- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി കൊടുത്ത ഷാനി വിടാതെ പൊലീസിന്റെ പിന്നാലെ; പിന്തുണയുമായി എം സ്വരാജ് എംഎൽഎയും; അറസ്റ്റിലാവുന്നവരിൽ ലൈക്ക് ചെയ്തവരും ഷെയർ ചെയ്തവരും വരെ; താനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരളാ പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും നടുവിരൽ നമസ്‌കാരം പറഞ്ഞ് വിമർശനവുമായി സ്ത്രീകളും
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ്, ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ അതിവേഗ ഇടപെടലുമായി പൊലീസ്. കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കണ്ണൂർ പേരാവൂർ സ്വദേശി പ്രസാദാണ് ഇന്നലെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പരാതി കൊടുത്ത ശേഷം നടപടി ഉറപ്പാക്കാൻ ഷാനി കേസിന് പിറകെ തന്നെയുണ്ട്. ഷാനിയും എംഎൽഎയായ എം സ്വരാജിന്റേയും ചിത്രങ്ങളുപയോഗിച്ചായിരുന്നു അപവാദ പ്രചരണം. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ യുവ എംഎൽഎയും നടപടി വേഗത്തിലാക്കാൻ സജീവമായി ഇടപെടുന്നു. ഇതിന്റെ പ്രതിഫലനമാണ് അറസ്റ്റുകൾ. തെക്കൻ ജില്ലക്കാരായ രണ്ടു പേർ ഉടൻ അറസ്റ്റിലാകുമെന്ന് മരട് എസ്‌ഐ ആന്റണി ജോസഫ് നെറ്റോ പറഞ്ഞു. മരട് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂർ പുത്തൂർ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി.വി. വൈശാഖ് എന്നിവരെ മരട് എസ്‌ഐയും കായംകുളം താമരക്കുളം സ്വദേശി മനോജിനെ കേസിന്റെ അന്വേഷണച്ചുമതലയുള്ള കളമശേരി സിഐ എസ്. ജയകൃഷ്
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ്, ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ അതിവേഗ ഇടപെടലുമായി പൊലീസ്. കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കണ്ണൂർ പേരാവൂർ സ്വദേശി പ്രസാദാണ് ഇന്നലെ പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പരാതി കൊടുത്ത ശേഷം നടപടി ഉറപ്പാക്കാൻ ഷാനി കേസിന് പിറകെ തന്നെയുണ്ട്. ഷാനിയും എംഎൽഎയായ എം സ്വരാജിന്റേയും ചിത്രങ്ങളുപയോഗിച്ചായിരുന്നു അപവാദ പ്രചരണം. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ യുവ എംഎൽഎയും നടപടി വേഗത്തിലാക്കാൻ സജീവമായി ഇടപെടുന്നു. ഇതിന്റെ പ്രതിഫലനമാണ് അറസ്റ്റുകൾ.
തെക്കൻ ജില്ലക്കാരായ രണ്ടു പേർ ഉടൻ അറസ്റ്റിലാകുമെന്ന് മരട് എസ്‌ഐ ആന്റണി ജോസഫ് നെറ്റോ പറഞ്ഞു. മരട് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂർ പുത്തൂർ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി.വി. വൈശാഖ് എന്നിവരെ മരട് എസ്‌ഐയും കായംകുളം താമരക്കുളം സ്വദേശി മനോജിനെ കേസിന്റെ അന്വേഷണച്ചുമതലയുള്ള കളമശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ വേഗതയിൽ വിമർശനവും ഉയരുന്നു. മറ്റ് പല സ്്ത്രീപീഡന പരാതികളിലും പൊലീസ് കാട്ടാത്ത തിടുക്കമാണ് വിമർശന വിധേയമാകുന്നത്. രണ്ട് നീതി ആരോപണമാണ് ഉയരുന്നത്.
അംബിക എന്ന യുവതിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു. എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പലതവണയായി വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞാൻ കൊടുത്ത 2 സൈബർ കേസ് നിലവിലുണ്ട്. ഇന്നേവരെ എന്റെ ഏതെങ്കിലും ഒരു പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടന്നതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ എനിക്ക് അറിവില്ലെന്നാണ് അംബിക കുറിച്ചത്. ഷാനി പ്രഭാകരൻ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചയ്ക്കകം നിയമനടപടികൾ ഉണ്ടായതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞു.
കേരളത്തിലെ ഞാനടക്കമുള്ള സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷാനി പ്രഭാകരന് ഉള്ളതെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരള പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും എന്റെ നടുവിരൽ നമസ്‌കാരം!-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
നിങ്ങൾക്ക് ചാനൽ ഇല്ല, ചർച്ച ചെയ്യിക്കാൻ കഴിയില്ല, എം എൽ എ യെ പോലെ ആരെയും അറിയില്ല, അപ്പോൾ പിന്നെ നടപടി ഉണ്ടാകണമെങ്കിൽ പണം ഇറക്കി കളിക്കണം അതിനും വക ഇല്ലെങ്കിൽ, പിന്നെ മിണ്ടരുത്, ഇവിടെ ആർക്കും താല്പര്യം ഇല്ല.-ഇതാണ് അംബികയുടെ പോസ്റ്റിന് മറുപടിയായുയരുന്ന പൊതു വികാരം. ഷാനിയുടെ പരാതിയിൽ പൊലീസ് എടുക്കുന്ന നടപടികൾ എല്ലാ പരാതിയിലും ഉണ്ടാകണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.
ഇതിലൂടെ സോഷ്യൽ മീഡിയയിലെ അപവാദ പ്രചരണങ്ങളും സ്ത്രീ വിരുദ്ധ നിലപാട് വിശദീകരണവും അവസാനിക്കുമെന്നാണ് വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്.
ഐടി ആക്ടിൽ ജാമ്യമില്ലാത്ത വകുപ്പാണ് 67-ാം സെക്ഷൻ. ലൈംഗിക ചുവയോടെ സ്ത്രീയെ അപമാനിക്കുന്നതാണ് കുറ്റം. ഇതിന് ജാമ്യം അനുവദനീയമല്ല. ഈ വകുപ്പാണ് ഷാനിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ചാർത്തുന്നത്. അതുകൊണ്ട് അറസ്റ്റ് ചെയ്യുന്നവരെല്ലാം ജയിലിലേക്ക് പോകേണ്ടി വരും. മൊബൈലോ ഇന്റർനെറ്റോ ഉപയോഗിച്ച് മറ്റുള്ളവരുടെ നഗ്നത ചിത്രീകരിക്കുന്നതും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ഐടി ആക്ട് 2008 പ്രകാരം കുറ്റകൃത്യമാണ്. കൂടാതെ ഐടി ആക്ട് സെക്ഷൻ 67, 67എ പ്രകാരം കമ്യൂണിക്കേഷൻ ഉപകരണങ്ങളോ നവമാധ്യമങ്ങളോ ഓൺലൈൻ പത്രമാധ്യമങ്ങളോ വഴി, സത്യസന്ധമല്ലാത്തതും ഒരു വ്യക്തിക്ക് ദോഷകരമായതും ആ വ്യക്തിയുടെ വ്യക്തിത്വത്തെ ഹനിക്കുന്നരീതിയിലുള്ളതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നു മാത്രമല്ല, കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ വീണ്ടും തടവു ലഭിക്കും. മൂന്ന് വർഷത്തിലധികം തടവുള്ളതിനാൽ ഈ വകുപ്പ് ചുമത്തിയാൽ ജാമ്യം ലഭിക്കില്ല.
സുഹൃത്തും എംഎൽഎയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഷാനിക്കെതിരെ മോശമായ രീതിയിലുള്ള സംഘടിത പ്രചരണം നടന്നത്. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതിയിൽ ഷാനി പറഞ്ഞിരുന്നു. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയിൽ അന്തസിനെയും വ്യക്തി എന്ന നിലയിൽ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നൽകിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേർത്തായിരുന്നു പരാതി.
മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടർ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘടിതമായി സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം ഉണ്ടായിരുന്നു. ഷാനി പ്രഭാകറുമൊത്തുള്ള സ്വരാജ് എംഎൽഎ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇരുവരെയും ആക്രമിക്കാനുള്ള മാർഗ്ഗമാക്കി സംഘപരിവാർ അണികളും ഉപയോഗിച്ചിരുന്നു. എന്നാൽ ദുരുദ്ദേശ്യപരമായ ഈ പ്രചരണത്തെ ചെറുത്തു കൊണ്ടാണ് ഷാനി ഡിജിപിക്ക് പരാതി നൽകിയത്.
എന്നിട്ടും ഒരു കൂട്ടർ ആക്രമണം തുടർന്നപ്പോൾ വിശദീകരണവുമായി തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജും രംഗത്തെത്തിയിരുന്നു. ഷാനി ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് സ്വരാജ് പ്രതികരണം നടത്തിയത്.
ഞങ്ങൾക്കും നീതിവേണം എന്ന് ഹാഷ് ടാഗ് നൽകി അംബിക ജെ കെ നൽകിയ പോസ്റ്റ് ഇപ്രകാരം
#We_too_need_justice
എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പലതവണയായി വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞാൻ കൊടുത്ത 2 സൈബർ കേസ് നിലവിലുണ്ട്. ഇന്നേവരെ എന്റെ ഏതെങ്കിലും ഒരു പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടന്നതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ എനിക്ക് അറിവില്ല. ഷാനി പ്രഭാകരൻ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചയ്ക്കകം നിയമനടപടികൾ ഉണ്ടായതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞു. കേരളത്തിലെ ഞാനടക്കമുള്ള സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷാനി പ്രഭാകരന് ഉള്ളതെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരള പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും എന്റെ നടുവിരൽ നമസ്‌കാരം!