- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിച്ചൺ ബുഹാരിയും ഫക്രുദ്ദീനും രാജാ ഹുസൈനും ചേർന്നുണ്ടാക്കിയ അൽസലാം; കേരളത്തിലേക്ക് ഈ രഹസ്യ സംഘടന അയച്ചത് രാജാ ഹുസൈന്റെ സഹോദര പുത്രനെ; തമിഴ്‌നാട് പൊലീസ് കൈമാറിയത് മൊബൈൽ നമ്പരും അഡ്രസും അടക്കം വ്യക്തമായ വിവരങ്ങൾ; നിർദ്ദേശിച്ചത് ഹിന്ദു നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും; ശങ്കു ടി ദാസിന്റെ അപകടം ചർച്ചയാക്കുന്നത് ഈ രഹസ്യാന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: കേരളത്തെ ലക്ഷ്യമിട്ട് എത്തുന്ന തീവ്രവാദിയെ കുറിച്ച് കേരളാ പൊലീസിന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നൽകിയത് വ്യക്തതകൾ മാത്രമുള്ള മുന്നറിയിപ്പ്. കേരളത്തിൽ വരാൻ പോകുന്ന തീവ്രവാദിയുടെ ചിത്രവും കൈമാറി. ഇയാളുടെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം വ്യക്തമായ മേൽവിലാസവും കൈമാറി. ഹിന്ദു നേതാക്കളെയാണ് ഇയാൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി തന്നെ ആ റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും പരിവാർ പ്രസ്ഥാനത്തിലെ യുവ നേതാവായ ശങ്കു ടി ദാസിന് പൊലും പൊലീസ് സുരക്ഷ ഒരുക്കുന്നില്ല.
ഹിന്ദുത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കുന്ന നേതാവാണ് ശങ്കു ടി ദാസ്. പ്രവാചക നിന്ദ ആരോപണത്തിൽ പോലും ഇതു തെളിഞ്ഞു. ശബരിമലയിലെ വ്യാജ ചെമ്പോലയിലെ നിയമ പോരാട്ടവും ശങ്കുവിന്റെ വകയാണ്. മതമൗലിക വാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തിയാണ് ശങ്കുവും. പക്ഷേ തമിഴ് നാട് രഹസ്യാന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ശങ്കുവിനെ പോലുള്ളവർക്ക് പൊലീസ് മതിയായ സുരക്ഷ നൽകിയില്ലെന്നതാണ് അപകടം വ്യക്തമാക്കുന്നത്. ചമ്രവട്ടത്ത് ശങ്കുവിന് സംഭവിച്ചത് സാധാരണ അപകടമാണെന്ന വാദവും ശക്തമാണ്. എന്നാൽ ഇത്തരമൊരു അപകടം പോലും ചർച്ചയാക്കുന്നത് ശങ്കുവിന് മതിയായ സുരക്ഷ ആരും നൽകുന്നില്ലെന്നതാണ്. അർദ്ധ രാത്രി ഒറ്റയ്ക്ക് ബൈക്കിൽ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് ശങ്കുവിന് അപകടമുണ്ടാകുന്നത്.
തമിഴ്‌നാട് പൊലീസ് നൽകിയ റിപ്പോർട്ട് വ്യാജ സൃഷ്ടിയാണെന്ന പ്രചരണം ചില കേന്ദ്രങ്ങൾ നടത്തിയിരുന്നു. മുഹമ്മദ് അലി എന്ന 'ഭീകര'ന്റെ നേതൃത്വത്തിൽ അൽസലാം എന്ന സംഘടനയിലെ ആറംഗ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുമെന്ന് കേന്ദ്ര ഇന്റലിജൻസിനെ ഉദ്ധരിച്ച് മുന്നറിയിപ്പും എത്തി. ആറംഗ സംഘവുമായി ബന്ധപ്പെട്ട രണ്ട് പേർ ബംഗളൂരുവിലെ ജയിലിലുണ്ടെത്രെ. ഇവരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചത്.
മധുരയിലെ നീതിപെട്ടെ സ്വദേശിയാണ് മുഹമ്മദ് അലി. ഇരുപത്തിയൊന്നുകാരന്റെ അച്ഛന്റെ പേര് ഇബ്രാഹിമെന്നും. ഫോൺ നമ്പരും കേരളാ പൊലീസിനെ തമിഴ്‌നാട് പൊലീസ് അറിയിച്ചിരുന്നു. രഹസ്യ സംഘടനയുടെ ഭാഗമാണ് ഇയാളെന്നും വിശദീകരിക്കുന്നു. ഇസ്ലാമിക തീവ്രവാദി രാജ ഹുസൈനാണ് അൽ സലാം എന്ന സംഘടന രൂപീകരിച്ചത്. ബംഗ്ളൂരു ജയിലിലുള്ള കിച്ചൻ ബുഹാരി, ഫക്രുദ്ദീൻ എന്നീ തീവ്രവാദികളുമായി ചേർന്നാണ് അൽ സലാം രൂപീകരിച്ചതെന്നും വ്യക്തമായി പറയുന്നു.
രാജാ ഹുസൈന്റെ സഹോദരന്റെ മകനാണ് കേരളത്തിലേക്ക് തീവ്രവാദം പടർത്താൻ നിയോഗിക്കപ്പെട്ട മുഹമ്മദലി എന്നും വിശദീകരിക്കുന്നു. കോയമ്പത്തൂരിലേയും മധുരയിലേയും ഹിന്ദു നേതാക്കൾക്കെതിരെ ചില നീക്കങ്ങൾ അടുത്ത കാലത്ത് മുഹമ്മദലി നടത്തിയെന്നും വിശദീകരിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് കേരളത്തോട് കരുതൽ എടുക്കാനുള്ള തമിഴ്‌നാടിന്റെ നിർദ്ദേശം എത്തിയത്. ശങ്കുവിന്റെ അപകടത്തിലൂടെ ഇത്തരത്താരുടെ സാന്നിധ്യം കേരളത്തിലുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ