- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ഷംസുദ്ദീൻ പാലത്ത് റിമാൻഡിൽ; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച സലഫി പ്രഭാഷകന് ഇന് അഴിക്കുള്ളിൽ കിടക്കാം
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഷംസുദ്ദീൻ പാലത്ത്പിടിയിലായത്. മുസ്ലിംങ്ങളുടെ സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും അമുസ്ലിംങ്ങളുമായി യാതൊരു ഇടപഴക്കവും പാടില്ലെന്നും പറയുന്ന അങ്ങേയറ്റം വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിനാണ് ഷംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്തത്. അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇത
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഷംസുദ്ദീൻ പാലത്ത്പിടിയിലായത്. മുസ്ലിംങ്ങളുടെ സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും അമുസ്ലിംങ്ങളുമായി യാതൊരു ഇടപഴക്കവും പാടില്ലെന്നും പറയുന്ന അങ്ങേയറ്റം വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിനാണ് ഷംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്തത്.
അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്.
ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്. പ്രസംഗം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ ഗവ. പ്ലീഡറായിരുന്ന അഡ്വ.സി ഷുക്കൂർ സമർപ്പിച്ച പരാതിയിലാണ് ഷംസുദ്ദീൻ പാലത്തിനെതിരെ നടപടിയുണ്ടായത്.
ഷംസുദ്ദീൻ പാലത്തിന്റെ വിവാദ പ്രസംഗം 'അൽ വലാഅ് വൽ ബറാഅ് ' എന്ന ആശയം വിശദീകരിക്കുന്നതായിരുന്നു. ഈ പുസ്തകവും ആശയവും ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മൂന്ന് അടിസ്ഥാനാശയങ്ങളിലൊന്നാണ്. രാജ്യത്ത് നിരോധിച്ച സംഘടനയുടെ ആശയം പ്രചരിപ്പിച്ചതിനാൽ യു.എ.പി.എ അടക്കമുള്ള വകുപ്പ് ഷംസുദ്ദീനെതിരെ ചുമത്തിയിരുന്നു. എന്നാൽ മുസ്ലിം വേട്ട ആരോപിച്ച് യു.എ.പി.എ ചുമത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും സമ്മർദവും ഉയർന്നതോടെ ചുമത്തിയ യു.എ.പി.എ എടുത്തുകളയുകയായിരുന്നു.
കേസെടുത്തത് മുതൽ ഷംസുദ്ദീൻ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. രാഷ്ട്രീയ സമ്മർദം ഏറിയപ്പോൾ പൊലീസും അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം വിടാനായി ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. പൊലീസും എമിഗ്രേഷൽ വിഭാഗവും ഇവിടെ വച്ച് പിടികൂടി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
ഇന്നലെ രാത്രിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഷംസുദ്ദീൻ പാലത്തിനെ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് സി.ഐ അഷ്‌റഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് വൈകിട്ട് കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാലിൽ ഹാജരാക്കിയ ഷംസുദ്ദീൻ പാലത്തിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.