- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വരാജ് നേരിട്ട് രംഗത്തിറങ്ങിയതോടെ ഷാനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി; പൊലീസ് വല വരിച്ചിരിക്കുന്നത് അനേകം പേരെ കുടുക്കാൻ; ലൈംഗിക ചുവയോടെ സ്ത്രീയെ അപമാനിച്ചാൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്താം എന്നത് പ്രതികൾക്ക് വിനയാകും; അറസ്റ്റ് ചെയ്യപ്പെട്ട ആർക്കും ജാമ്യം ഇല്ലാത്തത് ഐടി ആക്ടിലെ 67-ാം സെക്ഷൻ ചേർത്തത് മൂലം
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ നാലുപേരെ അറസ്റ്റു ചെയ്തു. ഷാനിയും എംഎൽഎ എം സ്വരാജും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. ഷാനി നൽകിയ പരാതിയിൽ എം സ്വരാജ് നേരിട്ട് ഇടപെടൽ നടത്തി. ഇതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ഇവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനാണ് നീക്കം. ഐടി ആക്ടിൽ ജാമ്യമില്ലാത്ത വകുപ്പാണ് 67-ാം സെക്ഷൻ. ലൈംഗിക ചുവയോടെ സ്ത്രീയെ അപമാനിക്കുന്നതാണ് കുറ്റം. ഇതിന് ജാമ്യം അനുവദനീയമല്ല. ഈ വകുപ്പാകും ഷാനിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ചാർത്തുക. അതുകൊണ്ട് അറസ്റ്റ് ചെയ്യുന്നവരെല്ലാം ജയിലിലേക്ക് പോകേണ്ടി വരും. കായംകുളം താമരക്കുളം സ്വദേശി മനോജ്, പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂർ പുത്തൂർ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി.വി. വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈ
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ നാലുപേരെ അറസ്റ്റു ചെയ്തു. ഷാനിയും എംഎൽഎ എം സ്വരാജും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. ഷാനി നൽകിയ പരാതിയിൽ എം സ്വരാജ് നേരിട്ട് ഇടപെടൽ നടത്തി. ഇതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ഇവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനാണ് നീക്കം.
ഐടി ആക്ടിൽ ജാമ്യമില്ലാത്ത വകുപ്പാണ് 67-ാം സെക്ഷൻ. ലൈംഗിക ചുവയോടെ സ്ത്രീയെ അപമാനിക്കുന്നതാണ് കുറ്റം. ഇതിന് ജാമ്യം അനുവദനീയമല്ല. ഈ വകുപ്പാകും ഷാനിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ചാർത്തുക. അതുകൊണ്ട് അറസ്റ്റ് ചെയ്യുന്നവരെല്ലാം ജയിലിലേക്ക് പോകേണ്ടി വരും. കായംകുളം താമരക്കുളം സ്വദേശി മനോജ്, പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂർ പുത്തൂർ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി.വി. വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വൈശാഖിനെ മരട് പൊലീസും മറ്റുള്ളവരെ കേസിന്റെ അന്വേഷണച്ചുമതലയുള്ള കളമശേരി സിഐ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ഐടി നിയമ പ്രകാരമാണു കേസെടുത്തത്. വിപുലമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. സ്വരാജ് ഇടപെട്ടതോടെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘമെത്തിയത്.
മൊബൈലോ ഇന്റർനെറ്റോ ഉപയോഗിച്ച് മറ്റുള്ളവരുടെ നഗ്‌നത ചിത്രീകരിക്കുന്നതും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ഐടി ആക്ട് 2008 പ്രകാരം കുറ്റകൃത്യമാണ്. കൂടാതെ ഐടി ആക്ട് സെക്ഷൻ 67, 67എ പ്രകാരം കമ്യൂണിക്കേഷൻ ഉപകരണങ്ങളോ നവമാധ്യമങ്ങളോ ഓൺലൈൻ പത്രമാധ്യമങ്ങളോ വഴി, സത്യസന്ധമല്ലാത്തതും ഒരു വ്യക്തിക്ക് ദോഷകരമായതും ആ വ്യക്തിയുടെ വ്യക്തിത്വത്തെ ഹനിക്കുന്നരീതിയിലുള്ളതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നു മാത്രമല്ല, കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ വീണ്ടും തടവു ലഭിക്കും. മൂന്ന് വർഷത്തിലധികം തടവുള്ളതിനാൽ ഈ വകുപ്പ് ചുമത്തിയാൽ ജാമ്യം ലഭിക്കില്ല.
സുഹൃത്തും എംഎൽഎയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഷാനിക്കെതിരെ മോശമായ രീതിയിലുള്ള സംഘടിത പ്രചരണം നടന്നത്. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതിയിൽ ഷാനി പറഞ്ഞിരുന്നു. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയിൽ അന്തസിനെയും വ്യക്തി എന്ന നിലയിൽ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നൽകിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേർത്തായിരുന്നു പരാതി.
മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടർ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘടിതമായി സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം ഉണ്ടായിരുന്നു. ഷാനി പ്രഭാകറുമൊത്തുള്ള സ്വരാജ് എംഎൽഎ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇരുവരെയും ആക്രമിക്കാനുള്ള മാർഗ്ഗമാക്കി സംഘപരിവാർ അണികളും ഉപയോഗിച്ചിരുന്നു. എന്നാൽ ദുരുദ്ദേശ്യപരമായ ഈ പ്രചരണത്തെ ചെറുത്തു കൊണ്ടാണ് ഷാനി ഡിജിപിക്ക് പരാതി നൽകിയത്.
എന്നിട്ടും ഒരു കൂട്ടർ ആക്രമണം തുടർന്നപ്പോൾ വിശദീകരണവുമായി തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജും രംഗത്തെത്തിയിരുന്നു. ഷാനി ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് സ്വരാജ് പ്രതികരണം നടത്തിയത്.