- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തിരുത്തി സുധാകരൻ പച്ചത്തെറി വിളിച്ചപ്പോൾ വിഷയം എന്തെന്ന് പോലും അറിയാതെ ഉത്തരം പറഞ്ഞ് നാണക്കേടുണ്ടാക്കി; ഷുക്കൂർ വധക്കേസിൽ പാർട്ടി ബന്ധം തുറന്ന് സമ്മതിച്ചു; സിപിഎമ്മിന് വേണ്ടി സ്ഥിരം ചാനലിൽ പ്രത്യക്ഷപ്പെടുന്ന ഡിവൈഎഫ്ഐ പ്രസിഡന്റ് ഷംസീർ എംഎൽഎയ്ക്ക് പാർട്ടിക്കുള്ളിൽ കനത്ത വിമർശനം
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ ആറു വർഷം മുൻപു തടഞ്ഞുവച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സിപിഎം ബന്ധം ശരിവച്ചു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എംഎൽഎ. ഷുക്കൂർ വധത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നു സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ ഷംസീർ വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വെട്ടേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. കോൺഗ്രസ് നേതാവ് കെ സുധാകരനും ചർച്ചയിൽ പങ്കെടുത്തിരുന്നു. റിപ്പോർട്ടർ ടിവിയുടെ കണ്ണൂർ ബ്യൂറോയിൽ അടുത്ത് അടുത്താണ് സുധാകരനും ഷംസീറും ഇരുന്നത്. സുധാകരന്റെ വെല്ലുവിളികൾക്കിടെയാണ് ഷംസീർ അബദ്ധം പറഞ്ഞത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തു. ചാനൽ ചർച്ചയിൽ താരമായി നിറയുകയായിരുന്ന ഷംസീറിന് ഈ വിവാദം തിരിച്ചടിയാണ്. ഇങ്ങനെ മണ്ടത്തരം പറയാൻ എംഎൽഎ ഇനി ചർച്ചകൾക്ക് പോകേണ്ടതുണ്ടോ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. അരിയിൽ ഷുക്കൂർ കൊലക്കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നാണ് സിപിഎം ഇതുവരെ പറഞ്ഞി
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ ആറു വർഷം മുൻപു തടഞ്ഞുവച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സിപിഎം ബന്ധം ശരിവച്ചു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എംഎൽഎ. ഷുക്കൂർ വധത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നു സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ ഷംസീർ വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വെട്ടേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. കോൺഗ്രസ് നേതാവ് കെ സുധാകരനും ചർച്ചയിൽ പങ്കെടുത്തിരുന്നു.
റിപ്പോർട്ടർ ടിവിയുടെ കണ്ണൂർ ബ്യൂറോയിൽ അടുത്ത് അടുത്താണ് സുധാകരനും ഷംസീറും ഇരുന്നത്. സുധാകരന്റെ വെല്ലുവിളികൾക്കിടെയാണ് ഷംസീർ അബദ്ധം പറഞ്ഞത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തു. ചാനൽ ചർച്ചയിൽ താരമായി നിറയുകയായിരുന്ന ഷംസീറിന് ഈ വിവാദം തിരിച്ചടിയാണ്. ഇങ്ങനെ മണ്ടത്തരം പറയാൻ എംഎൽഎ ഇനി ചർച്ചകൾക്ക് പോകേണ്ടതുണ്ടോ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. അരിയിൽ ഷുക്കൂർ കൊലക്കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നാണ് സിപിഎം ഇതുവരെ പറഞ്ഞിരുന്നത്. ഇതാണ് ഷംസീർ തിരുത്തുന്നത്.
ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന സിപിഎം നിലപാട് ആവർത്തിക്കുന്നതിനിടയിലാണു ഷുക്കൂർ കൊലക്കേസിനെക്കുറിച്ചു പരാമർശമുണ്ടായത്. 'ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ല. ആൾക്കൂട്ടം ആക്രമിച്ചതാണ്. അതൊരു ആൾക്കൂട്ട മനഃശ്ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. പാർട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല' ഷംസീർ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ്. ഇതോടെ സിപിഎം വെട്ടിലാവുകയും ചെയ്തു.
എംവി നികേഷ്‌കുമാർ നയിച്ച ന്യൂസ് നൈറ്റ് ചർച്ചയിലാണ് തലശേരിയിൽ നിന്നുള്ള സിപിഐഎം എംഎൽഎയായ ഷംസീർ, അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുള്ളതായി വെളിപ്പെടുത്തിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്ന വിഷയമായിരുന്നു ന്യൂസ് നൈറ്റ് ചർച്ച ചെയ്തത്. ഈ ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ സുധാകരനുമായി നടത്തിയ സംവാദത്തിനിടെയാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞത്.
2012 ഫെബ്രുവരിയിലാണു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന തളിപ്പറമ്പ് അരിയിൽ ഷുക്കൂർ(19) കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പകരമായി ഷുക്കൂറിനെ സമീപത്തെ പാർട്ടിഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇത് സിപിഎം നടത്തിയ വധശിക്ഷയാണെന്ന് പോലും വിവാദം ഉയർന്നിരുന്നു. ഈ സംഭവമാണ് പാർട്ടിക്ക് അറിയാമായിരുന്നുവെന്ന് ഷംസീർ സമ്മതിക്കുന്നത്.
അതിനിടെ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചക്കിടെ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ എൻ. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ എംഎൽഎമാരായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കുള്ള പങ്ക് ഷംസീറിനെ ചോദ്യം ചെയ്താൽ പുറത്തു വരും. ചാനൽ ചർച്ചയുടെ സീഡിയുമായി ഈ ആവശ്യം ഉന്നയിച്ച് സിബിഐയെ സമീപിക്കും. സിപിഎമ്മിന് സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിതെന്നുമായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നതെന്ന് ഫിറോസ് പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലോടെ കൊല നടത്തിയ പ്രതികളെ കുറിച്ച കൃത്യമായ വിവരങ്ങൾ ഷംസീറിന് അറിയാമെന്ന് വ്യക്തമായിരിക്കുകയാണ്. കൊല നടത്തുക മാത്രമല്ല, അതേറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സിപിഎം അനുകരിക്കാൻ തുടങ്ങിയതിന്റെ സൂചന കൂടിയാണിത്. ആരാച്ചാർ പാർട്ടിയായി മാറിയിരിക്കുകയാണ് അവർ.
പാർട്ടി നടത്തുന്ന കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സ്‌പെഷൽ ഫണ്ടെന്ന പേരിൽ പണം സ്വരൂപിക്കുന്നത്. തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന മനോഭാവമാണ് കൊലപാതക രാഷ്ട്രീയത്തിന് പിന്നിലെന്നും അതിന് പ്രത്യയശാസ്ത്രമൊന്നുമില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.