- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വിറ്ററിലെ ഇന്ത്യയിലെ ഉത്തരവാദിത്വം ഇനി മലയാളിയുടെ കയ്യിൽ; നോഡൽ ഓഫീസറായി വൈപ്പിൻ സ്വദേശി ഷാഹിൻ കോമത്തിനെ നിയമിച്ചു; നിയമനം കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം
ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫിസറായി കൊച്ചി വൈപ്പിൻ സ്വദേശിയായ ഷാഹിൻ കോമത്ത് നിയമിതനായി. ഇന്ത്യൻ പൗരനായ വ്യക്തിയെ സർക്കാർ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം.പുതിയ ഐടി ഇന്റർമീഡിയറി ചട്ടമനുസരിച്ച് നോഡൽ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മിൽ ഡൽഹി ഹൈക്കോടതിയിൽ ഏറെ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായണ് നിയമനം
ഉള്ളടക്കം സംബന്ധിച്ച് നിയമ ഏജൻസികളുടെ അന്വേഷണത്തിലും മറ്റും മറുപടി നൽകേണ്ടതും നോഡൽ ഓഫിസറാണ്. നിയമനം വൈകിയത് കോടതി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഷാഹിനെ നിയമിച്ചതായി ട്വിറ്റർ കോടതിയിൽ അറിയിച്ചത്. നോഡൽ ഓഫിസറെ നിയമിക്കാത്തതുകൊണ്ട് ട്വിറ്റർ ഐടി ചട്ടം പൂർണമായി പാലിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു.
ടിക് ടോക് വികസിപ്പിച്ച ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിൽ നോഡൽ ആൻഡ് ഗ്രീവൻസ് ഓഫിസറായിരുന്നു ഷാഹിൻ. മുൻപ് വോഡഫോണിൽ നോഡൽ ആൻഡ് റഗുലേറ്ററി ഓഫിസറായിരുന്നു.കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ മജ്‌നു കോമത്തിന്റെ മകനാണ്




