ഹൈദരാബാദ് : ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് നടി ഷംന കാസിം. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയിൽവച്ച് കവിളിൽ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷംനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യൻസ്' ഷോയിലെ വിധികർത്താവാണ് ഷംന. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്. പൊതുവേദിയിലെ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നും കവിളിൽ കടിക്കുന്നത് മര്യാദയല്ലെന്നും പറഞ്ഞുകൊണ്ടുള്ള വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയരുന്നത്.

അതേസമയം ഷോയുടെ റേറ്റിങ് കൂട്ടാൻ വേണ്ടി ചാനൽ തൊടുത്തുവിട്ട കച്ചവട തന്ത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനൊപ്പം താരത്തെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. ഉഭയസമ്മതപ്രകാരം സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവർ പറയുന്നത്. എ്ന്നാൽ വിഷയത്തിൽ ഷംന ഇതുവരെ പ്രതികരിച്ചിട്ടില്ല.