- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനൂപ് ചന്ദ്രന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഷംന കാസിം; ദിലീപ് സിനിമയായ മോസ് ആൻഡ് ക്യാറ്റിൽ നിന്നും എന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ്: ആ ഒഴിവാക്കലിനെ കുറിച്ച് ദിലീപേട്ടനും അറിയാമായിരുന്നു: അവസാന നിമിഷം തന്നെ ഒഴിവാക്കിയപ്പോൾ സിനിമ പോലും ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചെന്നും ഷംന കാസിം
ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടൻ അനൂപ് ചന്ദ്രൻ തന്നെ ഒരുപാട് സിനിമകളിൽ നിന്നും ഒഴിവാക്കിയത് ദിലീപാണെന്ന് തുറന്ന് പറഞ്ഞിരുന്നു. പൊലീസിൽ ദിലീപിനെതിരെ മൊഴി കൊടുക്കാനും അനൂപ് മടിച്ചില്ല. ഏകദേശം അനൂപ് ചന്ദ്രൻ മോഡലിൽ നീങ്ങുകയാണ് നടി ഷംനാ കാസിം. ജെബി ജംഗ്ഷനിൽ എത്തിയ നടി പറയാതെ പറയുന്നതും ഉന്നം വെയ്ക്കുന്നതും ദിലീപിനെ എന്ന് വ്യക്തം. ദിലീപ് നായകനായി അഭിനയിച്ച മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നായികയായി ആദ്യം വിളിച്ചത് എന്നെയാണ്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. താൻ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതിൽ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. കൈരളി പീപ്പിൾ ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലാണ് ഷംനയുടെ തുറന്നുപറച്ചിൽ. എന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാൽ ദിലീപേട്ടന് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാന
ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടൻ അനൂപ് ചന്ദ്രൻ തന്നെ ഒരുപാട് സിനിമകളിൽ നിന്നും ഒഴിവാക്കിയത് ദിലീപാണെന്ന് തുറന്ന് പറഞ്ഞിരുന്നു. പൊലീസിൽ ദിലീപിനെതിരെ മൊഴി കൊടുക്കാനും അനൂപ് മടിച്ചില്ല. ഏകദേശം അനൂപ് ചന്ദ്രൻ മോഡലിൽ നീങ്ങുകയാണ് നടി ഷംനാ കാസിം. ജെബി ജംഗ്ഷനിൽ എത്തിയ നടി പറയാതെ പറയുന്നതും ഉന്നം വെയ്ക്കുന്നതും ദിലീപിനെ എന്ന് വ്യക്തം.
ദിലീപ് നായകനായി അഭിനയിച്ച മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നായികയായി ആദ്യം വിളിച്ചത് എന്നെയാണ്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. താൻ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതിൽ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. കൈരളി പീപ്പിൾ ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലാണ് ഷംനയുടെ തുറന്നുപറച്ചിൽ.
എന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാൽ ദിലീപേട്ടന് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണിൽ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.
എന്നാൽ തനിക്ക് അതിൽ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാൻ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാൻ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.
തന്നെ ഒഴിവാക്കിയതിന് പിന്നിൽ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നൽകിയത് ദിലീപാണെന്നും താരം വ്യക്തമാക്കി. ഷംന കസിം പങ്കെടുക്കുന്ന ജെബി ജംഗ്ഷൻ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9.30ന് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യും.