- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമുസ്ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി'യെന്ന് പറഞ്ഞ സലഫി പണ്ഡിതനെതിരെ യുഎപിഎ കുറ്റം വന്നേക്കും; ഷംസുദ്ദീൻ പാലത്തിനെതിരെ രാജ്യദ്രോഹവും ചുമത്താനുള്ള സാധ്യത പരിശോധിച്ച് പൊലീസ്; പ്രസംഗത്തിൽ ഉടനീളമുള്ളത് ഐസിസിന്റെ ആശയങ്ങളെന്ന് വിലയിരുത്തൽ
കോഴിക്കോട്: അമുസ്ലിംങ്ങളോട് സംസാരിക്കുന്നത് പോലും സൂക്ഷിച്ചു മതിയെന്ന വർഗീയ പ്രസംഗം നടത്തിയ സലഫി നേതാവ് ഷംസുദ്ദീൻ പാലത്തിനെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) കുറ്റം ചുമത്താനുള്ള സാധ്യത തേടി പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സിഡി പരിശോധിച്ചു വരികയാണ്. നിലവിൽ ഇദ്ദേഹത്തിനെതിരെ മതസ്പർധ പരത്തുന്ന രീതിയിൽ സംസാരിച്ചതിനാണ് കേസ് ചുമത്തിയിരിക്കുന്നത്. എന്നാൽ, പ്രസംഗത്തിലെ പല പ്രസ്താവങ്ങളും രാജ്യദ്രോഹപരമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. യു.എ.പി.എ.യ്ക്കുപുറമേ രാജ്യദ്രോഹക്കുറ്റവും ചുമത്താവുന്ന പരാമർശങ്ങളും പ്രസംഗത്തിലുണ്ടെന്നാണ് സൂചന. 2014ലാണ് കാരപ്പറമ്പിൽവച്ച് ഷംസുദ്ദീൻ പാലത്ത് രണ്ടു വിവാദപ്രസംഗങ്ങൾ നടത്തിയത്. പ്രസംഗിച്ച സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരൻ നൽകിയ സി.ഡി.യിലെയും യുട്യൂബിൽ വന്ന പ്രസംഗവുമെല്ലാം പരിശോധിക്കുന്നുണ്ട്. യു.എ.പി.എ നിലനിൽക്കുമെന്നാണ് പ്രാഥമികനിഗമനം. ഒട്ടേറെ വിവാദപരാമർശങ്ങളും പ്രസംഗത്തിലുണ്ടായിരുന്നു. കാസർകോട് ജില്
കോഴിക്കോട്: അമുസ്ലിംങ്ങളോട് സംസാരിക്കുന്നത് പോലും സൂക്ഷിച്ചു മതിയെന്ന വർഗീയ പ്രസംഗം നടത്തിയ സലഫി നേതാവ് ഷംസുദ്ദീൻ പാലത്തിനെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) കുറ്റം ചുമത്താനുള്ള സാധ്യത തേടി പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സിഡി പരിശോധിച്ചു വരികയാണ്. നിലവിൽ ഇദ്ദേഹത്തിനെതിരെ മതസ്പർധ പരത്തുന്ന രീതിയിൽ സംസാരിച്ചതിനാണ് കേസ് ചുമത്തിയിരിക്കുന്നത്. എന്നാൽ, പ്രസംഗത്തിലെ പല പ്രസ്താവങ്ങളും രാജ്യദ്രോഹപരമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. യു.എ.പി.എ.യ്ക്കുപുറമേ രാജ്യദ്രോഹക്കുറ്റവും ചുമത്താവുന്ന പരാമർശങ്ങളും പ്രസംഗത്തിലുണ്ടെന്നാണ് സൂചന.
2014ലാണ് കാരപ്പറമ്പിൽവച്ച് ഷംസുദ്ദീൻ പാലത്ത് രണ്ടു വിവാദപ്രസംഗങ്ങൾ നടത്തിയത്. പ്രസംഗിച്ച സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരൻ നൽകിയ സി.ഡി.യിലെയും യുട്യൂബിൽ വന്ന പ്രസംഗവുമെല്ലാം പരിശോധിക്കുന്നുണ്ട്. യു.എ.പി.എ നിലനിൽക്കുമെന്നാണ് പ്രാഥമികനിഗമനം. ഒട്ടേറെ വിവാദപരാമർശങ്ങളും പ്രസംഗത്തിലുണ്ടായിരുന്നു. കാസർകോട് ജില്ലാ ഗവ. പ്രോസിക്യൂട്ടർ അഡ്വ. സി. ഷുക്കൂറാണ് ജില്ലാപൊലീസ് മേധാവിക്ക് ഇതേക്കുറിച്ച് പരാതി നൽകിയത്. ഒരു ഓൺലൈൻ പോർട്ടലിൽ വന്ന പ്രസംഗത്തിന്റെ ഓഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. ഇത് കാസർകോട് പൊലീസ് നടക്കാവ് പൊലീസിന് കൈമാറി.
സിഐ ടി.കെ അഷറഫാണ് കേസന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യത്തിനായി ഷംസുദ്ദീൻ പാലത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രഭാഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും മാദ്ധ്യമങ്ങളിലും വന്ന ഓഡിയോ പ്രഭാഷണവും ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും എൻ.ഐ.എയും പരിശോധിച്ചു വരികയാണ്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ (ഐഎസ്) അതേ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് കേരളത്തിലെ സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം അതീവ ഗൗരവത്തോടെ കാണാൻ ഇടയാക്കിയിട്ടുള്ളത്.
ഇന്ത്യാ രാജ്യത്ത് യഥാർത്ഥ മുസ്ലിംമിന് ജീവിക്കാൻ സാധ്യമല്ലെന്നും ഇവിടം അമുസ്ലിംങ്ങൾ താമസിക്കുന്ന ദാറുൽ കുഫുറ് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ മുസ്ലിങ്ങൾ യഥാർത്ഥ ഇസ്ലമാമിക ജീവിതം നയിക്കാൻ ഇവിടം വിടണമെന്നടക്കമുള്ള തീവ്രമായ ആശയം പ്രചരിപ്പിക്കുന്നതായിരുന്നു സലഫി പണ്ഡിതന്റെ പ്രസംഗം.
മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളാണ് പറയുന്നത്. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നു. തീർന്നില്ല, ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ പ്രാസംഗത്തിൽ ഈ സലഫി പണ്ഡിതൻ പറയുന്നുണ്ട്.
അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന പരിപാടിയിലായിരുന്നു നടത്തിയത്. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ പ്രഭാഷണം 'അൽ വലാഅ് വൽ ബറാഅ് ' (ബന്ധവും വിച്ഛേദനവും) എന്ന വിഷയത്തിലും ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു. അമുസ്ലിമായ ഒരാളോട് ഇടപയകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്ന മുസ്ലിം ആത്മ പരിശോധന നടത്തണമെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നു. ഇസ്ലമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ യഥാർത്ഥ മുസ്ലിം അല്ലെന്നും പറയുന്നുണ്ട്.
സലഫി പണ്ഡിതനായ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മാത്രമായിരുന്നു മുകളിലേത്. എന്നാൽ ഇത് കൂടുതൽ പഠനവിധേയമാക്കിയാൽ ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ ഭീഗരവാദ സംഘടനകൾ പിൻപറ്റുന്നതും ഇതേ ആശയങ്ങളാണെന്ന് വ്യക്തമാകും. ജനാധിപത്യ, മതേതരത്വ സംവിധാനത്തെ പൂർണമായും അവിശ്വസിക്കുകയും ദാറുൽ ഇസ്ലാം (ഇസ്ലാമിക രാജ്യം) സ്ഥാപിക്കുകയുമാണ് ഐഎസ്, അൽഖ്വൊയ്ദ തുടങ്ങിയ തീവ്രവാദ സംഘങ്ങൾ പുലർത്തുന്ന ആശയം. മറ്റൊന്ന് അൽ വലാഅ് വൽ ബറാഅ് എന്ന അടസ്ഥാന തത്വമാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങൾ വച്ചുപുലർത്തുന്ന സമീപനം. ഈ രണ്ട് കാര്യങ്ങളും അതേപടി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് ശംസുദ്ദീൻ പാലത്ത് ചെയ്തിരിക്കുന്നത്.
മതപ്രഭാഷണമെന്ന പേരിൽ ഇദ്ദേഹം നടത്തിയ പ്രസംഗങ്ങളും ക്ലാസുകളുമെല്ലാം പരിശോധിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവാദ പ്രസംഗങ്ങളെല്ലാം ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികളുമായുള്ള ഇവരുടെ ബന്ധവും പരിശോധന വിധേയമാക്കും. മലയാളി സംഘങ്ങളുടെ തിരോധാനവും ഐഎസിലേക്കുള്ള ചേക്കേറലുമെല്ലാം അന്വേഷണ വിധേയമായതോടെ സലഫിസവും തീവ്രവാദവുമെല്ലാം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കാണാതായ മലയാളി സംഘങ്ങൾക്ക് വിവിധ സലഫി സ്ഥാപനങ്ങളുമായും എം.എം അക്‌ബർ അടക്കമുള്ള സലഫി നേതാക്കളുമായും ബന്ധമുണ്ടെന്നുള്ള വാർത്തകളും നിരന്തരമായി പുറത്തു വരികയുണ്ടായി. രാജ്യം വിട്ട ഐഎസിൽ ചേർന്നതായി കണക്കാക്കുന്ന മലയാളികളെല്ലാം സലഫി ആശയം വച്ചു പുലർത്തുന്നവരാണെന്ന് ഇവരുടെ ബന്ധുക്കളും കുടുംബങ്ങളും സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ തീവ്രവാദ ആശയ പ്രഭാഷണം പുറത്തായതോടെ തിരോധാന സംഭവങ്ങളിലെ സലഫി പണ്ഡിതരുടെ പങ്കും കൂടുതൽ സംശയിക്കപ്പെടുകയാണ്.
ഈയിടെ ചില തിരോധാന സംഭവങ്ങളിലും മതം മാറ്റ വിഷയത്തിലും സലഫി പണ്ഡിതരെ ചോദ്യം ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ ഉന്നതരായ സലഫി നേതാക്കളെ ചോദ്യം ചെയ്യാൻ പരിമിതികളുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. ഇവർക്കെതിരെ വിവിധ കേസുകളിലായി തെളിവുകളും ബന്ധങ്ങളും നിരവധിയുണ്ടെങ്കിലും ചില രാഷ്ട്രീയ പിൻബലം ഇവർക്കുള്ളതിനാലാണ് ഈ സലഫി പണ്ഡിതരെ തൊടാൻ സാധിക്കാതെ വരുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.