- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ ഏറെയില്ലാത്ത തെലുങ്കാനയിലെ ഒരു ഗ്രാമത്തിൽ ആസ്ഥാനം; സീറോ മലബാർ വിശ്വാസികൾ കൂട്ടത്തോടെ പാർക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ 23 സംസ്ഥാനങ്ങളിലും അധികാര പരിധി; ചിതറി കിടക്കുന്ന വിശ്വാസികളെ ഒരു കുടക്കീഴിൽ ആക്കാൻ ഇന്ന് തുടങ്ങുന്ന ഷംഷാബാദ് രൂപതയെ അറിയാം
തൃശൂർ: രാജ്യത്തുടനീളം മലയാളികളായ ക്രൈസ്തവ വിശ്വാസികളുണ്ട്. ഇവരെ ഒരുമിപ്പിക്കുകയാണ് സീറോ മലബാർ സഭയുടെ പുതിയ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷംഷാബാദ് രൂപതയുടെ സ്ഥാപനവും. ചിതറികിടക്കുന്ന മലായാളി വിശ്വാസികളെ ഷംഷാബാദ് രൂപതയിലൂടെ ഒരുമിപ്പിക്കാനാണ് നീക്കം. രൂപതയുടെ സ്ഥാപനവും മെത്രാൻ മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ഹൈദരാബാദ് ബാലാപൂരിലെ സാന്തോം നഗറിൽ സികെആർ ആൻഡ് കെആർ കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻതലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ. മാർ ജോർജ് ആലഞ്ചേരിയാണ് ഈ സഭയുടെ തലവൻ. എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെന്റ് തോമസിലാണ് സിറോ മലബാർ സഭയുടെ ആസ്ഥാനം.
തൃശൂർ: രാജ്യത്തുടനീളം മലയാളികളായ ക്രൈസ്തവ വിശ്വാസികളുണ്ട്. ഇവരെ ഒരുമിപ്പിക്കുകയാണ് സീറോ മലബാർ സഭയുടെ പുതിയ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷംഷാബാദ് രൂപതയുടെ സ്ഥാപനവും. ചിതറികിടക്കുന്ന മലായാളി വിശ്വാസികളെ ഷംഷാബാദ് രൂപതയിലൂടെ ഒരുമിപ്പിക്കാനാണ് നീക്കം. രൂപതയുടെ സ്ഥാപനവും മെത്രാൻ മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ഹൈദരാബാദ് ബാലാപൂരിലെ സാന്തോം നഗറിൽ സികെആർ ആൻഡ് കെആർ കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്.
കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻതലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ. മാർ ജോർജ് ആലഞ്ചേരിയാണ് ഈ സഭയുടെ തലവൻ. എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെന്റ് തോമസിലാണ് സിറോ മലബാർ സഭയുടെ ആസ്ഥാനം. മലയാളികളാണ് സഭയുടെ വിശ്വാസികൾ. ഇവരെ മൊത്തം സഭയിലേക്ക് അടുപ്പിക്കകയെന്ന ലക്ഷ്യമാണ് പുതിയ രുപതയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാന സംസ്ഥാനത്തെ രംഗ റെഡ്ഡി എന്ന ജില്ലയിലാണ്. ഹൈദരാബാദിൽ നിന്നു 25 കി.മി. ദൂരെയുള്ള ഷാംഷാബാദിലാണ് ആസ്ഥാനം. സീറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴിൽ വരിക. പുതിയ മെത്രാന്റെ കീഴിൽ 24 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളും 3 ഐലൻഡുകളും വരും. ഏകദേശം 130000 സീറോ മലബാർ വിശ്വസികളുണ്ട് പുതിയ രൂപതയിൽ. തമിഴ്‌നാട്ടിലെ ഹൊസൂർ ആസ്ഥാനമായി മദ്രാസിൽ പുതിയ രൂപതയും വന്നതോടെ ഇന്ത്യ മുഴുവൻ സുവിശേഷ വേല ചെയ്യാനുള്ള അധികാരവും സീറോ മലബാർ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്.
23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്നതാണു ഷംഷാബാദ് രൂപത. തെലങ്കാന മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇതിനുള്ളിൽ വരും. കേരളത്തിനുപുറത്തു പല നഗരങ്ങളിലായി കഴിയുന്ന സിറോ മലബാർ വിശ്വാസികളും പ്രേഷിത പ്രവർത്തനത്തിനു പോകുന്നവരും ലത്തീൻ രൂപതകളുടെ കീഴിലായിരുന്നു ഇതുവരെ. ചിതറിക്കിടക്കുന്ന ഈ മേഖലകളാണു പുതിയ രൂപതയ്ക്ക് കീഴിൽ വരുന്നത്. 88 വൈദികരും ഒന്നേകാൽ ലക്ഷം വിശ്വാസികളും ഷംഷാബാദ് രൂപതയുടെ കീഴിലുണ്ട്. ഇവരെ ഒരു രൂപതയ്ക്കു കീഴിൽ കൊണ്ടുവരാനുള്ള നിയോഗം 2014ൽ മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഏറ്റെടുത്തതും മാർ റാഫേൽ തട്ടിലാണ്.
തൃശൂർ ബസിലിക്ക ഇടവകാംഗമായ മാർ റാഫേൽ, തട്ടിൽ തോമ ഔസേഫിന്റെയും ഏനാമാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും പത്താമത്തെ മകനാണ്. 1956 ഏപ്രിൽ 21നാണ് ജനനം. 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. രൂപത വൈസ് ചാൻസലർ പദവി രണ്ടുതവണ വഹിച്ച തട്ടിൽ വിശുദ്ധ എവുപ്രസ്യാമ്മയുടെയും വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെയും നാമകരണകോടതികളിൽ സുപ്രധാന ചുമതല വഹിച്ചു.
ഇന്ത്യയാകമാനവും അമേരിക്കയിൽ ഷിക്കാഗോയിലും സിറോ മലബാർ സഭ വ്യാപിച്ചു കിടക്കുന്നു. ആകെ 31 രൂപതകളാണ് ഈ സഭയുടെ കീഴിലുള്ളത്. എന്നാൽ അതിൽ 13 എണ്ണം മാത്രമേ മേജർ ആർച്ച് ബിഷപ്പിന്റെ കീഴിൽ വരുന്നുള്ളൂ. നേരിട്ട് മാർപ്പാപ്പായുടെ കീഴിലുള്ള മറ്റു രൂപതകളുടെ മേൽ ശ്രേഷ്ഠ മെത്രാപ്പൊലീത്തായ്ക്കുള്ള സ്വാധീനം പരിമിതമാണ്. ഇപ്പോൾ നോർത്ത് അമേരിക്കയിലും ഓസ്‌ട്രേലിയയിലും സിറോ മലബാർ രൂപതകൾ ഉണ്ട്. ഷിക്കാഗോ ആസ്ഥാനമായി ആണ് അമേരിക്കയിലെ സിറോ മലബാർ രൂപത പ്രവർത്തിക്കുന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള സിറോ മലബാർ കത്തോലിക്കർ ഷിക്കാഗോ അതിരൂപതയുടെ കീഴിൽ വരും.
ഓസ്‌ട്രേലിയയിലെ രൂപത മെൽബണിൽ നിലകൊള്ളുന്നു. മലയാളികളാണ് ഈ സഭയുടെ കരുത്ത്. കർണ്ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം സഭയ്ക്ക് രൂപതകളുണ്ട്.