- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ പൂർവ്വ സെക്സിനോട് എതിർപ്പാണ്; ലിവിങ് ടു ഗെദർ എന്ന ഏർപ്പാടിനോടും ഒട്ടും താൽപ്പര്യമില്ല; ഇലവന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക്: ഷംനാ കാസിമിന് പറയാനുള്ളത്..
തിരുവനന്തപുരം: പെൺകുട്ടികളുടെ കാര്യത്തിൽ മുത്തശ്ശിമാർ ചെറുപ്പത്തിൽ തൊട്ട് മുന്നറിയിപ്പായി നൽകുന്ന ഒരു വാക്കുണ്ട്. 'ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാകും കേട് ഇലയ്ക്ക് മാത്രമാണെന്ന്..' പ്രത്യക്ഷത്തിൽ മോഡേൺ പെൺകുട്ടിയെന്ന് എല്ലാവരും പറയുമെങ്കിലും ഷംന കാസിം ഇത്തരം പഴയമൊഴികൾക്ക് ഏറെ പ്രധാന്യം നൽകുന്നവരുടെ കൂട്ടത്തി
തിരുവനന്തപുരം: പെൺകുട്ടികളുടെ കാര്യത്തിൽ മുത്തശ്ശിമാർ ചെറുപ്പത്തിൽ തൊട്ട് മുന്നറിയിപ്പായി നൽകുന്ന ഒരു വാക്കുണ്ട്. 'ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാകും കേട് ഇലയ്ക്ക് മാത്രമാണെന്ന്..' പ്രത്യക്ഷത്തിൽ മോഡേൺ പെൺകുട്ടിയെന്ന് എല്ലാവരും പറയുമെങ്കിലും ഷംന കാസിം ഇത്തരം പഴയമൊഴികൾക്ക് ഏറെ പ്രധാന്യം നൽകുന്നവരുടെ കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ എത്രയൊക്കെ പുരോഗമന ചർച്ചകൾ നടന്നാലും വിവാഹ പൂർവ്വ സെക്‌സിനോടും ലിവിങ് ടുഗെദർ എന്ന ഏർപ്പാടിനോടും ഷംനയ്ക്ക് തീരെ താൽപ്പര്യവുമില്ല. കേരളാ കൗമുദിയ വാരാന്ത്യപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഷംന കാസിം തന്റെ കാഴ്‌ച്ചപ്പാടുകൾ തുറന്നുപറഞ്ഞത്.
നമ്മുടെ സമൂഹം വിവാഹ ബന്ധത്തിൽ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ കല്യാണം കഴിക്കാതെ ഒരാണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് തന്റെ അഭിപ്രായം. വിവാഹത്തിന് മുമ്പുള്ള സെക്‌സിനോടും എനിക്ക് എതിർപ്പാണെന്നും താരം വ്യക്തമാക്കുന്നു. അഭിമുഖത്തിൽ ഷംന കാസിം പറഞ്ഞ കുടൂതൽ വിവരങ്ങൽ ഇങ്ങനെയാണ്:
മലയാളത്തിൽ തന്റേതായി ശ്രദ്ധിക്കപ്പെട്ട പ്രധാന സിനിമ ചട്ടക്കാരിയാണ്. അതിൽ വിവാഹപൂർവ്വ ലൈംഗിക ബന്ധം മൂലമുണ്ടാകുന്ന ദുരന്തത്തെ കുറിച്ചാണ് പറയുന്നത്. കല്യാണത്തെക്കുറിച്ചോർക്കുമ്പോൾ തന്നെ എനിക്ക് പേടിയുണ്ട്. വിവാഹമോചനങ്ങൾ വർദ്ധിച്ചുവരുകയാണ്. സിനിമാ രംഗത്താണ് അത് കൂടുതൽ. അതാണ് എന്റെ ഭയം. വിവാഹബന്ധങ്ങൾ ശിഥിലമായിപ്പോകുന്നതിന്റെ പ്രധാന കാരണം നമ്മുടെ സംസ്‌കാരത്തിൽ വന്ന മാറ്റമാണ്.
ചുംബനംപോലെ സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ പോലും പരസ്യമായി ചെയ്യുന്ന സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ സിനിമയിൽ നിങ്ങൾ ചുംബിക്കുന്നില്ലേയെന്ന് ചോദിച്ചേക്കാം. അത് ഞങ്ങളുടെ ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്. സിനിമയിൽ ഉമ്മവയ്ക്കുക മാത്രമല്ല കല്യാണം കഴിക്കുകയും താലിയണിയുകയും സീമന്തരേഖയിൽ സിന്ദൂരമണിയുകയുമൊക്കെ ചെയ്യുന്നില്ലേ? ഭർത്താവ് ഭാര്യയ്ക്ക് കൊടുക്കുന്ന പോലെയല്ല അമ്മ മകന് കൊടുക്കുന്ന ഉമ്മ. 'പ്രണയം നിറഞ്ഞ ചുംബനം സ്വകാര്യമായി നൽകേണ്ടതാണ്. അത് ആൾക്കൂട്ടത്തിന്റെ മുന്നിൽവച്ച് ചെയ്യാൻ അപാര തൊലിക്കട്ടി വേണം.'സിനിമാക്കാരൊക്കെ തോന്നിയപോലെ നടക്കുന്നവരാണെന്ന ധാരണ പൊതുവേയുണ്ടെന്ന് ഷംന പറയുന്നു.
നൈറ്റ് ക്ലബ് സംസ്‌ക്കാരം വർധിച്ചുവരുന്നതിനെയും ഷംനാ കാസിം വിമർശിക്കുന്നു. നൈറ്റ് ക്ലബുകളിലുംപാർട്ടികൾക്കുമൊന്നും പോകുന്ന ശീലമുള്ള ഒരാളല്ല ഞാൻ. അടുത്തിടെ കൊച്ചിയിലെ ഒരു ഫൽറ്റിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിച്ചതിന് യുവനടനോടൊപ്പം പിടിയിലായത് നാല് പെൺകുട്ടികളാണ്. പുതിയ തലമുറയിലെ പെൺകുട്ടികളെന്താ ഇങ്ങനെ? ഫ്രീക്കൗട്ട് എന്നാണ് പറയുക. രാത്രി ഏഴ് മണിയോ എട്ടുമണിയോ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമല്ലാതെ പുറത്തിറങ്ങാത്ത ആളാണ് ഞാൻ. നമ്മുടെ കുടുംബം നമ്മളെ കെയർ ചെയ്യുന്ന പോലെ ഒരിക്കലും ഫ്രണ്ട്‌സ് നമ്മളെ കെയർ ചെയ്യില്ല. കുടുംബം മാത്രമേ എന്നും കൂടെക്കാണുവെന്ന് ഫ്രീക്കൗട്ട് ചെയ്യുന്നവരോർത്താൽ നന്ന്. പിടിക്കപ്പെട്ട പയ്യൻ പെൺകുട്ടികൾ വിളിച്ചിട്ടാണത്രേ അങ്ങോട്ട് പോയത്. എല്ലാവരും അതിലെ വാർത്ത മാത്രമേ കാണൂ.
ചട്ടക്കാരി റിലീസായപ്പോൾനായകൻ ഹേമന്തും താനും പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പ്. അത് ശരിക്കും കത്തിപ്പടർന്നു. എനിക്കും ഹേമന്തിനും അതൊരു കോമഡിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഇതേപ്പറ്റി പറഞ്ഞ് ചിരിക്കുമായിരുന്നു. ഗോസിപ്പുകാരുടെ ഒരു കാര്യമേ പെണ്ണുങ്ങളെക്കുറിച്ച് ഗോസിപ്പുണ്ടാകാത്തത് എവിടെയാണ്. സിനിമാരംഗത്ത് മാത്രമൊന്നുമല്ല ഇത്. ചെറിയൊരു ഓഫീസിൽ പോലും സ്ത്രീകളെക്കുറിച്ച് ചില ആണുങ്ങൾ കഥമെനയും. അതിനെ മാനസിക രോഗമെന്നേ പറയാൻ കഴിയൂ. അടുത്തിടെ ഫേസ് ബുക്കിൽ എന്റെ വിവാഹ വാർത്തപോലും വന്നു. ഗോസിപ്പുകളിൽ കാര്യമൊന്നുമില്ലെങ്കിലും കുറെ ശുദ്ധന്മാരെങ്കിലും അത് വിശ്വസിച്ചെന്നിരിക്കും.
എന്നാൽ കേട്ടോ, നായകന്മാരെ പ്രണയിച്ചു നടക്കുന്ന ആളൊന്നുമല്ല ഞാൻ. ജീവിതത്തിൽ എനിക്ക് ഇതുവരെ ഒരു പ്രണയമേ ഉണ്ടായിട്ടുള്ളൂ. അതൊരു നടനുമായിട്ടായിരുന്നു. ആ ബന്ധം തകർന്നപ്പോൾ ഒരുപാട് വേദന തോന്നി.ആൾ മലയാളിയല്ല. എന്റെ സിനിമാ ജീവിതത്തിൽ അത്ര തീവ്രതയോടെ ഞാനൊരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. ആ വേദനയിൽ നിന്നു ഞാൻ മോചിതയായി കഴിഞ്ഞു. ഇനി പ്രണയമില്ല. ഒരനുഭവം തന്നെ ധാരാളം.കുടുംബത്തിന്റെ സമ്മതത്തോടെയുള്ള ഒരു വിവാഹബന്ധത്തിനാണ് എനിക്ക് ഇനി താത്പര്യം എന്നും ഷംന പറയുന്നു.