- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യമതസ്ഥനുമായുള്ള മകളുടെ പ്രണയം വൈരാഗ്യമുണ്ടാക്കി; സംശയ രോഗം മൂത്തപ്പോൾ മകനുമൊത്ത് അമ്മ കുടുംബ വീട്ടിൽ പോയി; പിണങ്ങി പോയ അമ്മയെ ശാലു ന്യായീകരിച്ചത് ശശിക്ക് പിടിച്ചില്ല; തർക്കിക്കലിനിടെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊന്നു; നാണക്കേട് ഒഴിവാക്കാൻ ട്രാൻസ്‌ഫോമറിൽ പിടിച്ച് ആത്മഹത്യാ ശ്രമവും; പഠനത്തിൽ മിടുക്കിയും കലാകാരിയുമായ ശാലുവിന്റെ ജീവനെടുത്തത് അച്ഛന്റെ സംശയരോഗം
തേഞ്ഞിപ്പലം: ശാലുവിനെ അച്ഛൻ കൊല്ലാൻ കാരണം അമ്മയെ കുറിച്ചുള്ള സംശയങ്ങൾ. മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പെരുവള്ളൂർ ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം മുല്ലശേരി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറംമൂട് കട്ടിയാട് പറങ്കിയാപ് വീട്ടിൽ ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൾ ശാലു (18) ആണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെത്തി കീഴടങ്ങിയ ശശി(46)യെ സിഐ ഇ.സുനിൽകുമാർ അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നത്തെ തുടർന്നു ശശിയുടെ ഭാര്യ പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശിനി ശൈലജയും മകൻ പ്രസാദും നാലുദിവസം മുമ്പ് ശൈലജയുടെ വീട്ടിലേക്കു പോയിരുന്നു. പിതാവും മകളും മാത്രമാണ് ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം 11ഓടെ ഭാര്യയുമായുള്ള വഴക്ക് സംബന്ധിച്ച് ശശി മകളോടു സംസാരം തുടങ്ങി. ഇതു വാക്കേറ്റത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ വച്ച് കഴുത്തിൽ തോർത്തുമുണ്ട് കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി മകളെ കൊന്നത്. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങും മുമ
തേഞ്ഞിപ്പലം: ശാലുവിനെ അച്ഛൻ കൊല്ലാൻ കാരണം അമ്മയെ കുറിച്ചുള്ള സംശയങ്ങൾ. മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പെരുവള്ളൂർ ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം മുല്ലശേരി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറംമൂട് കട്ടിയാട് പറങ്കിയാപ് വീട്ടിൽ ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൾ ശാലു (18) ആണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെത്തി കീഴടങ്ങിയ ശശി(46)യെ സിഐ ഇ.സുനിൽകുമാർ അറസ്റ്റ് ചെയ്തു.
കുടുംബപ്രശ്‌നത്തെ തുടർന്നു ശശിയുടെ ഭാര്യ പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശിനി ശൈലജയും മകൻ പ്രസാദും നാലുദിവസം മുമ്പ് ശൈലജയുടെ വീട്ടിലേക്കു പോയിരുന്നു. പിതാവും മകളും മാത്രമാണ് ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം 11ഓടെ ഭാര്യയുമായുള്ള വഴക്ക് സംബന്ധിച്ച് ശശി മകളോടു സംസാരം തുടങ്ങി. ഇതു വാക്കേറ്റത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ വച്ച് കഴുത്തിൽ തോർത്തുമുണ്ട് കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി മകളെ കൊന്നത്. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങും മുമ്പ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും സംശയിക്കുന്നു.
തന്നോടു പിണങ്ങിപ്പോയ ഭാര്യയെ ന്യായീകരിച്ചു സംസാരിച്ചതിനാണു ശശി മകളെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കാടപ്പടിയിൽവച്ച് ശശി ട്രാൻസ്‌ഫോമറിൽ പിടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പക്ഷേ, ഷോക്കേൽക്കാതെ രക്ഷപെട്ടു. പുലർച്ചെ നാലോടെ ഇയാൾ സ്റ്റേഷനിലേക്കു നേരിട്ടെത്തുകയായിരുന്നു. ശശി സംശയ രോഗിയാണെന്ന് നാട്ടുകാർ പറയുന്നു. ഈ സംശയമാണ് പ്രശ്‌നങ്ങൾക്ക് കാരണം.
വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചത്. പെരിന്തൽമണ്ണ താഴെക്കോടാണ് ഭാര്യവീട്. ശാലു പ്ലസ്ടുവിന് ശേഷം പിഎസ്‌സി പരിശീലനത്തിലായിരുന്നു. മകൾക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും ഇയാൾക്കുണ്ടായിരുന്നു. അന്യമതസ്ഥനുമായുള്ള ഈ ബന്ധത്തെ ചൊല്ലിയും രാത്രിയിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടി അമ്മയെ അനുകൂലിച്ച് സംസാരിച്ചത്. അത് ശശിക്ക് ഉൾക്കൊള്ളാനായില്ല. അമ്മയെ പോലെ നിന്നേയും സ്വന്തം വഴിക്ക് വിടില്ലെന്ന് പറഞ്ഞാണ് ശശി കൊല നടത്തിയതെന്നാണ് സൂചന. എന്നാൽ എല്ലാം വെറും സംശയം മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
ശൈലജ വീട്ടിൽപ്പോയതിനെച്ചൊല്ലി ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ശശിയും മകളും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് ശശി മകളെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന ശാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തേ വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കലാതിലകമായിരുന്നു. ശശി കൂലിപ്പണിക്കാരനാണ്. ഏതാനും വർഷമായി പെരുവള്ളൂരിലാണു താമസം.
ശശി സ്റ്റേഷനിൽ കീഴടങ്ങി വിവരം പറഞ്ഞതിനു ശേഷം ഇന്നലെ പുലർച്ചെ ക്വാർട്ടേഴ്സിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ശശി ലഹരിക്ക് അടിമയായിരുന്നെന്നും പറയപ്പെടുന്നു. ശാസ്ത്രീയ വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തിരൂരങ്ങാടി സി.ഐ: ഇ. സുനിൽകുമാറാണ് കേസന്വേഷിക്കുന്നത്.