- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലത്ത് ഷാനിമോൾ സ്ഥാനാർത്ഥിയാകും; ദേവികുളത്ത് ഐഎൻടിയുസി നേതാവ് എ കെ മണി; മൂന്ന് സീറ്റുകളിൽ കൂടി തീരുമാനമായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സുധീരൻ; കയ്‌പ്പമംഗലം സീറ്റ് ആർഎസ്പിക്ക് തന്നെ; മുഹമ്മദ് നിഹാസ് സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: യുഡിഎഫിൽ തർക്കം നിലനിൽക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നിശ്ചയിച്ചു. ഇടുക്കിയിലെ ദേവികുളം സീറ്റിന്റെ കാര്യത്തിലും തീരുമാനമായി. ഇവിടെ ഐഎൻടിയുസിയുടെ എ കെ മണിയാണ് സ്ഥാനാർത്ഥി. ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെയും ദേവികുളത്ത് ആർ.രാജാറാമിനെയുമാണ് നേരത്തെ പരിഗണിച്ചിരുന്നത്. സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുമാറ്റിയതിൽ ദുഃഖമൊന്നുമില്ലെന്നും എ.കെ.മണിക്ക് പൂർണ പിന്തുണ നൽകുമെന്നും ആർ.രാജാറാം പ്രതികരിച്ചു. എന്നാൽ ഒറ്റപ്പാലത്തെ പട്ടികയിൽ നിന്നുമാറ്റിയതിനെതിരെ ശാന്താ ജയറാം രംഗത്തുവന്നിരുന്നു. എന്നാൽ ഷാനിമോളുടെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പില്ലെന്ന് പാലക്കാട് ഡിസിസി അറിയിച്ചതോടെയാണ് ഇവിടുത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതേസമയം, കയ്പമംഗലം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളി. ഏറ്റെടുക്കുന്ന സീറ്റിന് പകരമായി സീറ്റ് നൽകാൻ കോൺഗ്രസ്് വിസമ്മതിച്ചതോടെയാണ് ആർഎസ്‌പി കയ്‌പ്പമംഗലം വിട്ടു നൽകാൻ തയ്യാറാകാത്തത്. ഇത
തിരുവനന്തപുരം: യുഡിഎഫിൽ തർക്കം നിലനിൽക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നിശ്ചയിച്ചു. ഇടുക്കിയിലെ ദേവികുളം സീറ്റിന്റെ കാര്യത്തിലും തീരുമാനമായി. ഇവിടെ ഐഎൻടിയുസിയുടെ എ കെ മണിയാണ് സ്ഥാനാർത്ഥി.
ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെയും ദേവികുളത്ത് ആർ.രാജാറാമിനെയുമാണ് നേരത്തെ പരിഗണിച്ചിരുന്നത്. സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുമാറ്റിയതിൽ ദുഃഖമൊന്നുമില്ലെന്നും എ.കെ.മണിക്ക് പൂർണ പിന്തുണ നൽകുമെന്നും ആർ.രാജാറാം പ്രതികരിച്ചു. എന്നാൽ ഒറ്റപ്പാലത്തെ പട്ടികയിൽ നിന്നുമാറ്റിയതിനെതിരെ ശാന്താ ജയറാം രംഗത്തുവന്നിരുന്നു. എന്നാൽ ഷാനിമോളുടെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പില്ലെന്ന് പാലക്കാട് ഡിസിസി അറിയിച്ചതോടെയാണ് ഇവിടുത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, കയ്പമംഗലം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളി. ഏറ്റെടുക്കുന്ന സീറ്റിന് പകരമായി സീറ്റ് നൽകാൻ കോൺഗ്രസ്് വിസമ്മതിച്ചതോടെയാണ് ആർഎസ്‌പി കയ്‌പ്പമംഗലം വിട്ടു നൽകാൻ തയ്യാറാകാത്തത്. ഇതോടെ ആർഎസ്‌പി സ്ഥനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എം.ഡി.മുഹമ്മദ് നഹാസ് ആയിരിക്കും മൽസരിക്കുകയെന്നാണ് സൂചനകൾ. കയ്പമംഗലത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആർഎസ്‌പി സ്ഥാനാർത്ഥി കെ.എം. നൂറുദ്ദീൻ പിന്മാറിയതിനെ തുടർന്ന് സീറ്റ് ഏറ്റെടുക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിനെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്.
കയ്പമംഗലം കോൺഗ്രസ് ഏറ്റെടുത്താൽ പകരം പയ്യന്നൂർ നൽകണമെന്നായിരുന്നു ആർഎസ്‌പിയുടെ ആവശ്യം. കയ്പമംഗലത്തിനു പകരം പയ്യന്നൂർ നൽകാനാകില്ലെന്നും കല്യാശേരി നൽകാമെന്നും കോൺഗ്രസ് അറിയിച്ചു. എന്നാൽ പയ്യന്നൂരില്ലെങ്കിൽ കയ്പമംഗലത്തു തന്നെ മൽസരിക്കുമെന്ന് ആർഎസ്‌പി നിലപാടെടുത്തു. തർക്കമുള്ള സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പത്തനംതിട്ട ജില്ലാ യുഡിഎഫ് കൺവീനറുടെ ചുമതല ബാബു ജോർജും കോട്ടയത്തിന്റെ ചുമതല ജോസി സെബാസ്റ്റ്യനും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി വിശദമായി സംസാരിച്ചെന്നും ഐഎൻടിയുസിയുടെ വികാരങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂർ, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇനിയും തീരുമാനമാകേണ്ടത്. കല്യാശേരിയിൽ പി.രാമകൃഷ്ണനും കാഞ്ഞങ്ങാട്ട് ടി.ജി.ദേവുമാണ് പരിഗണനയിൽ. ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം.സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ ചർച്ചനടത്തിയിരുന്നു.