ന ശക്തിമാന്റെ സ്റ്റിക്കറുകൾ ഒരുപാടെണ്ണം സ്വരുക്കൂട്ടി വെച്ചവരായിരിക്കും നമ്മളിൽ പലരും. അത്രയ്ക്കും പ്രിയമായിരുന്നു ശക്തിമാനോട് കുട്ടികൾക്ക്.

കുട്ടികളും മുതിർന്നവരും ഒരുപോലെ ശക്തിമാനെ ഏറ്റെടുത്തപ്പോൾ സ്‌ക്രീനിൽ നിന്നും പുസ്തകങ്ങളിലേക്ക് ഇറങ്ങി വരികയും ചെയ്തു ശക്തിമാൻ. പല ചിത്രകഥാ പുസ്തകങ്ങളും ശക്തിമാന്റെ വീര കഥകളെക്കുറിച്ചെളുതി. പാവത്താനായ ഗംഗാധറും ശക്തിമാനും ആളുകളെ ചിരിപ്പിക്കുകയും ഒപ്പം തന്നെ വീരപുരുഷനാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

ഹിന്ദിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയ സീരിയൽ 461 എപ്പിസോഡുകളാണ് പൂർത്തിയാക്കിയത്. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ദൂരദർശനിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അമാനുഷിക ശക്തിയുള്ള ശക്തിമാൻ ഇന്നും ആളുകളിൽ ജീവിക്കുന്നുണ്ട്.