- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകൻ ജോൺസന്റെ മകൾ മരിച്ച നിലയിൽ; ഷാൻ ജോൺസന്റെ മൃതദേഹം കാണപ്പെട്ടത് ചെന്നൈയിലെ ഫ്ലാറ്റിൽ; മരണ കാരണം വ്യക്തമല്ല; ശാരീരീക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ; വിട പറഞ്ഞത് പിതാവിന്റെ പാതയിൽ സംഗീതത്തെ ജീവിത വ്രതമാക്കാൻ ആഗ്രഹിച്ച ഗായിക
ചെന്നൈ: കൽപ്പനയുടെ വിയോഗത്തിന്റെ വ്യഥപേറി ജീവിക്കുന്ന മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടുമൊരു വിയോഗവാർത്ത. അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ(29) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ്‌ളാറ്റിലാണ് വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്നതിൽ ഇനിയും വ്യക്തത കൈവന്നിട്
ചെന്നൈ: കൽപ്പനയുടെ വിയോഗത്തിന്റെ വ്യഥപേറി ജീവിക്കുന്ന മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടുമൊരു വിയോഗവാർത്ത. അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ(29) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ്‌ളാറ്റിലാണ് വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്നതിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. രാത്രി ശാരീരീക അസ്വാസ്ഥ്യമുണ്ടായപ്പോൾ മുറിയിൽ തനിച്ചായതാണു മരിക്കാനിടയാക്കിയെന്നു സംശയിക്കുന്നു. ഗായികയും സംഗീത സംവിധായികയുമാണ് അവർ.
ചെന്നൈയിലാണ് ഷാൻ ജോലി ചെയ്യുന്നത്. തലേദിവസം ഒരു പാട്ട് റെക്കോർഡ് ചെയ്തു വന്ന് ഉറങ്ങാൻ കിടന്നതാണ്. ബാക്കി റെക്കോർഡിംങ് ഇന്നു പൂർത്തിയാക്കേണ്ടതായിരുന്നു. തമിഴ്, തെലുങ്ക്, മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് അവസരങ്ങൾ തേടിയെത്തുന്നതിനിടെയാണ് ഷാൻ ജോൺസന്റെ മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈ റോയപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. മൃതദേഹം തൃശൂരിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്.
ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ നിന്ന് ബികോം ബിരുദമെടുത്ത ഷാൻ ചെന്നൈയിൽ രണ്ട് വെസ്‌റ്റേൺ ബാൻഡ് ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് മൈസൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച് സംഗീത രംഗത്ത് സജീവമാകുകയായിരുന്നു.
2011 ഓഗസ്റ്റിലായിരുന്നു ജോൺസൺ മാഷിന്റെ മരണം. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ബൈക്ക് അപകടത്തിൽ അച്ചുവെന്നു വിളിക്കുന്ന മകൻ റെൻ ജോൺസണും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോൺസൺ കുടുംബത്തെ തേടി മറ്റൊരു ദുരന്തവും ഉണ്ടായിരിക്കുന്നത്. പ്രെയ്‌സ് ദ ലോർഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു, ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിൽ സംഗീത സംവിധായകയായിയുന്നു ഷാൻ. അടുത്തിടെയാണ് പിതാവിന്റെ പാതയിൽ മലയാള ചലച്ചിത്ര സംഗീത സംവിധാന മേഖലയിലേക്ക് ഷാൻ ചുവടുവച്ചത്. പുതുമുഖ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ഷാൻ റഹ്മാന്റെ ഒപ്പമായിരുന്നും അവസാന കാലത്ത് ഇവർ പ്രവർത്തിച്ചിരുന്നത്.
മഞ്ജു വാര്യൻ നായികനാകുന്ന വേട്ട എന്ന ചിത്രത്തിന് വേണ്ടിയും ഷാൻ ജോൺസൺ സഹകരിച്ചിരുന്നു. ചിത്രത്തിലെ ഹിന്ദി ഗാനത്തിന്റെ രചന നിർവഹിച്ചത് ഷാൻ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായ ഷാൻ ജോണ്‌സന്റെ വിയോഗം മലയാള സിനിമാ മേഖലയെ മൊത്തത്തിൽ ഞെട്ടിച്ചിട്ടുണ്ട്. കൽപ്പനയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും മുക്തരാകുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. പിതാവിന്റെയും സഹോദരന്റെയും ഓർമ്മയ്ക്ക് വേണ്ടി ഒരു സംഗീത ആൽബം ഷാൻ തയ്യാറാക്കിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. സഹോദരന്റെ റെന്നിന്റം ജന്മദിനത്തിൽ പുറത്തിറക്കിയ ഈ സംഗീത ആൽബം യുട്യുബിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
പാട്ടെഴുത്ത്, ഈണം നൽകൽ, വോക്കലിസ്റ്റ്, ഡാൻസർ, ഡിസൈനർ ഇങ്ങനെ ഷാൻ കൈവയ്ക്കാത്ത മേഖലകൾ കുറവായിരുന്നു. ചെറുപ്പം മുതൽ തന്നെ സംഗീതരംഗത്ത് ശോഭിച്ചിരുന്നു അവർ. ഒ.എൻ.വി. കുറുപ്പിൻ വരികൾക്ക് സംഗീതം നിർവഹിച്ചുകൊണ്ടാണ് ഷാൻ ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. തുടർന്ന് ഷാൻ റഹ്മാന് അടക്കമുള്ളവർക്കൊപ്പം സഹകരിച്ച് സംഗീത രംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവർ.
ഷാനും മറ്റു മൂന്നു സുഹൃത്തുക്കളും ചേർന്നാണ് ദി സൗണ്ട് ബൾബ് എന്ന ബാൻഡിനും തുടക്കമിട്ടിരുന്നു. പാട്ടുകളുടെ യഥാർഥ ഭാവം നഷ്ടപ്പെടാതെ എന്നാൽ വ്യത്യസ്തമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊണ് സൗണ്ട് ബൾബ് എന്ന ബാൻഡിന് തുടക്കമിട്ടത്. ഗാനരംഗത്തിന് പുറമേ അഭിനയത്തിലും ഒരു കൈനോക്കാൻ തയ്യാറെടുത്തിരിക്കയായിരുന്നു ഷാൻ ജോൺസൺ. ഇതിനിടെയാണ് അപ്രതീക്ഷിതമായി ദേഹവിയോഗം സംഭവിച്ചിരിക്കുന്നത്.